ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന എ.ആർ. മുരുഗദോസ് സിനിമയിൽ മലയാളി താരം മഡോണ സെബാസ്റ്റ്യൻ നായിക ആയേക്കുമെന്ന് സൂചന. വിജയ്യുടെ 65ാം സിനിമയാണിത്. 64ാമത് ചിത്രം ‘മാസ്റ്റർ’ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് പുതിയ സിനിമയുടെ അണിയറ വിവരങ്ങൾ പുറത്തുവരുന്നത്.
മഡോണയുമായി വിഡിയോ കോളിലൂയൊണ് മുരുഗദോസ് പ്രോജക്ടിനെ കുറിച്ച് ചർച്ച ചെയ്തത്. തിരക്കഥ ഏറെ ഇഷ്ടപ്പെട്ടതായി മഡോണ അറിയിച്ചതായാണ് വിവരം. സിനിമയിൽ രണ്ട് നായികമാരാണ് ഉണ്ടാകുക. അതിലൊന്ന് മഡോണയാണെന്ന് ഉറപ്പിച്ചതായാണ് സൂചന. സിനിമയുടെ വിശദവിവരങ്ങൾ വിജയ്യുടെ ജന്മദിനമായ ജൂൺ 22ന് പുറത്തുവിടും.
മണിരത്നം നിർമിച്ച ‘വാനം കൊട്ടട്ടും’ ആണ് മഡോണ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ‘പ്രേമ’ത്തിലൂടെ ശ്രദ്ധേയയായ മഡോണ വിജയ് സേതുപതി നായകനായ ‘കാതലും കടന്തു പോഗും’ എന്ന സിനിമയിലൂടെയാണ് തമിഴിൽ അരങ്ങേറുന്നത്. ‘കാവൻ’, ‘പാ പാണ്ടി’ ‘ജംഗ’ എന്നീ തമിഴ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
വിജയ്-മുരുഗദോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ‘തുപ്പാക്കി’, ‘കത്തി’, ‘സർക്കാർ’ എന്നിവ സൂപ്പർ ഹിറ്റുകളായിരുന്നു. അതിനാൽ തന്നെ ഇവരുടെ പുതിയ സിനിമക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.