വട കൂട്ടുകറി

തിരുവനന്തപുരം സ്വദേശികൾ സദ്യക്ക് വിളമ്പുന്ന സ്പെഷ്യൽ വിഭവമാണ് വട കൂട്ടുകറി. ഈ കൂട്ടുകറി തയാറാക്കുന്നതിന്‍റെ വിധം ചുവടെ വിവരിക്കുന്നു... 

ചേരുവകൾ: 

  • ഉഴുന്ന് -അരകപ്പ് 
  • കുരുമുളക് ചതച്ചത് -അര ടീസ്പൂൺ
  • എണ്ണ -വറുക്കാൻ
  • ഉപ്പ് -പാകത്തിന് 
  • ഉരുളകിഴങ്ങ് -2 എണ്ണം 
  • സവാള -ഒരെണ്ണം
  • പച്ചമുളക് -രണ്ടോ മൂന്നോ എണ്ണം 
  • ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂൺ
  • കറിവേപ്പില -മൂന്ന്, നാല് തണ്ട് 

=============================

  • മഞ്ഞൾപൊടി -അര ടീസ്പൂൺ
  • മല്ലിപൊടി -രണ്ട്, മൂന്ന് ടീസ്പൂൺ
  • മുളകുപൊടി -മുക്കാൽ ടീസ്പൂൺ
  • ഗരംമസാല -ഒരു ടീസ്പൂൺ
  • കട്ടി തേങ്ങാപാൽ -അരകപ്പ് 
  • കട്ടി കുറഞ്ഞ തേങ്ങാപാൽ -ഒന്നര കപ്പ് 
  • ഉപ്പ് -പാകത്തിന് 
  • കടുക് -ഒരു ടീസ്പൂൺ

തയാറാക്കുന്നവിധം:

ഉഴുന്ന് കുതിർത്ത ശേഷം തീരെ വെള്ളം കുറച്ച് അരച്ചെടുക്കുക. ചതച്ച കുരുമുളകും പാകത്തിന് ഒപ്പും ചേർത്ത് വട ഉണ്ടാക്കി വെക്കുക. സാദാ ഉഴുന്നുവട പോലെ തുള ഇടണമെന്നില്ല. 

ഇനി മറ്റൊരു പാനിൽ അൽപം വട വറുത്ത എണ്ണ ചേർത്ത് ചൂടായാൽ കുടുക് വറക്കുക. അതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം ഉരുളികിഴങ്ങ് കഷണങ്ങൾ ഇട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കട്ടി കുറഞ്ഞ തേങ്ങാപാൽ ഒഴിച്ച് വേവിക്കുക. 

കിഴങ്ങ് വേവായാൽ പാകത്തിന് ഉപ്പും ഗരം മസാലയും ചേർക്കുക. ഇനി വറുത്ത് വെച്ചിരിക്കുന്ന വടകൾ നുറുക്കി കറിയിൽ ചേർക്കുക. വട കഷണങ്ങളിൽ നന്നായി ഉപ്പും എരിവുമൊക്കെ പിടിച്ച ശേഷം കട്ടിയുള്ള തേങ്ങാപാലും കറിവേപ്പിലയും ചേർത്തിളക്കി വിളമ്പുന്നതുവരെ അടച്ചുവെക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.