ചെന്നൈ: തമിഴ് നടൻ അജിത്കുമാറിന് ബോംബ് ഭീഷണി. അജിത്തിെൻറ ചെന്നെെ ഇഞ്ചമ്പക്കത്തുള്ള വീട്ടിൽ ബോംബ് വെച്ചെന്നായിരുന്നു അജ്ഞാത സന്ദേശം. നേരത്തെ തെന്നിന്ത്യൻ താരങ്ങളായ രജനീകാന്തിനും വിജയിക്കും സമാന രീതിയിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
പൊലീസ് കൺട്രോൾ റൂമിലേക്കാണ് താരത്തിെൻറ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ കോൾ വന്നത്. ഉടൻ തന്നെ കോൾ കട്ടാവുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നാണ് കോൾ വന്നതെന്ന് പൊലീസ് കണ്ടെത്തി.
നേരത്തെ, ഒരു മാസത്തിനിടയിലാണ് രജനീകാന്തിനും വിജയിക്കും ബോംബ് ഭീഷണി ലഭിച്ചത്. എന്നാൽ പിന്നീടിത് രണ്ടും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വിജയിക്ക് ഭീഷണി സന്ദേശം അയച്ച ഭുവനേശ് എന്ന വ്യക്തി പിന്നീട് പൊലീസ് പിടിയിലാവുകയും, മാനസിക സ്ഥിരിതയില്ലാത്ത വ്യക്തിയാണെന്ന് കണ്ട് വെറിതെ വിടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.