ആരു പറഞ്ഞി​െട്ടന്ത്, സർക്കാറിന്​ കേൾക്കേണ്ട

കെ.​എ.​എ​സി​ലെ സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന​ത് മൂ​ന്നു ധാ​ര​ക​ളി​ലും സം​വ​ര​ണം വേ​ണ​മെ​ന്ന നി​യ​മ​സെ​ക ്ര​ട്ട​റി ബി.ജി. ഹരീന്ദ്രനാഥി​​​​െൻറ റിേ​പ്പാ​ർ​ട്ടും പ​ട്ടി​കവി​ഭാ​ഗ ക​മീ​ഷ​ൻ, ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ഉ​ത്ത ​ര​വു​ക​ളും ത​ള്ളിയാണ്. സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ സം​വ​ര​ണം വേ​ണ്ടെ​ന്ന അ​ഡ്വ. ജ​ന​റ​ലി​​​​െൻറ ഉ​പ​ദേ​ശം സർക ്കാർ സ്വീകരിക്കുകയായിരുന്നു. എന്നാൽ, സ്ഥാ​നക്ക​യ​റ്റം എ​ന്താ​ണെ​ന്ന് എ.ജി റിപ്പോർട്ട്​ നി​ർ​വ​ചി​ച്ചി​ട്ട ി​ല്ല. നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ​യും അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലിെ​ൻ​റ​യും നി​യ​മോ​പ​ദേ​ശ​ങ്ങ​ൾ പ​ര​സ്പ​ര വ ി​രു​ദ്ധ​മാ​ണ്.
സം​വ​ര​ണനഷ്​ടത്തെ കു​റി​ച്ച ‘മാ​ധ്യ​മം’ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് പട്ടികജാതി ക്ഷേമ സമിത ി (പി.​കെ.​എ​സ്) നി​വേ​ദ​നം ന​ൽ​കി​യ​പ്പോഴാ​ണ് നി​യ​മ​സെ​ക്ര​ട്ട​റി​യോ​ടും എ.​ജി​യോ​ടും സ​ർ​ക്കാ​ർ റി​പ്പ ോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ര​വ​ധി പി​ന്നാ​ക്ക സം​ഘ​ട​ന​ക​ളും സം​വ​ര​ണ ന​ഷ്​ടം ചൂ​ണ്ടി നി​വേ​ദ​നം ന​ ൽ​കി​യി​രു​ന്നു. ഇതൊന്നും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചിേ​ട്ട​യി​ല്ല. നി​യ​മോ​പ​ദേ​ശ​ത്തി​നാ​യി ​നി​വേ​ദ​ന​ങ്ങ​ൾ കൈ​മാ​റി​യതുമി​ല്ല. പ​ട്ടി​ക വി​ഭാ​ഗ സം​വ​ര​ണ ആ​വ​ശ്യം മാ​ത്ര​ം പ​രി​ഗ​ണി​ച്ചു. എ.​ജി​യും നി​യ​മ​സെ​ക്ര​ട്ട​റി​യും അ​ത് മാ​ത്ര​മേ പ​രി​ശോ​ധി​ച്ചു​ള്ളൂ.

ബൈ​ട്രാ​ൻ​സ്ഫ​ർ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്ക് സം​വ​ര​ണം ബാ​ധ​ക​മാ​ണോ എ​ന്നാ​ണ് എ.​ജി പ​രി​ശോ​ധി​ച്ച​ത്. ബൈ ​ഡ​യ​റ​ക​്​ട്​ നി​യ​മ​നം എ​ന്താ​ണെ​ന്നോ ബൈട്രാ​ൻ​സ്ഫ​ർ നി​യ​മ​നം എ​ന്താ​ണെ​ന്നോ വ്യ​ക്ത​മാ​ക്കി​യി​ല്ല. സം​വ​ര​ണത്തി​ന് നി​യ​മത​ട​സ്സമു​ണ്ടെ​ന്നും എ.​ജി പ​റ​യു​ന്നി​ല്ല. ഒ​രു കേ​ഡ​റി​ലെ മൂ​ന്നി​ൽ ര​ണ്ടും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നാ​യി മാ​റ്റി​വെക്കു​ന്ന രീ​തി​യു​മി​ല്ല. മൂ​ന്നി​ൽ ര​ണ്ട് ത​സ്തി​ക​ക​ളും നി​യ​മവി​രു​ദ്ധ​മാ​യി സ്ഥാ​ന​ക്ക​യ​റ്റ​മാ​ക്കി മാ​റ്റി​യ ശേ​ഷം അ​വ​യി​ൽ സം​വ​ര​ണം ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ കൈക്കൊ​ണ്ട​ത്. ര​ണ്ട്, മൂ​ന്ന് ധാ​ര​ക​ളി​ലും സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​യ​മസെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്. ച​ട്ട​ത്തിെ​ൻ​റ ത​ല​ക്കെ​ട്ട് എ​ന്തു​ത​ന്നെ​യാ​യാ​ലും നിയ​മ​ന രീ​തി നേ​രി​ട്ടു​ള്ള മ​ത്സ​രപ്പ​രീ​ക്ഷ അ​ടി​സ്ഥാ​ന​ത്തി​ലാെ​ണ​ന്നും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി മ​ത്സ​രം പ​രി​മി​ത​പ്പെ​ടു​ത്തി എ​ന്നേ​യു​ള്ളൂ​വെ​ന്നും റിപ്പോർട്ട്​ പറയുന്നു. നി​ല​വി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് സം​വ​ര​ണം ബാ​ധ​ക​മാ​ക്കാ​ൻ ഉ​ള്ള ജോ​ലി രാ​ജി​​െവ​ച്ച് മ​ത്സ​ര പ​രീ​ക്ഷ എ​ഴു​തു​ക​യേ മാ​ർ​ഗ​മു​ള്ളൂ​വെ​ന്നും ഇൗ ​വ്യ​വ​സ്ഥ കോ​ട​തി​യി​ൽ അ​ര നാ​ഴി​ക പി​ടി​ച്ചുനി​ൽ​ക്കു​മെ​ന്ന് തോ​ന്നു​ന്നിെ​ല്ല​ന്നും അതിലുണ്ട്​.

