ചെന്നൈ: സിനിമ നടി രമ്യാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി രമ്യാകൃഷ്ണൻ, സഹോദരി വിനയാകൃഷ്ണൻ എന്നിവർ യാത്ര ചെയ്ത ഇന്നോവ കാർ ഇൗസ്റ്റ് കടൽക്കര റോഡിൽ മുട്ടുക്കാട് ചെക്പോസ്റ്റിൽ കാനത്തൂർ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് 96 ബിയർ കുപ്പികൾ, എട്ട് കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവർ ചെന്നൈ അഭിരാമപുരം ശെൽവകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.