തമിഴിലെ മുൻനിര സംവിധായകൻ വെട്രിമാരനും നടിപ്പിൻ നായകൻ സൂര്യയും ആദ്യമായി ഒന്നിക്കുന്നു. വാടിവാസല്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിെൻറ ക്യാരക്ടർ ഡിസൈൻ പോസ്റ്റർ സൂര്യക്ക് പിറന്നാൾ സമ്മാനമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ധനുഷിന് അസുരൻ എന്ന സൂപ്പർഹിറ്റ് ചിത്രം സമ്മാനിച്ചതിനു ശേഷം വെട്രിമാരൻ പ്രഖ്യാപിച്ച ചിത്രങ്ങളിലൊന്നാണ് സൂര്യയുടെ വാടിവാസൽ. ഏറെ നാളായി മികച്ച വിജയ ചിത്രത്തിനായി കാത്തിരിക്കുന്ന സൂര്യക്ക് പുതിയ കൂട്ടുകെട്ട് ഒരു തിരിച്ചുവരവ് കൂടിയാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കലിപ്പ് ലുക്കിലുള്ള സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ വെട്രിമാരെൻറ തനത് ശൈലിയിലുള്ള മറ്റൊരു ലോക്കൽ ചിത്രമായിരിക്കും വാടിവാസൽ എന്ന സൂചനയാണ് നൽകുന്നത്. പോസ്റ്റർ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സി.എസ് ചെല്ലപ്പയാണ് ചിത്രത്തിന് വേണ്ടി രചന നിർവഹിച്ചിരിക്കുന്നത്. കലൈപുലി എസ്. തനുവാണ് നിർമാണം.
സൂര്യയുടേതായി പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം സുധ കൊങ്ങരയുടെ സൂരൈ പൊട്ര് എന്ന ചിത്രമായിരുന്നു. മലയാള നടി അപർണ ബാലമുരളി നായികയായ ചിത്രത്തിെൻറ റിലീസ് കോവിഡിെൻറ റിലീസ് നീട്ടിയിരിക്കുകയാണ്.
#வாடிவாசல் #Vaadivasal pic.twitter.com/smEdgnavXL
— Vetri Maaran (@VetriMaaran) July 23, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.