വാഷിങ്ടൺ: മാലിന്യനി൪മാ൪ജനത്തിൽ കല്ലുകടിയായി തുടരുന്ന പ്ളാസ്റ്റിക് എന്ന വില്ലനെ എങ്ങനെ ഒതുക്കാം?
ഉത്തരം കിട്ടാതെ ലോകം പകച്ചുനിൽക്കുന്ന ചോദ്യത്തിന് ഇതാ പ്രകൃതിതന്നെ മറുപടി കണ്ടെത്തിയിരിക്കുന്നു.
അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോൺ മഴക്കാടുകളിൽനിന്നാണ് ഈ ശുഭവാ൪ത്ത.
പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെയാണ് ഇവിടെനിന്ന് കണ്ടെത്തിയത്. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിൻെറ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകൾ, ചെരിപ്പ് എന്നിവയിലെ മുഖ്യഘടകമായ പോളിയൂറത്തേൻ എന്ന ഘടകത്തെ ഈ ഫംഗസ് ഇല്ലായ്മ ചെയ്യുമെന്നാണ് യേൽ സ൪വകലാശാലയിലെ ഒരു സംഘം കണ്ടെത്തിയിരിക്കുന്നത്.
ഓക്സിജൻെറ അഭാവത്തിലാണ് ഇവക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകുന്നത്. ഈ പുതിയ കണ്ടെത്തൽ ഫലപ്രദമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഈ ശ്രമം വിജയിച്ചാൽ മാലിന്യ നി൪മാ൪ജനത്തിൽ ലോകം കൊതിക്കുന്ന കാൽവെപ്പായിരിക്കുമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.