മാവോയിസ്​റ്റ്​ ബന്ധമാരോപിച്ച്​ അലൻ ഷുഹൈബി​െനയും താഹ ഫസലിനെയും സി.പി.എമ്മിൽനിന്ന്​ പുറത്താക്കുന്നതിന്​ വ ർഷങ്ങൾക്ക്​​ മുമ്പ്​ കേരളത്തി​​െൻറ രാഷ്​ട്രീയ ചരിത്രം ഒരു നക്​സ​ലൈറ്റ് ആക്രമണത്തിന്​ സാക്ഷ്യം വഹിച്ചിരുന്ന ു. 1968 നവംബർ 21ന്​ തലശ്ശേരി പൊലീസ്​ സ്​റ്റേഷനുനേരെ നടന്ന ആ നക്​സലൈറ്റ്​ ആക്രമണത്തിൽ പങ്കാളികളായി നാലു വിദ്യാർഥി കളുണ്ടായിരുന്നു.

തലശ്ശേരി കോളജ്​ വിദ്യാർഥികളായ ആ നാൽവർ സംഘത്തോട്​ അനുനയസമീപനം സ്വീകരിച്ച അന്നത്തെ ഇടതു സർക്കാർ അവരെ കേസിൽനിന്നൊഴിവാക്കിയതാണ്​ ചരിത്രം. മാവോയിസ്​റ്റ്​ ബന്ധമെന്ന ഊഹാപോഹങ്ങളിൽകുരുങ്ങി അലനും താഹ യും അഴികൾക്കുള്ളിലും പാർട്ടിക്കു പുറത്തുമാകു​ന്ന ഇന്നത്തെ കാലത്ത്​ 68​ൽ നക്​സലൈറ്റ്​ ആക്രമണ സംഘത്തിലുണ്ടായി രുന്ന വിദ്യാർഥികളോട്​ ഇടതുപക്ഷം സ്വീകരിച്ച നിലപാട്​ വീണ്ടും ചർച്ചയാവുന്നു.

കമ്യൂണിസ്​റ്റ്​ ആചാര്യൻ ഇ.എം.എസ്​ നമ്പൂതിരിപ്പാടി​​െൻറ ​േനതൃത്വത്തിലുള്ള ഇടതു സർക്കാറാണ്​ 68ൽ അധികാരത്തിലുണ്ടായിരുന്നത്​. നവംബർ 21ന്​ കേരളത്തിൽ ആദ്യമായി തീവ്ര ഇടതുപ്രവർത്തകരുടെ ആക്രമണം തലശ്ശേരിയിൽ അരങ്ങേറി. 300 ഓളം പേരടങ്ങുന്ന സംഘമാണ്​ തലശ്ശേരി പൊലിസ്​ സ്​റ്റേഷൻ ആക്രമിച്ചത്​. സ്​റ്റേഷൻ ആക്രമിച്ച നക്​സലൈറ്റ്​ പ്രവർത്തകർക്കെതിരെ പൊലീസ്​ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ആക്രമണത്തിൽ പങ്കാളികളായ നിരവധിപേർ ജയിലഴിക്കുള്ളിലേക്ക്​. കുന്നിക്കൽ നാരായണ​​െൻറ നേതൃത്വത്തിലുള്ള നക്​സലൈറ്റ്​ സംഘമായിരുന്നു ആക്രമണത്തിന്​ പിന്നിൽ.

നാരായണ​​െൻറ മകൾ അജിത ഉൾപ്പടെ ആക്രമണത്തിൽ പ്രതികളായി. കൂട്ടത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജിലെ നാലു വിദ്യാർഥികളും. ചൂരായി ചന്ദ്രൻ, കോരോത്ത്​ ദാസൻ, ഇ. ബാലകൃഷ്​ണൻ, ഉണ്ണികൃഷ്​ണൻ.​ ഇടതു വിദ്യാർഥി സംഘടനയായ എസ്​.എഫ്​.ഐയുടെ (സ്​റ്റുഡൻറ്​സ്​ ഫെഡറേഷൻ ഓഫ്​ ഇന്ത്യ) ആദ്യ രൂപമായ കേരളം ആസ്​ഥാനമായി പ്രവർത്തിക്കുന്ന ‘കേരള സ്​റ്റുഡൻറ്​സ്​ ഓർഗനൈസേഷ​’നിലെ അംഗങ്ങൾ. ആക്രമണത്തിൽ പങ്കാളിയായിരുന്നിട്ടും നാലുപേർക്കും സർക്കാർ ആനുകൂല്യം. ശിക്ഷ ഇളവോ സഹായമോ അല്ല. കേസിൽപോലും ഉൾപ്പെടുത്താ​െത നാലുപേരെയും അന്നത്തെ ഇ.എം.എസ്​ സർക്കാർ വിട്ടയച്ചു.

കാരണം അവർ വിദ്യാർഥികളായിരുന്നു. പന്തീരാങ്കാവിൽ സംശയാപ്​ദമായ സാഹചര്യത്തിൽ പൊലിസ്​ പിടികൂടിയ അലനും താഹയും മാസങ്ങളായി രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട്​ ജയിലിൽ കഴിയു​േമ്പാൾ അന്നത്തെ വിദ്യാർഥികളിലൊരാളായ ചൂരായി ചന്ദ്രൻ 74ാം വയസിലും തലശ്ശേരി ആക്രമണ കേസും സർക്കാർ നടപടിയും ഓർത്തെടുക്കുന്നു.

