കുപ്പിയുണ്ടോ കൈയിൽ; ഷിനോജ്​ മൊഞ്ചാക്കിത്തരും 

ഒഴിഞ്ഞ കുപ്പികളു​ണ്ടെങ്കിൽ വലിച്ചെറിയേണ്ട. ഇഷ്​ടമുള്ള മുഖങ്ങളേയോ വസ്​തുക്കളെയോ ഒന്ന്​ കാണിച്ചു കൊടുത്താൽ മതി. മനോഹരമായ പെയ്​ൻറിങ്ങിലൂടെ അവ കുപ്പികളിൽ പതിപ്പിച്ചു തരും കോഴിക്കോട്​ ചേന്ദമംഗലൂർ മംഗലശ്ശേരി സ്വദേശി സി.കെ ഷിനോജ്.
 

ചെറുപ്പം മുതലെ വരക്കാൻ കഴിവുള്ള സി.കെ ഷിനോജ്​, അലങ്കാര നിർമിതികൾ ഇന്നും കൂടക്കൂട്ടുകയാണ്​. പാഴ്​വസ്​തുക്കളിലെല്ലാം ത​​െൻറതായ നിറക്കാഴ്​ച്ചകൾ നൽകി മനോഹരമാക്കി മാറ്റി വീടി​നകത്ത്​ വെക്കാൻ പാകത്തിൽ ആകർഷകമാക്കിമാറ്റും. സിനിമാ താരം ഗിന്നസ്​ പക്രു, ഇരുവഴിപ്പുഴയുടെ കഥയിലെ നായകൻ ബി.പി മൊയ്​തീനും കാഞ്ചന മാലയും ​ഡാൻസർ മൈക്കിൾ ജാക്​സനുമെല്ലാം ​ഷിനോജി​​െൻറ കൈകളാൽ കുപ്പികളിൽ മനോഹരമായി ആലേഖനം ചെയ്യപ്പെടുകയാണ്​. 

ആർട്ടുവർക്കുകളെ സീര്യസായി ഈ ലോക്​ഡൗൺ സമയത്താണ്​ ഷിനോജ്​ സമീപിക്കുന്നത്​. ഉപയോഗശൂന്യമായ കുപ്പികളും മറ്റു പ്ലാസ്​റ്റിക്കുകളും മനോഹര കലാസൃഷ്ടികളാക്കി ഈ യുവാവ്​ അനായാസം മാറ്റുന്നു. വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് ഡ്രൈവിങ്ങ്​ പണിക്കിടയിലും ഓരോ കുപ്പികളിലും നിറയുന്നത്. ബോട്ടിൽ ആർട്ടിലൂടെ നാട്ടിലെ താരമാണ് ഇപ്പോള്‍ ഷിനോജ്​.
 

പ്രത്യേക പരിശീലനമൊന്നുമില്ലാതെയാണ് ഷിനോജ്​ കലാസൃഷ്ടികള്‍ ഒരുക്കുന്നത്. താൻ ഏറെ ഇഷ്​ടപ്പെട്ട ഡ്രൈവിങ്​ ജോലി കഴിഞ്ഞ്​ ലഭിക്കുന്ന ഒഴിവു സമയത്ത്​ ഒരു വിനോദമായാണ്​ ബോട്ടില്‍ ആര്‍ട്ട് പരീക്ഷിക്കാന്‍ തുടങ്ങിയത്. യൂട്യൂബിലെ പരിശീലന വീഡിയോകള്‍ വഴികാട്ടിയായിരുന്നു. പരീക്ഷണങ്ങള്‍ക്ക് ലഭിച്ച മികച്ച അഭിപ്രായത്തിനൊപ്പം വീട്ടുകാരുടേയും, അയല്‍ക്കാരുടേയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവും ആത്മവിശ്വാസം നല്‍കി.
 

കേരളീയ കലാരൂപങ്ങളും, പ്രകൃതി ദൃശ്യങ്ങളുമെല്ലാം ഷിനോജി​​െൻറ കലാവിരുതില്‍ പലരൂപത്തിലായി പുനര്‍ജനിക്കും. ഫാബ്രിക്, അക്രെലിക് പെയിൻറുകള്‍ ഉപയോഗിച്ചാണ് ചിത്രരചന.  ബോട്ടില്‍ ആര്‍ട്ടില്‍ കൂടുതല്‍ പരീക്ഷണങ്ങൾ നടത്തുകയെന്നതാണ്​ ഇനി ഷിനോജി​​െൻറ ലക്ഷ്യം. ഒപ്പം പേപ്പർ ക്രാഫ്​റ്റും മറ്റു കലാവിരുതുകളും പരീക്ഷിക്കുന്നുണ്ട്​. 
 

കോവിഡ്​ കാലത്തെ പ്രതിസന്ധി മറികടക്കാൻ വാണിജ്യാടിസ്​ഥാനത്തിൽ പെയ്​ൻറിങ്ങുമായി മുന്നോട്ടു പോവാനാണ്​ ഷിനോജ്​ ശ്രമിക്കുന്നത്​. വിവാഹ വാർഷികത്തിനും ബെർത്ത്​ ഡേക്കും മറ്റു ആഘോഷങ്ങൾക്കുമായി ഇത്തരത്തിൽ പെയ്​ൻറിങ്​ വർക്കുകൾ ചെയ്​ത്​ കൊടുക്കുന്നുണ്ട്​. നിരവധി പേരാണ്​ ഇപ്പോൾ വരകൾക്കായി ഷിനോജിനെ തേടിയെത്തുന്നത്​. 

News Summary - art design local story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.