ഒരുകാലത്ത് താഴ്ന്ന ജാതിക്കാരെ ജാതി പറഞ്ഞാണ് സർക്കാർ സർവിസിൽനിന്ന് മാറ്റിനിർത്തിയിരുന്നത്. ഇതുകാരണം അത്തര ം വിഭാഗങ്ങൾ സാമൂഹികമായും വിദ്യാഭ്യാസപരമായും കൂടുതൽ പിന്നിലായി. ഈ വിഭാഗങ്ങളെ സാമൂഹിക ജീവിതത്തിെൻറ മുഖ്യ ധാരയിൽ എത്തിക്കുന്നതിനായാണ് ഇന്ത്യൻ ഭരണഘടനയിൽ സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്. സാമൂഹിക നീതി ലഭ്യമാക്കുന്നത ിനായി പട്ടികജാതി/വർഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ വ്യത്യസ്ത പ്രദേശങ ്ങളിലായി ഏർപ്പെടുത്തിയ സംവരണമാണ് കേരളത്തിലെ ഉദ്യോഗനിയമനങ്ങളിൽ ഇപ്പോഴും തുടർന്നുവരുന്നത്.
ചില സംസ് ഥാനങ്ങളിൽ ഉയർന്ന ജാതിവിഭാഗങ്ങൾക്കായി സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമന ിർമാണം സുപ്രീംകോടതിയും ഹൈകോടതയും റദ്ദുചെയ്ത അനവധി ഉദാഹരണങ്ങളുണ്ട്. ഈ കോടത ി വിധികൾ കണക്കിലെടുക്കാതെയും ശാസ്ത്രീയമായ പഠനമോ ചർച്ചയോ കൂടാതെയുമാണ് ഇപ്പേ ാൾ ബി.ജെ.പി ഗവൺമെൻറ് മുന്നോക്കാർക്കായി സർക്കാർ സർവിസിലും ഉന്നത വിദ്യാഭ്യാസ സ് ഥാപനങ്ങളിലും 10ശതമാനം സംവരണം ഏർപ്പെടുത്തുന്ന ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. ജനസംഖ്യയുടെ 20ശതമാനം മാത്രംവരുന്ന മുന്നാക്ക ജാതിവിഭാഗങ്ങൾ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ 80ശതമാനത്തിലധികം സ്ഥാനങ്ങൾ കൈവശംവെച്ചിരിക്കുന്ന കൊടിയ അസന്തുലിതാവസ്ഥ നിലനിൽക്കുകയാണ്. ഇതിെൻറ ദുരന്തഫലം കൂടുതൽ വർധിപ്പിക്കുവാനേ ഈ നീക്കം ഉപകരിക്കൂ.
കേരളത്തിലെ ഉദ്യോഗ സംവരണത്തിെൻറ ചരിത്രപശ്ചാത്തലം
ഇന്ത്യയിൽ സംവരണവ്യവസ്ഥ ഒരു നയമായി രൂപംകൊണ്ടത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഉദ്യോഗസ്ഥരംഗത്ത് സാമുദായിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ ഭരണപരിഷ്കാരം ബ്രാഹ്മണാധിപത്യത്തിൽ നിലനിന്ന നിന്ദ്യമായ ജാതിവ്യവസ്ഥയെ തകർക്കുന്ന പ്രക്രിയക്ക് തുടക്കംകുറിച്ചു. ഇതിെൻറ ഫലമായി ഇന്ത്യയിലുടനീളം, പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ, ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. രാജ്യഭരണത്തിൽ ജനസംഖ്യാനുപാതികമായ പങ്ക് പിടിച്ചുപറ്റുക എന്ന പൊതുലക്ഷ്യം ഇവർക്കെല്ലാം ഉണ്ടായിരുന്നു. ഈ പ്രസ്ഥാനങ്ങളുടെ സമയോചിതവും ദീർഘവീക്ഷണത്തോടെയുമുള്ള ഇടപെടലുകൾ മൂലം മൈസൂർ, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിൽ യഥാക്രമം 1921, 1936, 1937 കാലഘട്ടങ്ങളിൽ സംവരണം നടപ്പാക്കി.
