യു.പിയില്‍ തൂപ്പുജോലിക്ക് അപേക്ഷിച്ചത് അഞ്ച് ലക്ഷം പേര്‍

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ തൂപ്പുജോലിക്ക് അപേക്ഷിച്ചത് ബിരുദവും ബിരുദാനന്ത ബിരുദവും നേടിയവരടക്കം അഞ്ച് ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍. കാണ്‍പുര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ‘സഫായി കര്‍മചാരി’ അഥവാ സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്കാണ് അഞ്ച് ലക്ഷം പേരുടെ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്.
വിദ്യാഭ്യാസയോഗ്യത ആവശ്യമില്ലാത്ത തസ്തികയാണിത്. തസ്തികയില്‍ 3, 275 ഒഴിവുകളാണ് ഉള്ളത്. 1500 ഒഴിവുകള്‍ ജനറല്‍ കാറ്റഗറിയിലുള്ളതും മറ്റുള്ളവ റിസര്‍വേഷന്‍ കാറ്റഗറിയുമാണ്.
ശുചീകരണ തൊഴിലാളികളെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നുവെന്ന വിജ്ഞാപനം പുറത്തുവിട്ടപ്പോഴാണ് ആദ്യ ദിവസങ്ങളില്‍ തന്നെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ലഭിച്ചത്. അപേക്ഷിക്കാന്‍ ഇനിയും ദിവസങ്ങളിരിക്കെ ഇത് ഏഴു ലക്ഷത്തിലും കവിയുമെന്നാണ് അധികൃതരുടെ നിഗമനം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.