പാലായിൽ ​പുതു ചരിത്രം

54 വർഷത്തെ ചരിത്രം തിരുത്തിയെഴുതിയാണ്​ പാലായിൽ ഇടതുമുന്നണി അട്ടിമറി വിജയം നേടിയത്​. കോൺഗ്രസി​​​​​​െൻറയും കേരള കോൺഗ്രസി​​​​​​െൻറയും ശക്​തി കേന്ദ്രങ്ങളിലടക്കം തുടക്കം മുതൽ വ്യക്​തമായ ലീഡ്​​ ഉയർത്തിയുർത്തി പാലായിൽ ഇടതുമുന്നണി സ്​ഥാനാർഥി നേടിയത്​ ചരിത്ര വിജയം. ഈ ഫലം വരും നാളുകളിൽ യു.ഡി.എഫിലും കേരള കോൺഗ്രസിലും പ്രതിസന്ധി സ ൃഷ്​ടിക്കും.

യു.ഡി.എഫ്​ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരി​​ട്ടെങ്കിലും കേരള കോൺഗ്രസി​​​​​​െൻറ സ്വന് തം തട്ടകത്തിലെ ദയനീയ പരാജയം കേരള കോൺഗ്രസ്​ ജോസ്​-ജോസഫ്​ വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടൽ ശക്​തമാക്കുന്നതിനെ ാപ്പം സംസ്​ഥാനത്ത്​ അടുത്തമാസം നടക്കുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പുകളെ ​േപാലും കാര്യമായി സ്വാധീനിക്കുമെന്നും ഉറ പ്പായി.പാലാ ഫലം അഞ്ചിടത്തും ഇടതുമുന്നണിക്ക്​ കൂടുതൽ ഊർജവും ആത്​മവിശ്വാസവും പകരുമെന്നും വ്യക്​തമായിക്കഴിഞ്ഞ ു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യം-ഇടത്​ സ്​ഥാനാർഥി മാണി.സി. കാപ്പ​​​​​​െൻറ നാലാം മൽസരത്തിൽ ലഭിച്ച സഹതാപം-താഴെതലത്തിൽ നടത്തിയ ചിട്ടയായ പ്രചാരണം-ഇൗഴവസമുദായത്തി​​​​​​െൻറ അകമഴിഞ്ഞ പിന്തുണ-പള്ളിയും പട്ട ക്കാരുടെയും മനംമാറ്റം-ഇതെല്ലാം ഇടത്​ വിജയത്തിന്​ സഹായകമായിയെന്നുവേണം കരുതാൻ.

കേരള കോൺഗ്രസി​െല പ്രതിസന്ധി രുക്ഷമായ സാഹചര്യത് തിൽ ഇത്തവണ തെരഞ്ഞെടുപ്പി​െന പൂർണമായും നയിച്ചത്​ കോൺഗ്രസായിരുന്നു. എന്നിട്ടും കോൺഗ്രസി​​​​​​െൻറ ശക്​തികേന്ദ്രങ്ങളി​ലെല്ലാം യു.ഡി.എഫ്​ സ്​ഥാനാർഥി പിന്നിലായി. അതായത്​ യു.ഡി.എഫി​​​​​​െൻറ പരമ്പരാഗത വോട്ടുകൾ മറിഞ്ഞുവെന്ന്​ വ്യക്​തം. കോൺഗ്രസ്​-കേരള കോൺഗ്രസ്​ ശക്​തികേന്ദ്രങ്ങളിൽ ചോർന്ന വോട്ടുകളെല്ലാം ലഭിച്ചതും ഇടത്​സ്​ഥാനാർഥിക്കാണ്​.

