കാർത്തിക്​ സുബ്ബരാജ്​ ചിത്രത്തിൽ വിക്രമും മകനും; സംഗീതം അനിരുദ്ധ്​

ധനുഷ്​ നായകനായ ജഗമേ തന്തിരം റിലീസിന്​ കാത്തിരിക്കവേ ചിയാൻ വിക്രമിനെയും മകൻ ധ്രുവ് വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച്​ കാര്‍ത്തിക് സുബ്ബരാജ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസി​​െൻറ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്​ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്​. കാർത്തിക്​ സുബ്ബരാജും അനിരുദ്ധും ആദ്യമായാണ്​ ചിയാൻ വിക്രമിനൊപ്പം ഒരു സിനിമക്ക്​ വേണ്ടി ഒരുമിക്കുന്നത്​. 

ധനുഷ്​ കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ നിന്ന്​ ജോജു ജോർജ്ജും അഭിനയിക്കുന്ന ജഗമേ തന്തിരം ഒരു ഗാങ്​സ്റ്റർ ചിത്രമാണ്​. ചിയാൻ വിക്രം 60 എന്ന്​ തൽക്കാലം പേരിട്ടിരിക്കുന്ന പുതിയ ചിത്രവും അത്തരത്തിലൊരു പശ്ചാത്തലത്തിലുള്ള ചിത്രമാണെന്നാണ്​ പോസ്​റ്റർ പറയുന്നത്​. സമീപകാലത്തായി വ്യത്യസ്​തമായ കഥാപത്രങ്ങളുമായി എത്തിയെങ്കിലും ബോക്​സ്​ഒാഫീസിൽ കാര്യമായ സംഭാവന നൽകാൻ സാധിക്കാതിരുന്ന വിക്രമിന്​ കാർത്തിക്​ ചിത്രം ഒരു ബ്രേക്ക്​ നൽകുമെന്ന പ്രതീക്ഷയിലാണ്​ ആരാധകർ. 

മകൻ ധ്രുവ്​ വിക്രമിനും അർജ്ജുൻ റെഡ്ഡിയുടെ തമിഴ്​ റീമേക്കായ വർമക്ക്​ ശേഷമുള്ള രണ്ടാം ചിത്രം നിർണായകമാണ്​. രണ്ടാം ചിത്രത്തിൽ തന്നെ സൂപ്പർതാരം കൂടിയായ വിക്രമിനൊപ്പവും ഹിറ്റ്​മേക്കറായ കാർത്തിക്​ സുബ്ബരാജിനൊപ്പവും വർക്​ ചെയ്യാൻ സാധിക്കുന്നത്​ അനുഗ്രഹമാണെന്നാണ്​ ധ്രുവ്​ പറയുന്നത്​. ആർ. അജയ്​ ഗാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ്​ വിക്രമി​േൻറതായി ഇനി തിയറ്ററിലെത്താനുള്ള ചിത്രം. ചിത്രത്തി​​െൻറ പോസ്​റ്റ്​ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്​. ലോക്​ഡൗൺ കാരണം നീണ്ടുപോയ ജഗമേ തന്തിരത്തി​​െൻറ റിലീസിന്​ കാത്തിരിക്കുകയാണ്​ നിലവിൽ കാർത്തിക്​ സുബ്ബരാജ്​. 

Tags:    
News Summary - vikram karthik subbaraj movie announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.