ഉ​യ​ർ​ന്ന തൊ​ഴി​ലി​ലെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം ല​ഭി​ക്കാ​നുള്ള ജീ​വി​ത​മാ​ർ​ഗം രാ​ജി​വെക്ക​ണ​മെ​ന്നാ​ണ് ച​ട്ട​ങ്ങ​ൾ നി​ർ​ബ​ന്ധി​ക്കു​ന്ന​ത്. മൂ​ന്നാം വി​ഭാ​ഗ​ത്തി​ൽ 50 വ​യ​സ്സുള്ള ഗ​സ​റ്റ​ഡ് ഉദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 28(ബി)​ വ​കു​പ്പി​ൽപെ​ടു​ന്ന ബൈ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം മ​ത്സ​രപ്പ​രീ​ക്ഷ വ​ഴി​യ​ല്ല ന​ട​ത്തേ​ണ്ട​ത്. മെ​റി​റ്റ് കം ​എ​ബി​ലി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​ർ​ക്ക് സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കു​ന്ന പ്ര​മോ​ഷ​നാ​ണ്. ഇ​വിെ​ട പു​തി​യ മ​ത്സ​രപ്പ​രീ​ക്ഷ വ​ഴി പു​തി​യ റാ​ങ്ക് ലി​സ്​റ്റ്​ രൂ​പം കൊ​ള്ളു​ക​യാ​ണ്. വ​കു​പ്പു​ത​ല പ്ര​മോ​ഷ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്ന സെ​ല​ക്ട് ലി​സ​്​റ്റ​ല്ല കെ.​എ.​എ​സി​ൽ. ഇൗ ​വ്യ​ത്യാ​സം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​യ​മ​സെ​ക്ര​ട്ട​റി പ​റ​യു​ന്നു. ഇ​പ്പോ​ൾ 100ൽ ​ആ​റ് ത​സ്തി​ക​ക​ളാ​ണ് പ​ട്ടി​കവി​ഭാ​ഗ​ത്തി​ന് കി​ട്ടു​ക. ര​ണ്ട് ധാ​ര​ക​ളി​ൽ അ​വ​രെ ഒ​ഴി​വാ​ക്കി​യാ​ൽ 100ൽ ​ര​ണ്ട് ത​സ്തി​ക മാ​ത്ര​മാ​യി പ​ട്ടി​കവി​ഭാ​ഗ സം​വ​ര​ണം മാ​റും. ബൈ​ട്രാ​ൻ​സ്ഫ​ർ, പ്രമോ​ഷ​ൻ എ​ന്നി​വ​യി​ലും പ​ട്ടി​കവി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ന​ൽ​കാം. മ​തി​യാ​യ പ്രാ​തി​നി​ധ്യം ഇ​ല്ലെ​ങ്കി​ൽ സ്ഥാ​ന​ക്കയ​റ്റ​ത്തി​നും സം​വ​ര​ണം ആ​കാ​മെ​ന്ന സുപ്രീംകോ​ട​തി വി​ധി​യും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.

