കോഴിേക്കാട്: ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ച ശേഷം വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ജില്ലയില്‍ എത്തിയത് 13,880 പേർ. 26,000 അന്തർസംസ്ഥാന തൊഴിലാളികള്‍ ജില്ലയിൽ നിന്ന് നാട്ടിലേക്ക്് മടങ്ങുകയും ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്ന് 3031 പേരും അന്തർ സംസ്ഥാനങ്ങളില്‍ നിന്നായി 10,849 പേരുമാണ് എത്തിയത്. ഇവരില്‍ 7,802 പേരാണ് നിരീക്ഷണത്തിലുള്ളത്. 6,456 പേര് വീടുകളിലും 1,346 പേര് കോവിഡ് കെയര്‍ സെൻററുകളിലുമാണ്.
വിദേശത്ത് നിന്ന് എത്തിയവര്‍ക്കായി 44 കോവിഡ് കെയര്‍ സെൻററുകളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കായി 75 കോവിഡ് കെയര്‍ സെൻററുകളുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കലക്ടർ വി. സാംബശിവറാവു അറിയിച്ചു.
വിദേശ പ്രവാസികളുടെ കോവിഡ് പരിചരണ കേന്ദ്രങ്ങള്‍ ജില്ല ഭരണകൂടവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്ളത് തദ്ദേശ സ്ഥാപനങ്ങളുമാണ് നിയന്ത്രിക്കുന്നത്. നാല് പെയ്ഡ് കോവിഡ് കെയര്‍ സെൻററുകളും ജില്ലയിലുണ്ട്. നല്ല സൗകര്യമുള്ള വീടുകള്‍ കോവിഡ് കെയര്‍ സെൻററുകളാക്കി പ്രവാസികളെ പാര്‍പ്പിക്കാനുള്ള നടപടികളും പൂര്ത്തിയായിവരുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.