പാലാ ഫലം ​ കോൺഗ്രസ്​-കേരള കോൺഗ്രസ്​ ബന്ധത്തിലും ഉലച്ചിൽ ഉണ്ടാക്കിയേക്കും.നിലവിൽ ഇരുവരും പാലായിൽ രണ്ടുതട്ടിലാണ്​. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ കോൺഗ്രസ്​ കാലുവാരിയെന്ന ആ​േരാപണം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഫലം പൂർണമാകും മുമ്പ്​ കേരള കോൺഗ്രസിനെ പരസ്യമായി വിമർശിച്ച്​ കോൺഗ്രസ്​ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ഫലം ഇതിനെല്ലം ആക്കം വർധിപ്പിച്ചേക്കാം. മുന്നണികൾ മാറിമാറിയാണെങ്കിൽ പോലും 13 തെരഞ്ഞെടുപ്പുകളിലായി 54 വർഷം കെ.എം.മാണിയെന്ന അതികായകനെ വിജയിപ്പിച്ചു പോന്ന പാലാ ഇക്കുറി കേരള കോൺഗ്രസിനെ കൈവിട്ടതോടെ ജോസ്​ പക്ഷത്തി​​​​​​െൻറ രാഷ്​ട്രീയ നിലനിൽപ്പും ഒപ്പം ജോസ്​.കെ.മാണിയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെ​ട്ടേക്കാം.

ഫലം കേരള കോൺഗ്രസിലെ കുടുംബവാഴ്​ച്ചക്കും തിരിച്ചടിയായി.കേരള കോൺഗ്രസിലെ പടലപിണക്കങ്ങളും ഏറ്റുമുട്ടലുകളും ഇനിയും തുടർന്നാൽ അത്​ യു.ഡി.എഫിനെ മൊത്തത്തിൽ ബാധിച്ചേക്കാമെന്ന ആശങ്കയും നേതൃനിരയിൽ ചർച്ചയാവുകയാണ്​. അതിനാൽ കേരള കോൺഗ്രസ്​ രാഷ്​ട്രീയത്തിന്​ മൂക്കുകയർ ഇട​ണമെന്ന നിലയിലേക്കും കാര്യങ്ങൾ നീങ്ങിയേക്കാം. മാണിയുടെ മരണശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പായിട്ടും സഹതാപവോട്ടും കേരള കോൺഗ്രസിനെ തുണച്ചില്ല. യു.ഡി.എഫ്​ പൊതുസമ്മേളനത്തിൽ ജോസഫിനെ കൂക്കിവിളിച്ചതും പല അവസരങ്ങളിലും അപമാനിച്ചതും വോട്ടർമാരെ സ്വാധീനിച്ചു. ഒപ്പം നാലാം മൽസരം കാപ്പന്​ തുണയായി.കാപ്പൻ മൂന്നുതവണ തോറ്റതല്ലേ-ഇക്കുറി ജയിക്ക​ട്ടെ, ഒന്നരവർഷത്തെ കാര്യമല്ലേയുള്ളൂവെന്ന അഭിപ്രായങ്ങളും കാപ്പനെ തുണയായി എന്നുവേണം വിലയിരുത്താൻ. വോട്ടർമാരുടെ മനസിലെ ഈവികാരം പാലായിൽ യാഥാർഥ്യമായി.​

യഥാർഥ കേരള കോൺഗ്രസ്​ ഏതെന്നതിനെച്ചൊല്ലി ജോസും ജോസഫും നടത്തുന്ന പോരാട്ടങ്ങൾ ഇനി ശക്​തമാകുമെന്ന്​ ഉറപ്പായതോടെ പി.ജെ.ജോസഫ്​ കടുത്ത നിലപാടുകളിലേക്കും നീങ്ങും. നിയമപോരാട്ടങ്ങളും സജീവമാകും. ജോസഫ്​ വിഭാഗം പാലായിൽ കൂടുതൽ പിടിമുറുക്കും.യു.ഡി.എഫി​​​​​​െൻറ ശക്​തി കേന്ദ്രങ്ങളായ പഞ്ചായത്തുകളി​െലല്ലാം ഭുരിപക്ഷം വർധിപ്പിച്ചുള്ള മാണി.സി.കാപ്പ​​​​​​െൻറ വിജയം പാലയിൽ ഒരു പുതുചരിത്രത്തിനും തുടക്കമാവും.