കേന്ദ്രനിർദേശവും കാറ്റിൽ പറത്തി

പ​ട്ടി​കവി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലും സം​വ​ര​ണം ന​ൽ​കാ​മെ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ 2018 ജൂ​ൺ 15ന് ​ഇ​റ​ക്കി​യ പേ​ഴ്സ​നൽ മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ ഒാ​ഫി​സ് മെ​മ്മോ​റാ​ണ്ട​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ കെ.​എ.​എ​സിൽ ബാ​ധ​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ജ​ര്‍ണ​യി​ല്‍ സിങ്​ ആ​ൻഡ്​ അ​ദേ​ഴ്സ് Vs ല​ഖ്മി ന​രേ​ന്‍ ആൻഡ്​ അ​ദേ​ഴ്സ് കേ​സി​ല്‍ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തിെ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇത്​. കോ​ട​തിവി​ധി​യി​ൽ പി​ന്നാ​ക്ക സംവരണം വ്യ​ക്ത​മാ​ക്കു​ന്ന ക​ണ​ക്കു​ക​ൾ വേ​ണ​മെ​ന്ന​ത​ട​ക്കം ഉ​പാ​ധി​ക​ൾ 2018 സെ​പ്​റ്റം​ബ​ർ 26​​​​െൻറ വി​ധി​യി​ൽ എ​ടു​ത്തു​ക​ള​ഞ്ഞു. ഇ​തോ​ടെ പ​ട്ടി​കവി​ഭാ​ഗ സ്ഥാ​ന​ക്ക​യ​റ്റത്തി​െല സം​വ​ര​ണ​ ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി. 2006ലെ ​നാ​ഗ​രാ​ജ് കേ​സി​ലെ വി​ധി​യി​ൽ വ്യ​ക്ത​ത വ​രു​ത്തി​യാ​യി​രു​ന്നു ഇൗ ​വി​ധി.

എ​ന്നാ​ൽ, കേ​ന്ദ്ര ഗ​വ​ണ്‍മെ​ൻ​റി​ലെ ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ങ്ങ​ള്‍ക്ക് പ്ര​സ്തു​ത സി​വി​ല്‍ അ​പ്പീ​ലി​ന്മേ​ലു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ള്‍ ത​ട​സ്സ​മ​ല്ലെ​ന്നും നി​യ​മ​പ്ര​കാ​ര​മു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കാ​മെ​ന്നു​മാ​ണ് കോ​ട​തി ഉ​ത്ത​രവെ​ന്നും നി​യ​മ​ന​ങ്ങ​ളി​ല്‍ സം​വ​ര​ണം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് പേ​ഴ്‌​സ​നല്‍ മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ ക​ത്തി​ല്‍ പ​രാ​മ​ര്‍ശി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ വാ​ദി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ കെ.​എ.​എ​സി​ൽ സം​വ​ര​ണം വേ​​െണ്ട​ന്ന വാ​ദ​വും ഉ​യ​ർ​ത്തു​ന്നു. ര​ണ്ട്, മൂ​ന്ന് ധാ​ര​ക​ളി​ൽ സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷൻ ഉ​ത്ത​ര​വും ച​വ​റ്റു​കൊ​ട്ട​യി​ലാ​യി. ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ നി​യ​മ​ത്തി​ലെ 9(സി) ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 100 ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ക്കുേ​മ്പാ​ൾ 50 ത​സ്തി​ക​ക​ൾ സം​വ​ര​ണം ആ​കേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച വി​ശേ​ഷാ​ൽ ച​ട്ടപ്ര​കാ​രം 16.5 ത​സ്തി​ക മാ​ത്രമേ കി​ട്ടുക​യു​ള്ളൂ​വെ​ന്നാ​ണ്​ ക​മീ​ഷ​ൻ വി​ല​യി​രു​ത്ത​ൽ. സം​വ​ര​ണ ആ​ന​ുകൂല്യം കി​ട്ടി​യ നി​ല​വി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും അ​പേ​ക്ഷി​ക്കാ​തി​രി​ക്കു​ക​യോ അ​പേ​ക്ഷി​ച്ചാ​ലും നി​യ​മ​നം കി​ട്ടാ​തി​രി​ക്കു​ക​യോ ചെ​യ്യാം.

അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ര​ണ്ട്, മൂ​ന്ന് ധാ​ര​ക​ളി​ൽ സം​വ​ര​ണ​ത്തിെ​ൻ​റ ആ​നു​കൂ​ല്യം കിേ​ട്ട​ണ്ട വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധ്യം കു​റ​യു​ക​യോ ഉ​ണ്ടാ​കാ​തി​രി​ക്കു​ക​േ​യാ ചെ​യ്യാം. ഇ​ങ്ങ​നെ ഒ​ര​വ​സ​ഥ ഉ​ണ്ടാ​യാ​ൽ ന്യൂ​ന​പ​ക്ഷ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന സം​വ​ര​ണാ​വ​കാ​ശം ര​ണ്ട്, മൂ​ന്ന് ധാ​ര​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ നി​ഷേ​ധി​ക്ക​പ്പെ​ടും. ഇൗ നി​യ​മ​ന​ങ്ങ​ളി​ൽ സം​വ​ര​ണ ആ​നു​കൂ​ല്യം കിേ​ട്ട​ണ്ട ന്യൂ​ന​പ​ക്ഷ^​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധ്യം കു​റ​യു​ക​േ​യാ തീ​രെ ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ അം​ഗീ​കൃ​ത സം​വ​ര​ണതത്വം പാ​ലി​ക്കു​ന്ന​തി​നെ കു​റി​ച്ച് വി​ശേ​ഷാ​ൽ ച​ട്ട​ങ്ങ​ളി​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ല.