1926ൽ കൊച്ചി െലജിസ്ലേറ്റിവ് കൗൺസിലിൽ കെ.ടി. മാത്യു അവതരിപ്പിച്ച ഒരു പ്രമേയത്തി െൻറ അടിസഥാനത്തിൽ സംവരണം സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. കൊച്ചി ദിവാനായിരുന്ന ഹെർബർട്ട് 1931ലെ കാനേഷുമാരിയനുസരിച്ച് ജനസംഖ്യാനുപാതികമായി എല്ലാ ജാതിമതസ്ഥർക്കും സംവരണം ഏർപ്പെടുത്താനുള്ള ഒരു പദ്ധതി കൊച്ചി മഹാരാജാവിന് സമർപ്പിച്ചു. അന്ന് ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായിരുന്ന സഹോദരൻ അയ്യപ്പൻ അഞ്ചുവർഷത്തേക്ക് പൊലീസിലേക്ക് നായർ സമുദായക്കാരെയും ൈക്രസ്തവരെയും നിയമിക്കാൻ പാടില്ല എന്നൊരു പ്രമേയം 1931 മാർച്ച് 31ന് അവതരിപ്പിച്ചു.
മലബാറിലെ സംവരണം
പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറിൽ ആദ്യമായി പിന്നാക്ക സംവരണം നടപ്പാക്കിയത് 1921ലാണ്. ഡോ. ടി എം. നായരാണ് സർക്കാർ സർവിസിലെ ബ്രാഹ്മണ മേധാവിത്വത്തിന് എതിരെയുള്ള സമരത്തിന് നേതൃത്വം നൽകിയത്. മദിരാശി സർക്കാർ അബ്രാഹ്മണർക്ക് സർക്കാർ സർവിസിൽ മതിയായ പ്രാതിനിധ്യം ലഭ്യമാക്കുന്നതിന് 1924 ഡിസംബർ 12 ന് സംസ്ഥാനത്തെ എല്ലാ സമുദായങ്ങളെയും അഞ്ച് വിഭാഗങ്ങളായി തരംതിരിച്ച് ഓരോ വിഭാഗത്തിനും സർക്കാർ ജോലിക്കായി പ്രത്യേക വിഹിതം നിശ്ചയിച്ച് സംവരണം നടപ്പാക്കി.
1935ൽ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് നിലവിൽവന്നതോടെ അതിെൻറ 295, 298 എന്നീ വകുപ്പുകൾ മുഖേന രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്ന സാമുദായിക സംവരണത്തിന് നിയമപരിരക്ഷ ലഭിച്ചു. ഈ ആക്ടിെൻറ പട്ടികയിൽ ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയ ജാതികൾക്കാണ് പിൽക്കാലത്ത് പട്ടികജാതിക്കാർ എന്ന പേരുലഭിച്ചത്.
1930കളിൽ ഈഴവർ, ൈക്രസ്തവർ, മുസ്ലിംകൾ എന്നീ വിഭാഗങ്ങൾ സംയുക്ത രാഷ്ട്രീയ കോൺഗ്രസിെൻറ നേതൃത്വത്തിൽ തിരുവിതാംകൂറിലെ നിയമനിർമാണസഭയിലും സർക്കാർ സർവിസിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനായി നടത്തിയ ചരിത്രപ്രസിദ്ധമായ സമരമാണ് നിവർത്തനപ്രക്ഷോഭം. സി. കേശവെൻറ കോഴഞ്ചേരി പ്രസംഗവും തുടർന്നു നടന്ന അറസ്റ്റും ജയിൽവാസവും ഈഴവരുടെ മതപരിവർത്തനശ്രമങ്ങളും പ്രക്ഷോഭത്തെ വിജയത്തിലേക്ക് നയിച്ച സംഭവ പരമ്പരകളാണ്. തിരുവിതാംകൂർ നിയമനിർമാണ സഭയിലും സർക്കാർ സർവിസിലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത സമുദായങ്ങൾക്ക് നിശ്ചിത ശതമാനം സംവരണം, പബ്ലിക് സർവിസ് കമീഷെൻറ രൂപവത്കരണം, ക്ഷേത്ര പ്രവേശന വിളംമ്പരം, നായർ ബ്രിഗേഡിയെൻറ പുനഃസംഘടന തുടങ്ങിയവ നിവർത്തന പ്രക്ഷോഭത്തിെൻറ ഉടനടി ഉണ്ടായ നേട്ടങ്ങളിൽ ചിലതാണ്. സി. കേശവൻ, എൻ.വി. ജോസഫ്, ടി.എം.വർഗീസ്, വി.കെ. വേലായുധൻ, പി.കെ. കുഞ്ഞ് തുടങ്ങിയവർ നിവർത്തന പ്രക്ഷോഭത്തിെൻറ മുൻനിര നേതാക്കന്മാരായിരുന്നു.
