അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രനിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണത്തിനു മുേന്നാടിയായി നടന്ന ഭൂമിപൂജയുടെ നൂറാം നാളിൽ മലയാളത്തിലടക്കം ചില േദശീയമാധ്യമങ്ങൾ ഇതുസംബന്ധിച്ചൊരു പരസ്യം പ്രസിദ്ധീകരിക്കുകയുണ്ടായി. കേന്ദ്രസർക്കാർ രൂപംനൽകിയ 'ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്' ക്ഷേത്രനിർമാണത്തിന് സംഭാവന ആവശ്യപ്പെട്ടുള്ള പരസ്യമാണത്. ബാബരി ധ്വംസനക്കേസിൽ സുപ്രീംകോടതി നിർദേശാനുസരണം നിയോഗിക്കപ്പെട്ട ട്രസ്റ്റ് ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നതിൽ നിയമപരമായി തെറ്റൊന്നുമില്ല. എന്നാൽ, സവിശേഷമായൊരു ധ്വനിയിലൂടെ ഇൗ പരസ്യം പ്രസാരണം ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയമാന്നെന്നു കാണാതിരുന്നുകൂടാ. 'രാമജന്മഭൂമി ക്ഷേത്രം ദേശീയ സ്വാഭിമാനത്തിെൻറ പുനഃസ്ഥാപനം' എന്ന ശീർഷകത്തിൽ മാധ്യമങ്ങളുടെ മുഖത്താളുകളിൽ പ്രത്യക്ഷപ്പെട്ട പരസ്യം ഒട്ടും നിഷ്കളങ്കമല്ലെന്നു മാത്രമല്ല, ഹിന്ദുത്വരാഷ്്ട്രീയത്തിെൻറ കൃത്യമായ വിളംബരംകൂടിയാണെന്ന് വർത്തമാന ഇന്ത്യയുടെ ഗതിവിഗതികൾ നിരീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടും. അതിനാൽ, കേവലമൊരു പരസ്യമെന്നതിനപ്പുറം ഹിന്ദുത്വയുടെ രാഷ്ട്രീയ അജണ്ടകളുടെ സൂചകം എന്ന നിലയിൽതന്നെ അതിനെ നോക്കിക്കാണേണ്ടിവരും.
1949 ഡിസംബർ 22ന് ബാബരി മസ്ജിദിൽ ഒരു സംഘം ഹിന്ദുക്കൾ രാമവിഗ്രഹം പ്രതിഷ്ഠിച്ചതു മുതലുള്ള സംഭവവികാസങ്ങൾ സാമാന്യം ചരിത്രബോധമുള്ള ആരെയും ഇനിയും ഒാർമപ്പെടുത്തേണ്ടതില്ല. തീർത്തും ഏകപക്ഷീയമായ ആ കടന്നുകയറ്റത്തെ 69 വർഷങ്ങൾക്കുശേഷം പരമോന്നത നീതിപീഠം എങ്ങനെ സമീപിച്ചുവെന്നതും നാം കണ്ടു. ചരിത്രപരമായോ മറ്റു വസ്തുതകളുടെ അടിസ്ഥാനത്തിലോ ഒരിക്കലും തെളിയിക്കാൻ കഴിയാത്ത, തീർത്തും െഎതിഹ്യങ്ങളിലും പുരാവൃത്തങ്ങളിലും മാത്രം നിലനിൽക്കുന്ന രാമജന്മസ്ഥാനം എന്ന വിശ്വാസത്തിെൻറ പേരിൽ കക്ഷിേചർന്നവരുടെ വാദം ശരിവെച്ചാണേല്ലാ ബാബരി ഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ നിർദേശിച്ച് സുപ്രീംകോടതി വിഷയത്തിൽ തീർപ്പുകൽപിച്ചത്. തെളിവുകൾ ഇഴകീറി പരിശോധിച്ച് വിധി പുറപ്പെടുവിക്കുന്നതിനപ്പുറം കൃത്യമായൊരു സമവായ പ്രക്രിയയായിരുന്നു അതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ്, മസ്ജിദിനായി പ്രത്യേകം സ്ഥലം അനുവദിച്ചത്. നീതിപൂർവകമല്ല എന്ന തികഞ്ഞബോധ്യത്തിൽതന്നെ, കോടതിയുടെ വിധിയെ മാനിക്കുന്നുവെന്ന് രാജ്യത്തെ മുസ്ലിംനേതാക്കൾ പ്രസ്താവന നടത്തുകയും ചെയ്തു. പ്രസ്തുത വിധിയിലൂടെ തർക്കത്തിന് വിരാമമാവുകയായിരുന്നില്ല, പുതിയ പ്രശ്നങ്ങൾ തുടങ്ങുകയാണെന്ന് ഇൗ പരസ്യം വ്യക്തമാക്കുന്നു.
'അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിെൻറ നവീകരണത്തിനും പുനർനിർമാണത്തിനും സ്വമേധയാ സംഭാവന നൽകുക' എന്നാണ് ട്രസ്റ്റിെൻറ ആഹ്വാനം. ഇവിടെ 'പുനർനിർമാണം' എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. ചരിത്രപരമായി ഒരു തെളിവുകളുമില്ലാതിരിക്കെ, ബാബരിഭൂമിയിൽ രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന് പറയാതെ പറയുകയാണിവിടെ. ക്ഷേത്രനിർമാണത്തെ 'സ്വാഭിമാൻ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കോടതിവിധി വരുംമുേമ്പതന്നെ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് രാമക്ഷേത്രത്തെ ഇങ്ങനെ പലതവണ വിശേഷിപ്പിച്ചിട്ടുണ്ട്. അഥവാ, പ്രയോഗങ്ങളും വിശേഷണങ്ങളുമൊന്നും ഒട്ടും യാദൃച്ഛികമല്ലെന്നർഥം. ബാബരിധ്വംസനത്തിലൂടെ മതേതര ഇന്ത്യയുടെ ആത്മാഭിമാനം നഷ്ടപ്പെട്ടുവെന്ന് വിളിച്ചുപറഞ്ഞ്, ഹിന്ദുത്വ ഫാഷിസത്തിനെതിരെ നിലയുറപ്പിച്ചവർക്കുള്ള മറുപടികൂടിയാണിത്. അതുകൊണ്ടുതന്നെ, ഇൗ 'സ്വാഭിമാൻ' പദ്ധതിയെ, ഹിന്ദുത്വവാദികൾ തെരുവിൽ നടത്തിയ ആൾക്കൂട്ട കൊലപാതകത്തിെൻറ ഭരണകൂട പതിപ്പായി കാണേണ്ടിവരും. അധികാരത്തിെൻറ തണലിൽ നടത്തുന്ന അഴിഞ്ഞാട്ടവും ആക്രോശവുമാണ് രണ്ടിടത്തും കാണാൻ കഴിയുന്നത്.
വാസ്തവത്തിൽ, ക്ഷേത്രനിർമാണത്തിന് ആവശ്യമായ പണം സ്വരൂപിക്കുക എന്നതു മാത്രമല്ല ഇത്തരം പരസ്യങ്ങളുടെ ഉദ്ദേശ്യമെന്ന് വ്യക്തം. ഹിന്ദുത്വദേശീയതയുടെ മുഖമായി ഉയർത്തിക്കാണിക്കപ്പെടുന്ന ശ്രീരാമെൻറ പേരിൽ, മുസ്ലിം പള്ളി നിലനിന്നിരുന്ന സ്ഥലത്തുതന്നെ ഒരു ക്ഷേത്രം നിർമിക്കുേമ്പാൾ, അത് വെല്ലുവിളികളുടെയും ആക്രോശങ്ങളുടെയുംകൂടി അരങ്ങാക്കി പരിവർത്തിപ്പിക്കുക എന്നത് ഉന്മാദരാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. രാമക്ഷേത്രനിർമാണത്തിന് സമാന്തരമായി സംഘ്പരിവാർ ഭരണകൂടം വാർത്തെടുത്തുകൊണ്ടിരിക്കുന്നൊരു 'പുത്തൻ രാഷ്ട്രനിർമിതി' തന്നെയാണ് ഇതിലൂെട ഉയർത്തിക്കാണിക്കപ്പെടുന്നത്. ക്ഷേത്രത്തിന് ശിലയിട്ട് ഒരാഴ്ച പിന്നിട്ടപ്പോൾതന്നെ, 60 കോടി രൂപയിൽ കൂടുതൽ ട്രസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും അക്കൗണ്ടിലേക്ക് പണം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതുവഴിയൊക്കെ, ക്ഷേത്രനിർമാണം സാധ്യമാകുമെങ്കിലും അത് വേണ്ടത്ര ജനകീയമായിക്കൊള്ളണമെന്നില്ല. രാമക്ഷേത്രനിർമാണേത്താട് വിമുഖത കാണിക്കുന്ന 'വിശ്വാസികള'ടക്കമുള്ളവരെയും രാഷ്ട്രീയപാർട്ടികളെയും തിരിച്ചറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ്കൂടിയാണിത്.
ക്ഷേത്രത്തിന് നൂറ്റൊന്നുകോടി പിരിക്കാൻ ബി.ജെ.പി ദിവസങ്ങൾക്കുമുമ്പ് കോൺഗ്രസിനെ വെല്ലുവിളിച്ചത് ഇതിെൻറ ഭാഗമായിട്ടാണ്. കോടതിവിധിയോടും ക്ഷേത്രനിർമാണത്തോടും ഇതുവരെ എതിർപ്പ് പ്രകടിപ്പിക്കാത്ത കോൺഗ്രസ് ഇക്കാര്യത്തിൽ എന്തുനിലപാടായിരിക്കും സ്വീകരിക്കുക? മറ്റു മതേതര പാർട്ടികൾക്കും ഇൗ കെണിയിൽനിന്ന് രക്ഷപ്പെടുക അത്ര എളുപ്പമായിരിക്കില്ല. മതേതരത്വത്തിനും ബഹുസ്വരതക്കും നേരെ പല്ലിളിച്ചുകാട്ടിയുള്ള ഇൗ വെല്ലുവിളി, ഇന്ത്യയെന്ന മഹത്തായ ആശയത്തിെൻറ ആത്മാവിനെത്തന്നെയായിരിക്കും ഇല്ലാതാക്കുക. ഒരു സമവായത്തിലൂടെ ഹിന്ദുത്വ നേടിയെടുത്ത ആനുകൂല്യത്തിെൻറ കഥ ഇതാണെങ്കിൽ ഭരണത്തിെൻറ നിഴലിൽ അവർ പിൻപറ്റുന്ന ഹിംസാത്മകരാഷ്ട്രീയത്തിെൻറ പ്രഹരശേഷി എന്തായിരിക്കും? ഫാഷിസത്തിനെതിരായ പുതിയ സമരകേന്ദ്രങ്ങൾ ഇൗ ചിന്തകൂടി പങ്കുവെക്കെട്ട!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.