സമാനതകളില്ലാത്ത ദുരന്തം നേരിട്ട ഒരു സംസ്ഥാനത്തെ പുനർനിർമിക്കുക എന്ന വലിയ ഉത്തരവാദിത്തം മുന്നിൽവെച്ചാണ് ഇ ക്കുറി കേരളത്തിെൻറ ബജറ്റ് അവതരണത്തിനായി ധനമന്ത്രി ടി.എം തോമസ് െഎസക് എത്തിയത്. ഇതിന് പുറമേ അടുത്തെത്തിയ ലോക്സഭ തെരഞ്ഞെടുപ്പിനെ കൂടി പരിഗണിച്ച് മാത്രമേ ധനമന്ത്രിക്ക് ബജറ്റ് അവതരണം സാധ്യമാവുമായിരുന്നുള്ളു. അതുകൊണ്ട് ജനപ്രിയതയും പ്രായോഗികതയും സംയോജിപ്പിക്കുന്ന ബജറ്റാവും അവതരിപ്പിക്കുകയെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
എന്നാൽ, ജനപ്രിയതക്കും അപ്പുറം തകർന്ന സമ്പദ്വ്യവസ്ഥയെ പുനരജ്ജീവിപ്പിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചിത്. നവകേരളത്തിനായി 25 ഇന പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രളയനാന്തര പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിനായി ഏർപ്പെടുത്തിയ പ്രളയ സെസാണ് പ്രധാന സവിശേഷത. പദ്ധതികൾക്കുള്ള മൂലധന സമാഹരണത്തിന് ഇക്കുറിയും കിഫ്ബി തന്നെയാണ് െഎസക്കിന് കൂട്ട്. കമ്മി കുറക്കാൻ ബജറ്റ് ലക്ഷ്യമിടുന്നുണ്ടെങ്കിലും മാന്ദ്യത്തെ മറികടക്കാൻ ചെലവ് ഉയർത്തുമെന്നും പറയുന്നു. ഇൗയൊരു വൈരുധ്യത്തെ മറികടക്കുക ബുദ്ധിമുട്ടാകും. റവന്യൂ വരുമാനം ഉൾപ്പെടെ ഉയർത്തുമെന്ന് പറയുേമ്പാഴും ഇതിനുള്ള പോംവഴി എന്താണെന്നതിനെ കുറിച്ച് ബജറ്റ് കാര്യമായ നിർദേശങ്ങളൊന്നും നൽകുന്നില്ലെന്നതും ന്യൂനതയാണ്.
നവകേരളത്തിന് 25 പദ്ധതികൾ
നവേകരളത്തിനായി 25 ഇന പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. കേരളത്തിലെ പ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇതിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. നാളികേര വികസനം, തീരദേശ മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, റൈസ് പാർക്കുകൾ, അത്യാധുനിക റോഡുകൾ, അതിവേഗ റെയിൽപാത, നദികളുടെ വികസനം, ടൂറിസം, പൊതുമേഖല തുടങ്ങിയ കേരളത്തിലെ ബഹുഭൂരിപക്ഷം മേഖലകളെയും സ്പർശിക്കുന്നതാണ് ഇൗ പദ്ധതികൾ.
വ്യവസായ പാർക്കുകൾക്കും കോർപ്പറേറ്റ് വികസനത്തിനുമുള്ള നിർദേശങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. വ്യവസായിക മേഖലയുടെ വികസനത്തിലൂടെ സാമ്പത്തിക ഉയർച്ച കൈവരിക്കുകയാണ് ബജറ്റിെൻറ ലക്ഷ്യം. വ്യവസായ പാർക്കുകൾക്കും കോർപ്പറേറ്റ് വികസനത്തിനുമുള്ള വിഭവ സമാഹരണത്തിന് കിഫ്ബിയെയാണ് െഎസക് പ്രധാനമായും കൂട്ടുപിടിക്കുന്നത്. പാർക്കുകൾക്കുള്ള ഭൂമിയേറ്റെടുക്കലിെൻറ ചുമതലയും കിഫ്ബിക്കാണ് നൽകിയിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ തൊഴിൽ മേഖലകൾ വിപുലീകരിക്കാനുള്ള നിർദേശങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്റ്റാർട്ട് അപ് സംരഭങ്ങൾക്കായും പ്രത്യേക പദ്ധതിയുണ്ടാകും.
