നമ്മുടെ നാട്ടില്‍ ചിലയിടത്ത് ചുവന്നുള്ളി കൊണ്ടുള്ള തീയലും ഓണ സദ്യയില്‍ വിളമ്പും. സാധാരണ ഉണ്ടാക്കുന്ന ഒഴിക്കാവുന്ന തീയലിനു പകരം നല്ല കുറുകിയ തീയല്‍.
ചേരുവകൾ:
തയാറാക്കേണ്ട വിധം:
തേങ്ങ ചിരകിയത് മിക്സിയില്‍ പൊടിച്ചെടുത്ത ശേഷം എണ്ണ ചേര്‍ക്കാതെ നല്ല സ്വര്‍ണ നിറം ആകും വരെ മൂപ്പിക്കുക. മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത ശേഷം അതു മാറ്റിവെക്കാം. ശേഷം മല്ലിയും മുളകും നന്നായി മൂപ്പിച്ചെടുക്കുക. ഇതെല്ലാം കൂടി വെണ്ണ പോലെ അരച്ച് വെക്കുക. വാളന്‍പുളി കുതിര്‍ത്തി നന്നായി പിഴിഞ്ഞ് അരിച്ചുവെക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റല്‍മുളകും കറിവേപ്പിലയും കാല്‍ മുറി തേങ്ങ പൊടിയായി അരിഞ്ഞതും മൂപ്പിച്ച ശേഷം ചുവന്നുള്ളി അരിഞ്ഞതും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക. വാടി വരുമ്പോള്‍ അൽപം ഉപ്പ് കൂടി ചേർത്ത് മൊരിയിക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞത് ചേര്‍ത്ത് കുറുക്കുക.
പിന്നീട് അരപ്പും കറിവേപ്പിലയും ചേര്‍ത്ത് ചെറിയ തീയില്‍ വറ്റിച്ചെടുക്കുക. പാകം നോക്കി പോരാത്ത ഉപ്പും ചേര്‍ത്ത ശേഷം വേണ്ടത്ര ശര്‍ക്കര കൂടി ചേര്‍ത്ത് പാകം ആയാല്‍ ഇറക്കാം.
തയാറാക്കിയത്: സ്മിജ അനുരൂപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.