സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന്​; തെന്നിന്ത്യൻ താരം വിജയലക്ഷ്​മി ആത്മഹത്യക്ക്​ ശ്രമിച്ചു

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില​ൂടെ അധിക്ഷേപിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം വിജയലക്ഷ്​മി ആത്മഹത്യക്ക്​ ശ്രമിച്ചു. നാം തമിഴർ പാർട്ടി നേതാവ്​ സീമാൻ, പാണങ്കാട്ട്​ പാടൈയുടെ ഹരി നാടാർ എന്നിവർ നിരന്തരം അപമാനിക്കുന്നതായി വെളിപ്പെടുത്തിയ താരം ഫേസ്​ബുക്ക്​ ലൈവിലൂടെ രക്തസമ്മർദ്ദം കുറക്കാനുളള ഗുളിക ​കഴിച്ചശേഷമാണ്​ വിഡിയോ ചെയ്യുന്നതെന്ന്​ അറിയിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്ന്​ അവർ വിഡിയോയിൽ പറഞ്ഞു. 

ഇതെ​​​െൻറ അവസാന വിഡിയോ ആണെന്ന്​ അറിയിച്ച ശേഷമായിരുന്നു താരം ​ൈലവിൽ എത്തിയത്​. കഴിഞ്ഞ നാലുമാസമായി സീമാനും പാർട്ടി അണികളും അപമാനിക്കുന്നതായും കുടുംബത്തെ ഓർത്താണ്​ പിടിച്ചുനിന്നതെന്നും അവർ പറഞ്ഞു.

ഹരിനാടാർ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഞാൻ രക്തസമ്മർദ്ദത്തി​​​െൻറ ഗുളിക കഴിച്ചു. അൽപസമയത്തിന്​ ശേഷം ബി.പി കുറയുമെന്നും താൻ മരിക്കുമെന്നും അവർ പറഞ്ഞു. ആത്മഹത്യ ശ്രമത്തെ തുടർന്ന്​ വിജയലക്ഷ്​മിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രണ്ട്​സ്​, ബോസ്​ എങ്കിറ ഭാസ്​ക്കരൻ തുടങ്ങിയ തമിഴ്​ സിനിമകളിലും മോഹൻലാലിനൊപ്പം ഒരു മലയാള സിനിമയിലും അഭിനയിച്ചു. 


 

Tags:    
News Summary - Tamil actress Vijaya Lakshmi attempts suicide -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.