ഒറ്റനോട്ടത്തിൽ കേരളത്തിെൻറ സമഗ്ര വികസനത്തിന് പര്യാപ്തമാണ് 25 ഇന പദ്ധതികളെങ്കിലും ഇവ യാഥാർഥ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ചെറുതായിരിക്കില്ല. കിഫ്ബി വഴി പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതിലേക്കുള്ള പണമൊഴുക്കിനെ കുറിച്ച് ആശങ്കകൾ നില നിൽക്കുന്നുണ്ട്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പ്രദേശത്തെ കാർഷിക മേഖലയിലെ സമഗ്രമായ വികസനമാണ് െഎസക് ലക്ഷ്യംവെക്കുന്നത്. നിലവിൽ തന്നെ കുട്ടനാട് പാക്കേജിെൻറ നടത്തിപ്പിനെക്കുറിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ കുട്ടനാട് പാക്കേജും ബജറ്റിൽ ഉൾപ്പെടുന്നത്. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച കുട്ടനാട്ടിലെ കാർഷിക മേഖലക്ക് ഗുണകരമാകുന്ന രീതിയിൽ പുതിയ കുട്ടനാട് പാക്കേജ് നടപ്പാക്കാൻ സാധിക്കുമോയെന്നതാണ് ഉയരുന്ന ആശങ്ക.
ഇതേ സ്ഥിതി തന്നെയാവും രണ്ടാം ഒാഖി പാക്കേജിെൻറ കാര്യത്തിലും. ഒാഖി പാക്കേജ് കൊണ്ട് തീരദേശ മേഖലയിലെ സമഗ്ര വികസനം പൂർണമായും നടപ്പിലാകുമോയെന്ന ചോദ്യം ഉയരാൻ സാധ്യതയുണ്ട്. പദ്ധതികളുടെ പ്രഖ്യാപനം നടക്കുമെങ്കിലും നടപ്പിൽ വരുത്തുേമ്പാൾ ഉണ്ടാവുന്ന പോരായ്മകൾ തിരിച്ചടിയാവും. കിഫ്ബിയിലേക്ക് പണമൊഴുക്ക് ഉണ്ടായിട്ടില്ലെങ്കിൽ പദ്ധതികളുടെ നടത്തിപ്പ് ബുദ്ധിമുട്ടാകും.
പ്രളയ സെസ് തിരിച്ചടിയാവുമോ ?
കേരളത്തിലെ തകർന്ന സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടു വരാൻ ജി.എസ്.ടിക്ക് മേൽ ഏർപ്പെടുത്തുന്ന സെസ് തന്നെയായിരിക്കും പ്രധാന പോംവഴിയെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ആഡംബര ഉൽപന്നങ്ങൾക്ക് മാത്രമായി പ്രളയ സെസ് നിജപ്പെടുത്തുമെന്നായിരുന്നു പൊതുവിൽ പ്രതീക്ഷിച്ചിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ജി.എസ്.ടിയിലെ 12,18, 28 ശതമാനം നികുതി നിരക്കുകളിൽ വരുന്ന ഭൂരിഭാഗം ഉൽപന്നങ്ങൾക്കും സെസ് ഏർപ്പെടുത്താനുള്ള തീരുമാനമാണ് െഎസക് ബജറ്റിൽ പ്രഖ്യാപിച്ചത്.
തീരുമാനം നടപ്പാകുന്നതോടെ കേരളത്തിൽ വിലകയറ്റമുണ്ടാകുന്ന സാഹചര്യമാവും സൃഷ്ടിക്കപ്പെടുക. ജി.എസ്.ടിയിൽ അഞ്ച് ശതമാനം നിരക്കിൽ വരുന്ന ഉൽപന്നങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്താത്തത് സാധാരണക്കാർക്ക് ആശ്വാസമാകുമെങ്കിലും മറ്റ് ഉൽപന്നങ്ങൾക്കെല്ലാം നികുതി ഏർപ്പെടുത്തുന്നത് തിരിച്ചടിയാകും. പ്രളയം മൂലം തകർന്ന വ്യാപാര മേഖലയിൽ അധിക സെസ് എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് പ്രധാന ആശങ്ക. ഇത് വ്യാപാര മേഖലയിൽ മാന്ദ്യം സൃഷ്ടിച്ചാൽ അത് സമ്പദ്വ്യവസ്ഥയെ വീണ്ടും ഗുരുതരമാക്കും. എങ്കിലും ചെലവ് ചുരുക്കില്ലെന്ന തോമസ് െഎസക്കിെൻറ പ്രഖ്യാപനം പ്രതീക്ഷക്ക് വകനൽകുന്നു.
സിമൻറ്, മാർബിൾ, ഗ്രാനൈറ്റ്, പെയിൻറ് തുടങ്ങിയ ഉൽപന്നങ്ങളുടെ വില വർധനവ് നിർമാണ മേഖലക്ക് തിരിച്ചടിയായാവും. നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള പരിഷ്കാരങ്ങളും പ്രളയവും തകർത്ത നിർമാണ മേഖലക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ബജറ്റിലെ അധിക സെസ്. കേരളത്തിൽ മാത്രമാണ് അധിക സെസ് ഏർപ്പെടുത്തുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാധനങ്ങളുടെ കള്ളകടത്ത് വർധിക്കാനുള്ള സാധ്യതയും നില നിൽക്കുന്നു. ഉൽപന്നങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തുന്നത് മൂലമുണ്ടാകുന്ന വില വർധന രണ്ട് വർഷങ്ങൾക്ക് ശേഷം പിൻവലിക്കുേമ്പാൾ വില കുറയ്ക്കാൻ വ്യാപാരികൾ സന്നദ്ധരാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഭാവിയിലേക്കുള്ള ബജറ്റ്
ഭാവിയെ കൂടി ലക്ഷ്യം വെക്കുന്നതാണ് ഇൗ വർഷത്തെ കേരള ബജറ്റ്. സമ്പൂർണമായി എൽ.ഇ.ഡി ബൾബുകൾ വ്യാപിപ്പിക്കാനുള്ള തീരുമാനം ഉൗർജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. ഇലക്്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവും ബാറ്ററികൾക്കായുള്ള പ്രത്യേക സ്ഥാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം ഇലക്ട്രിക് ഒാേട്ടാകൾക്കായും കെ.എസ്.ആർ.ടി.സിയുടെ വൈദ്യുതവൽക്കരണത്തിനുമായുള്ള പദ്ധതികളും ഇടംപിടിച്ചിട്ടുണ്ട്.
വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം ആഗോളതലത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വാഹനരംഗവും ഇതിലേക്ക് ചുവടുവെക്കുകയാണ്. ഇതിനൊപ്പം മാറാൻ കേരളവും ഒരുങ്ങുന്നുവെന്ന സൂചനകളാണ് ബജറ്റിൽ െഎസക് നൽകുന്നത്. നികുതിയിളവ് നൽകുന്നതോടെ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ നിരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഭാവിയെ കരുതിയുള്ള ഇൗ പദ്ധതികൾ കേരളത്തിന് മുതൽക്കൂട്ടാവുമെന്നുറപ്പാണ്.
മോദിക്ക് മറുപടിയായി സമഗ്ര ആരോഗ്യ ഇൻഷൂറൻസ്
കഴിഞ്ഞ കേന്ദ്രബജറ്റിലായിരുന്നു ഒബാമ കെയർ മാതൃകയിൽ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയോട് മുഖം തിരിക്കുന്ന സമീപനമാണ് കേരളം തുടക്കം മുതൽ തന്നെ സ്വീകരിച്ചിരുന്നത്. ഇപ്പോൾ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലുടെ കേന്ദ്രസർക്കാറിന് കൂടി മറുപടി നൽകിയിരിക്കുകയാണ് തോമസ് െഎസക്.
രോഗികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള ആശുപത്രികളുടെ സമഗ്ര വികസനവും പദ്ധതി ലക്ഷ്യംവെക്കുന്നു. ആധുനിക ചികിൽസ രീതികൾ താഴെത്തട്ട് വരെ എത്തിക്കുന്നതിനുള്ള നിർദേശങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് കേരള മോഡലിനെ വെല്ലാൻ കേന്ദ്രസർക്കാറിെൻറ പദ്ധതികൾക്ക് സാധിക്കില്ലെന്നതിനെ അടിയവരയിടുന്നുണ്ട് ഇൗ ബജറ്റും.
സാമ്പത്തിക തളർച്ചയിലേക്ക് സംസ്ഥാനം വീണു പോകാതിരിക്കാനായി ചെലവ് വർധിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രധാനമായ നിർദേശം. ചെലവ് വർധിക്കുന്നതിന് അനുസരിച്ച് വരവ് ഉണ്ടാവില്ലെന്നും എതാണ്ട് വ്യക്തമാണ്. പ്രളയ സെസിലുടെ പ്രതീക്ഷിച്ച വരുമാന നേട്ടം ഉണ്ടാവുമോയെന്നതും ആശങ്കയാണ്. റവന്യു വരുമാനം വർധിപ്പിക്കുമെന്ന് തോമസ് െഎസക് പറയുന്നുണ്ടെങ്കിൽ പ്രാവർത്തികമാക്കാനുള്ള വെല്ലുവിളികൾ ഏറെയാണ്. ഇൗയൊരു സാഹചര്യത്തിൽ ചെലവ് വർധിപ്പിക്കുന്നതോടെ ബജറ്റ് കമ്മി കൂടാനുള്ള സാധ്യതകൾ ഏറെയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാനത്തിെൻറ ബജറ്റ് അവതരിപ്പിക്കുേമ്പാൾ തേനും പാലുമൊഴുക്കുന്ന പ്രഖ്യാപനങ്ങളൊന്നും ജനങ്ങൾക്ക് നൽകാനാവില്ല. പരിമിതമായ വിഭവങ്ങളെ ഉപയോഗിച്ച് ബജറ്റുണ്ടാക്കാനാണ് മന്ത്രി െഎസക് ശ്രമിച്ചിരിക്കുന്നത്. ഭാവനപൂർണമായ ചില പദ്ധതികൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി കാലത്ത് ഇവക്ക് പണം കണ്ടെത്തുകയെന്നത് സർക്കാറിന് ഏറ്റവും വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.