ചെന്നൈ: ചൂതാട്ടകേന്ദ്രം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച തമിഴ് സിനിമ നടൻ ഷാം അറസ്റ്റിൽ. ലോക്ഡൗണിനെ തുടർന്ന് സിനിമ നിർമാണ മേഖലയുടെ പ്രവർത്തനം മുടങ്ങിയ സാഹചര്യത്തിലാണ് ചെന്നൈ നുങ്കംപാക്കത്തെ തെൻറ സ്വന്തം അപ്പാർട്ട്മെൻറിൽ ചൂതാട്ട കേന്ദ്രം ആരംഭിച്ചത്. ഷാമിന് പുറമെ സംവിധായകനും വ്യവസായ പ്രമുഖരും വൻകിട വ്യാപാരികളും ഉൾപ്പെടെ 12 പേരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയാണ് നുങ്കംപാക്കം അസി. കമീഷണർ മുത്തുവേൽപാണ്ടിയുടെ നേതൃത്വത്തിലെ പൊലീസ് ടീം മിന്നൽ പരിശോധന നടത്തിയത്. രാത്രി 11 മുതൽ പുലർച്ച നാല് വരെയായിരുന്നു കേന്ദ്രത്തിെൻറ പ്രവർത്തനം.
ലക്ഷക്കണക്കിന് റൊക്ക പണവും ചൂതാട്ടത്തിന് ഉപയോഗിച്ച ടോക്കണുകളും ചീട്ടുകെട്ടുകളും മറ്റും പൊലീസ് കണ്ടെടുത്തു. ചൂതാട്ട നിയമപ്രകാരം അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചില തമിഴ് സിനിമകളിൽ ഷാം നായകനായിരുന്നുെവങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് വില്ലൻ, സ്വഭാവ നടൻ വേഷങ്ങൾ ചെയ്തുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.