പാവയ്ക്കാപ്പച്ചടി

സദ്യ ആയാല്‍ ഒരു പച്ചടി നിര്‍ബന്ധം. ഇക്കുറി ഒരു ഈസി പാവയ്ക്കാപ്പച്ചടി നോക്കിയാലോ?

ചേരുവകള്‍: 

  • പാവയ്ക്ക - വലിയ ഒരെണ്ണം
  • ഇഞ്ചി – ഒരു കഷ്​ണം  
  • പച്ചമുളക് – ഒന്നു രണ്ടെണ്ണം
  • പുളി കുറഞ്ഞ കട്ടത്തൈര് – ഒരു കപ്പ് 
  • വറുത്തിടാന്‍ 
  • കടുക് – ഒരു ടീസ്പൂൺ 
  • വറ്റല്‍ മുളക് – രണ്ടെണ്ണം
  • കറിവേപ്പില- ഒരു തണ്ട്

തയാറാക്കുന്ന വിധം:

പാവയ്ക്ക അരിഞ്ഞ് ഉപ്പ് മാത്രം ചേര്‍ത്തു വേവിക്കുക. ചൂടാറിയാല്‍  ഇഞ്ചി പച്ചമുളക്‌ ചേര്‍ത്തു അരക്കുക. അതിലേക്ക് പുളി ഇല്ലാത്ത നല്ല കട്ടത്തൈര് ഉടച്ചു  ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. തലേന്ന് ഉണ്ടാക്കി വച്ചാല്‍ കൂടുതല്‍ രുചികരം ആവും.

തയാറാക്കിയത്: മിഥു മറിയം 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.