കോഴിക്കോട്: മികച്ച ചികിത്സ സൗകര്യം ഒരുക്കിയതുവഴി സർക്കാർ ആശുപത്രികളിൽ എത്തു ന്നവരുടെ എണ്ണം വർധിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആര ോഗ്യ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിദിനം പ്രതിരോധം എന്ന ആശയം കുടുംബത്തിൽനിന്ന് ആരംഭിച്ച് സമൂഹത്തിലേക്ക് വ്യാപിപ്പിക്കണം. പ്രതിരോധപ്രവർത്തനങ്ങൾക്ക് സമൂഹത്തിെൻറ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതിദിനം പ്രതിരോധം’എന്ന സന്ദേശവുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ഈമാസം 16വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ സന്ദേശയാത്ര പര്യടനം നടത്തും.
മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, പി.ടി.എ. റഹീം, പുരുഷൻ കടലുണ്ടി, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് സജീത് കുമാർ, ആരോഗ്യകേരളം ഡി.പി.എം ഡോ. എ. നവീൻ, അഡീഷനൽ ഡി.എം.ഒ ആശാദേവി, കോർപറേഷൻ ഹെൽത്ത് ഓഫിസർ ആർ.എസ്. ഗോപകുമാർ, ഹോമിയോ സീനിയർ മെഡിക്കൽ ഓഫിസർ ഡോ. ടി.കെ. സജീവ്, ജില്ലാ മലേറിയ ഓഫിസർ കെ. പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.