മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ നിസ്സാര്‍ ഒരുക്കുന്ന ആദ്യത്തെ തമിഴ് സിനിമയാണ് " കളേഴ്സ് ". സുദിനം എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിെൻറ 26ാമത്തെ ചിത്രമായ കളേഴ്സിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റാം കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഇനിയ, വിദ്യാ പിള്ള എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മൊട്ട രാജേന്ദ്രന്‍,ദേവന്‍, തലൈവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നു. ലൈംലൈറ്റ് പിക്ച്ചേഴ്സിെൻറ ബാനറില്‍ അജി ഇടിക്കുള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെൻറ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെഴുതുന്നു. വൈ. ഭാരതി എഴുതിയ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് സംഗീതം പകരുന്നു. വിശാലാണ് എഡിറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.