മണ്ഡൽ കമീഷനും ഇന്ദ്ര സാഹ്നി വിധിയും
1979ൽ പ്രധാനമന്ത്രി െമാറാർജി ദേശായിയാണ് ജസ്റ്റിസ് മണ്ഡൽ ചെയർമാനായുള്ള കമീഷനെ പിന്നാക്ക സമുദായത്തിെൻറ ഉദ്യോഗപ്രാതിനിധ്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയമിച്ചത്. അതനുസരിച്ച് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 52 ശതമാനംവരുന്ന പിന്നാക്ക സമുദായങ്ങൾക്ക് കേന്ദ്രസർവിസിൽ 27ശതമാനം സംവരണം നൽകുന്നതിനാണ് മണ്ഡൽ ശിപാർശ നൽകിയത്. എന്നാൽ, ഇതിന്മേൽ ആ ഗവൺമെേൻറാ പിന്നീട് വന്ന ഗവൺമെേൻറാ ഒരു നടപടിയും സ്വീകരിച്ചില്ല. 1990ൽ അധികാരത്തിൽവന്ന പ്രധാനമന്ത്രി വി.പി.സിങ് പിന്നാക്കക്കാർക്ക് ഉദ്യോഗ നിയമനങ്ങളിൽ 27ശതമാനം സംവരണം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചു. 1992 ൽ പിന്നാക്കക്കാർക്കുള്ള 27ശതമാനം സംവരണത്തോടൊപ്പം മുന്നാക്കക്കാർക്കായി 10ശതമാനം സംവരണം കൂടി ഉൾപ്പെടുത്തി പി.വി. നരസിംഹറാവു സർക്കാർ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഇന്ദ്ര സാഹ്നി കേസിൽ പിന്നാക്കക്കാർക്കുള്ള 27ശതമാനം സംവരണം സാധുവെന്ന് കോടതി വിധിച്ചു. മുന്നാക്കക്കാർക്കുള്ള 10ശതമാനം കോടതി റദ്ദുചെയ്തു. അതോടൊപ്പം മൊത്തം സംവരണം 50 ശതമാനം കവിയരുതെന്നും കോടതി വിധിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് വർഷങ്ങളായി സവർണ സമുദായത്തിെൻറ കുത്തകയാണ്. ഈ കുത്തക അവസാനിപ്പിക്കാനും പ്രാതിനിധ്യം ലഭിക്കാത്ത ഭൂരിപക്ഷംവരുന്ന പിന്നാക്ക പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഘട്ടംഘട്ടമായി മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനോ കാലാകാലങ്ങളായി ഭരണത്തിൽ എത്തിയ ഇടതു-വലത് സർക്കാറുകൾ താൽപര്യം കാണിച്ചിട്ടില്ല. അടുത്ത കാലത്തായി ഇടതുപക്ഷ ഗവൺമെൻറ് ദേവസ്വം ബോർഡിൽ പിന്നാക്ക പട്ടികജാതി/ വർഗ വിഭാഗത്തിന് സംവരണം വ്യവസ്ഥ ചെയ്യുന്ന നിയമ നിർമാണം നടത്തിയിരുന്നു. എന്നാൽ, ആ നിയമത്തെ ദുർബലപ്പെടുത്തുന്നതും യുക്തിക്കും സാമാന്യ നീതിക്കും നിരക്കാത്തതുമായ സാമ്പത്തിക സംവരണം മുന്നോട്ടുവെച്ചു. ഇപ്പോൾതന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങളിൽ 90ശതമാനത്തിൽ അധികവും ഒരു പ്രത്യേക സമുദായത്തിെൻറ കുത്തകയാണ്. 90ശതമാനം കൈയടക്കിവെച്ചിരിക്കുന്ന വിഭാഗത്തിനുതന്നെ വീണ്ടുമൊരു 10ശതമാനംകൂടി നൽകുന്നു. ഇത്തരത്തിൽ സാമൂഹിക നീതി നടപ്പാക്കി വിപ്ലവം സൃഷ്ടിക്കുന്ന വിചിത്രമായ വൈരുധ്യാത്മക ഭൗതികവാദം ഇടതു ഗവൺമെൻറിെൻറ സംഭാവനയാണ്.
(കേരള കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച് ചെയർമാനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.