ഈ നാലു വിദ്യാർഥികളും കുറ്റവിമുക്തരാക്കപ്പെടു​േമ്പാൾ ഇ.എം.എസി​​െൻറ നേതൃത്വത്തിൽ സി.പി.എമ്മും സി.പി.ഐയും സംയുക്ത സോഷ്യലിസ്​റ്റ്​ പാർടിയും മുസ്​ലിം ലീഗും ഉൾപ്പെടുന്ന സപ്​തകക്ഷി മുന്നണിയായിരുന്നു അധികാരത്തിൽ. ‘നക്​സലൈറ്റ്​ പ്രസ്​ഥാനം സർക്കാരിനെതിരെ സായുധ വിപ്ലവത്തിന്​ പരസ്യമായി ആഹ്വാനം ചെയ്​ത സമയം.

തലശ്ശേരി പൊലിസ്​ ആക്രമണം ഫലമായിട്ടുണ്ടായതായിരുന്നു. അത്രയും ഗൗൂരവമായ കേസായിട്ടും ഞങ്ങൾ നാലുപേരെ മാത്രം വിദ്യാർഥിക​െളന്ന ആനുകൂല്യം നൽകി കേസിൽ നിന്നും ഒഴിവാക്കിയെന്നതാണ്​ ശ്രദ്ധേയം. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു തെളിവ്​ പോലും ശേഖരിക്കാനാകാതെ, ഒരു കുറ്റകൃത്യവും തെളിയിക്കപ്പെടാനാകാതെ പിണറായി വിജയ​​െൻറ നേതൃത്വത്തിലുള്ള ഇടതുസർക്കാർ അലനെയും താഹയെയും എന്തിനു ജയിലിലടച്ചുവെന്ന്​ ചന്ദ്രൻ ചോദിക്കുന്നു.

‘തലശ്ശേരി പൊലിസ്​ സ്​​േറ്റഷൻ ആക്രമണത്തിൽ പൊലിസ്​ ഞങ്ങളെ ഗൗരവതരമായി പരിഗണിച്ചിരുന്നില്ല. കോടതിയിൽ നിന്നും എ​​െൻറ പേരിൽ ഒരു സമൻസ്​ അയച്ചിരുന്നു. പക്ഷേ കേസിൽ ഞാൻ വെറുമൊരു സാക്ഷി മാത്രമായി. വൈകാതെ തന്നെ ഞങ്ങൾ ക്ലാസ്​മുറികളിൽ തിരിച്ചെത്തി - ഇ. ബാലകൃഷ്​ണൻ പറയുന്നു.

ബാലകൃഷ്​ണൻ പിന്നീട്​ പഠനം തുടർന്നു. ഡോക്​ടറേറ്റും കരസ്​ഥമാക്കി. ​ഗവേഷണ വിഷയം ‘കേരളത്തിൽ കമ്യൂണിസ്​റ്റ്​ പ്രസ്​ഥാനങ്ങളുടെ ചരിത്രം’. സി.പി.എമ്മി​​െൻറ അധ്യാപക സംഘടനയുടെ പ്രധാന പ്രവർത്തകരിലൊരാളായിരുന്നു​ ഇ. ബാലകൃഷ്​ണൻ. പിന്നീട്​ ‘സ്​റ്റാലിനിസ്​റ്റ്​ മുഖം’ വ്യക്തമായതോടെ അകന്നു. കോരോത്ത്​ ദാസനും ഉണ്ണികൃഷ്​ണനും ഇപ്പോൾ സജീവമല്ല. തലശ്ശേരി പൊലിസ്​ സ്​റ്റേഷൻ ആക്രമണം പരാജയമായിരുന്നെന്ന്​ നക്​സലൈറ്റ്​ പ്രസ്​ഥാനം തന്നെ പിന്നീട്​ ഏറ്റുപറഞ്ഞു.

തലശ്ശേരി ആക്രമണവും തുടർ സംഭവങ്ങളും വിരൽ ചൂണ്ടുന്നത്​ അലനും താഹയിലേക്കുമാണ്​. അലൻ 19 വയസ്​ മാത്രം പ്രായമുള്ള കണ്ണൂർ സർവകലാശാലയിലെ നിയമ വിദ്യാർഥി. താഹ- 24 വയസുള്ള മാധ്യമ വിദ്യാർഥി. മാവോയിസ്​റ്റ്​ ബന്ധത്തി​​െൻറ സംശയത്തി​​െൻറ പേരിൽ ഇരുവരും മാസങ്ങളായി ഇരുമ്പഴിക്കുള്ളിൽ. കുറ്റം രാജ്യദ്രോഹവും. ഇരുവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്ത​ാൻ പറ്റിയ തെളിവുകളോ സാ​ക്ഷി​ക​േളാ ഭരണകൂടത്തി​​െൻറയോ പൊലിസി​​െൻറയോ പക്കലില്ല. എന്നിട്ടും ഇതെല്ലാം എന്തിന്​ എന്ന ചോദ്യം മാത്രം ബാക്കി.

Tags:    
News Summary - Naxal Students Ask to CPIM-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT