കോഴിക്കോട്: കോവിഡ് ലോക്ഡൗണിൽ എല്ലാവരും വീടിനകത്തിരിക്കുേമ്പാഴും ചൈൽഡ് ലൈനിൽ രജിസ്റ്റർ ചെയ്യപ്പെട്ട പീഡനക്കേസുകൾ നിരവധി. മാർച്ച് 24 മുതൽ മേയ് 31 വരെ 80 കേസാണ് കോഴിക്കോട് രജിസ്റ്റർ ചെയ്തത്. സാധാരണ, മാസം 120 ഒാളം സംഭവങ്ങൾ രജിസ്റ്റർ ചെയ്യാറുണ്ട്. കോവിഡ് കാലത്ത് രണ്ടുമാസം കൊണ്ട് 80 കേസുകൾ രജിസ്റ്റർ ചെയ്തത് താരതമ്യേന കുറവാണെങ്കിലും കേസുകളെല്ലാം വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് ചൈൽഡ് ലൈൻ കോഴിക്കോട് ജില്ല കോഒാഡിനേറ്റർ കെ.കെ. അഫ്സൽ പറഞ്ഞു.
2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 1042 കേസുകളാണ് ചൈൽഡ് ലൈനിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 160 എണ്ണം ലൈംഗിക പീഡനക്കേസുകളാണ്. 97 എണ്ണം ശാരീരിക പീഡനവും 177 എണ്ണം മാനസിക പീഡനവുമാണ്. 11 എണ്ണം അധ്യാപകരുടെ ശിക്ഷ നടപടികളെ സംബന്ധിച്ച കേസുകളാണ്.
കൂടാതെ, വീടുവിട്ടിറങ്ങിയ 30 കുട്ടികളെ ചൈൽഡ് ലൈൻ ഇടപെട്ട് വീടുകളിലെത്തിക്കുകയും അഞ്ചു ബാലവിവാഹങ്ങളും ആറു ബാലഭിക്ഷാടനങ്ങളും തടഞ്ഞു. ഇൗ വകുപ്പുകളിലൊന്നും ഉൾപ്പെടാത്ത മറ്റു 231 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
110 പെൺകുട്ടികളും 50 ആൺകുട്ടികളുമാണ് ഇൗ കാലയളവിൽ ലൈംഗിക പീഡനത്തിനിരയായത്. 13 മുതൽ 16 വയസ്സിനിടയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ലൈംഗിക പീഡനത്തിനിരയാകുന്നത്.
30- 50 വയസ്സിനിടയിലുള്ളവരാണ് പ്രതികളിൽ കൂടുതൽ. 25 മുതൽ 35 വരെ പ്രായമുള്ള 51 പ്രതികളും 36 മുതൽ 49 വരെ പ്രായമുള്ള 60 പ്രതികളുമാണുള്ളത്. 37 കേസുകളിലെ പ്രതികൾ അയൽവാസികളും 20 പ്രതികൾ ബന്ധുക്കളുമാണ്. 33 കേസുകളിൽ അപരിചിതരാണ് പ്രതികൾ. കേസുകളിൽ 39 പീഡനങ്ങൾ നടന്നത് വീട്ടിൽവെച്ചാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
74 കേസുകളിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈനിലെത്തിയതിെൻറ 11 ശതമാനം കേസുകളിൽ മാത്രമേ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടുള്ളൂ. ഏഴു ശതമാനം കേസുകളിൽ മാത്രമേ പ്രതികൾ അറസ്റ്റിലായിട്ടുള്ളൂ.
പീഡനത്തിന് ഇരയായ പെൺകുട്ടികൾ
0- 5 വയസ്സ് - 3 കേസുകൾ
6 -12 - 37
13- 16 - 56
17- 18 - 14
ആൺകുട്ടികൾ
0 - 5 -0
6 - 12 - 19
13 - 16 - 29
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.