കാലങ്ങളായി ഒരു പക്ഷേ പതിറ്റാണ്ടുകളായി യു.ഡി.എഫ് സ്വാധീനമേഖലയായി അറിയപ്പെടുന്ന 12 പഞ്ചായത്തുകളും പാലാ നഗരസഭയും ഉൾപ്പെടുന്ന പാലാ മണ്ഡലത്തിൽ എല്ലായിടത്തും വ്യക്​തമായ ലീഡാണ്​ ഇടതുമുന്നണിക്ക്​ ലഭിച്ചത്​ .ഇതും യു.ഡി.എഫ്​ നേതൃത്വത്തെ ​െഞട്ടിച്ചിട്ടുണ്ട്​.‘രാമപുരം എണ്ണിത്തുടങ്ങുമ്പോൾ എ‍​​​​​െൻറ വോട്ട് കൂടുതലായിരിക്കും. അവിടെ മുതൽ എ​​​​​​െൻറ ഭൂരിപക്ഷം ഉയരും’ വോട്ടെണ്ണൽ തുടങ്ങും മുമ്പ്​ ഇടതുസ്ഥാനാർത്ഥി മാണി.സി.കാപ്പ​​​​​​െൻറ പ്രതികരണം ഇതായിരുന്നു.

വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം നേരിടുന്ന ബി.ജെ.പിക്കും പാലാ ഫലം കനത്ത തിരിച്ചടിയാവുകയാണ്​.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിയായിരുന്ന എൻ.ഹരിക്ക്​ ലഭിച്ചത്​ 24000 വോട്ടുകളായിരുന്നു. ഇത്തവണ അവരുടെ വോട്ടിലും കാര്യമായ ചോർച്ചയുണ്ടായി.രാമപ​ുരം അടക്കം ബി.ജെ.പിക്ക്​ ശക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളിലും അവർ പിന്നാക്കം പോയി. ലോക്​സഭ തെരഞ്ഞെടുപ്പിൽ 33472 വോട്ടുകൾ യു.ഡി.എഫ്​ സ്​ഥാനാർഥി തോമസ്​ ചാഴികാടന്​ പാലയിൽ ലഭിച്ചിട്ടും നിയമസഭ തെരഞ്ഞെടുപ്പി​െല തിരിച്ചടി കേരള കോൺഗ്രസിനെ ഇനി പുനർവിചിന്തനത്തിനും പ്രേരിപ്പിച്ചേക്കാം. ഉദാഹരണത്തിന്​ അഞ്ച്​മാസം മുമ്പ്​ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത്​ സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഇരട്ടി വോട്ടിന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടൻ മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. അന്ന് രാമപുരത്ത് നിന്ന് 4440 വോട്ട് തോമസ് ചാഴികാടന് ലഭിച്ചു. ഇത്തവണ അവിടെ യു.ഡി.എഫ്​ പിന്നിലായി.

ബാർ കോഴക്കേസിൽ കെ.എം മാണി പ്രതിരോധത്തിലായിരുന്ന കാലത്തും യു.ഡി.എഫ് സ്വാധീനമേഖലയായിരുന്ന രാമപുരം പഞ്ചായത്ത് കെ എം മാണിക്ക്​ ഒപ്പം നിന്നു. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും സ്വാധീനമുണ്ട്. രണ്ടില നഷ്​ടപ്പെട്ടതും സ്വതന്ത്രനായുള്ള മത്സരവും ജോസ്​ ടോമിന്​ തിരിച്ചടിക്ക്​ കാരണമായി.

എന്തായാലും ഇടതുമുന്നണി കൂട്ടിയ കണക്കുകളെല്ലാം പാലായിൽ യാഥാർഥ്യമായി.ന്യായങ്ങളും വാദങ്ങളും എന്തുതന്നെയായാലും പാലായിലെ വിജയം ഇടതുമുന്നണിക്ക്​ ചരിത്രനേട്ടം തന്നെ.യു.ഡി.എഫി​ന്​ കനത്ത തിരിച്ചടിയും.

Tags:    
News Summary - Pala election result-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT