പാസ്പോർട്ട് പുതുക്കാൻ ജയസൂര്യ വിജിലൻസ് കോടതിയിൽ 

മൂവാറ്റുപുഴ: പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി നടൻ ജയസുര്യ നൽകിയ അപേക്ഷ പരിഗണിക്കുന്നത് മുവാറ്റുപുഴ വിജിലൻസ് കോടതി മാർച്ച് 12 ലേക്ക് മാറ്റി. കൊച്ചി ചെലവന്നൂർ കായൽ കൈയ്യേറി ചുറ്റുമതിൽ പണിത കേസുള്ളതിനാൽ പാസ്പോർട്ട് പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി തേടണം. ഇതിനായാണ് ജയസൂര്യ കോടതിയെ സമീപിച്ചത്. ഹരജി വിധി പറയാൻ മാറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രിബ്യൂണലാണ് ഈ മാസം 16 ന് വിധി പറയുക.

കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നിര്‍മിച്ചെന്നും തീരദേശ സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചെന്നും കാണിച്ചെന്നുമായിരുന്നു നടനെതിരായ പരാതി. തുടര്‍ന്ന്, ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയറ്റം നടന്നതായി റിപ്പോര്‍ട്ട് നല്‍കുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റാന്‍ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാല്‍, നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് പരാതി വിജിലന്‍സ് കോടതിയിലെത്തിയത്. 
 

Tags:    
News Summary - Actor jayasurya seeks Vigilance Court on Passaport-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.