ഇൗ ​സാ​ഹ​ച​ര്യത്തി​ൽ ര​ണ്ട്, മൂ​ന്ന് ധാ​ര​ക​ളി​ൽ കൂ​ടി സം​വ​ര​ണാ​നു​കൂ​ല്യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വ് നി​ർ​ദേ​ശി​ക്കു​ന്നു. പ​ട്ടി​കവി​ഭാ​ഗ ക​മീഷ​െ​ൻ​റ യോ​ഗം സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് മാ​റ്റി എ​ല്ലാ ധാ​ര​ക​ളി​ലും സം​വ​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് പ​ട്ടി​കവി​ഭാ​ഗ ക​മീഷ​െ​ൻ​റ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശന നിർദേശം സ​ർ​ക്കാ​റിന് ന​ൽ​കു​ക​യും ചെ​യ്തു. അ​തൊ​ന്നും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ല്ല. പ​ട്ടി​ക-​ഗോ​ത്ര വി​ഭാ​ഗ ക​മീ​ഷ​ൻ കെ.​എ.​എ​സ് സം​വ​ര​ണം സം​ബ​ന്ധി​ച്ച് ഡി​സം​ബ​ർ ഒ​ന്നി​ന് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചത്​ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു.

ഇ​ത്ത​ര​ത്തി​ൽ ഒ​രു ച​ർ​ച്ച നടന്നിരുന്നെങ്കിൽ സർക്കാറിന്​ വലിയ സമ്മർദമാകുമായിരുന്നു. അ​തേ​ദി​വ​സം വി​ളി​ച്ച ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ ചി​ല പി​ന്നാ​ക്കസം​ഘ​ട​ന​ക​ൾ കെ.​എ.​എ​സ് സം​വ​ര​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​. സർക്കാർ ഒരു ഉറപ്പും നൽകിയില്ല. ര​ണ്ട്, മൂ​ന്ന് ധാ​ര​ക​ളി​ൽ സം​വ​ര​ണം നി​ഷേ​ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പ​ട്ടി​കവി​ഭാ​ഗ ക​മീ​ഷ​ൻ ബി.​എ​സ്. മാ​വോ​ജി​യു​ടെ നി​ല​പാ​ട്. സം​വ​ര​ണവി​ഭാ​ഗ​ങ്ങ​ളെ കെ.​എ.​എ​സി​ൽനി​ന്ന് മാ​റ്റിനി​ർ​ത്താ​ൻ നീ​ക്കം ന​ട​ത്തു​ന്നു. ഇ​തൊ​രു സ​ംവ​രണാ​ധി​പ​ത്യ തീ​രു​മാ​ന​മാ​ണ്. െഎ.​എ.​എ​സി​ലേ​ക്ക് പ​ട്ടി​കവി​ഭാ​ഗ​ത്തെ ക​ട​ത്തിവി​ടാ​ത​ിരി​ക്കാ​നു​ള്ള ഗൂ​ഢ​ല​ക്ഷ്യം ഇ​തി​ന് പി​ന്നി​ലു​ണ്ട്. പ്ര​ാതി​നി​ധ്യ കു​റ​വ് പ​രി​ശോ​ധി​ച്ച് പി​ന്നീ​ട് സം​വ​ര​ണം ന​ൽ​കാ​മെ​ന്ന​ത് ശ​രി​യ​ല്ല. ര​ണ്ട് ത​ല​മു​റ​യി​ലേ​ക്ക് െഎ.​എ.​എ​സ് കി​ട്ടു​ന്ന​തി​നു​ള്ള ആ​ളെ ആ​ദ്യം ത​ന്നെ ഫി​ക്സ് ചെ​യ്ത് ക​ഴി​ഞ്ഞി​രി​ക്കു​മെ​ന്നും ഒരു അഭിമുഖത്തിൽ അ​ദ്ദേ​ഹം പ​റ​യു​ന്നു.

(നാളെ: പി.എസ്​.സി ഇറങ്ങിക്കളിക്കുമ്പോൾ)

Tags:    
News Summary - KAS issue-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT