വാട്​സ്​ ആപ്പ്​ നിരോധിക്കാനാകി​ല്ലെന്ന്​ സുപ്രീം കോടതി

ന്യൂഡൽഹി: വാട്​സ്​ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് വാട്​സ്​ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരന് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മെസേജ് ആപ്ലിക്കേഷനുകളായ വാട്ട്സ്ആപ്, വൈബര്‍,ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ദേശീയ സുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാര​െൻറ ആവശ്യം.

സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയില്‍ കുറച്ച് നാള്‍ മുമ്പാണ് വാട്‌സ്ആപ്പ് എന്‍ക്രിപ്ഷന്‍ സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ ഇതുവഴി അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതെ ഭീകരര്‍ക്ക് ആശയകൈമാറ്റം സാധ്യമാക്കുമെന്നാണ് ഹരജിക്കാര​െൻറ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.