വിഘടനവാദികളുടെ മാര്‍ച്ച്; കുല്‍ഗാമില്‍ വീണ്ടും കര്‍ഫ്യൂ

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വിഘടനവാദി സംഘടനകള്‍ മാര്‍ച്ച് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഹുര്‍റിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗീലാനി പൊലീസ് അറസ്റ്റിലായി. ശ്രീനഗറിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലും വീണ്ടും കര്‍ഫ്യൂ പുന$സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, നാലുപേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടുന്നതിനുള്ള വിലക്ക് താഴ്വരയില്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം പലയിടങ്ങളിലായുണ്ടായ ചെറിയ സംഘര്‍ഷങ്ങളില്‍ 14പേര്‍ക്ക് പരിക്കേറ്റു. മൊബൈല്‍ സേവനങ്ങള്‍ ഭാഗികമായി പുന$സ്ഥാപിച്ചു. വിഘടനവാദികളുടെ ബന്ദ് തുടരുന്നതിനാല്‍ താഴ്വര സാധാരണ നിലയിലേക്ക് തിരിച്ചത്തെിയിട്ടില്ല. സ്കൂളുകള്‍, കോളജുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെയാണ്. പൊതുഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്. ഈമാസം എട്ടുമുതല്‍ ആരംഭിച്ച കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച നീക്കിയിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് കശ്മീരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.