ഗ​സ്സ​യി​ൽ കൂ​ട്ട​ക്കൊ​ല​ക്ക്

പി​ന്തു​ണ ന​ൽ​കു​ന്ന അ​മേ​രി​ക്ക​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

ആ​ന്റ​ണി ബ്ലി​ങ്ക​ന്റെ തു​ർ​ക്കി

സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രെ അ​ങ്കാ​റ​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ

30 നാളുകളായി ഇടതടവില്ലാതെ തുടരുന്ന ഭീകരാക്രമണം ആയിരക്കണക്കിന് ഫലസ്തീനികളുടെ ജീവനെടുത്തു, പക്ഷേ ആ ജനതയുടെ ആത്മവീര്യവും സ്വാതന്ത്ര്യദാഹവും ഇല്ലാതാക്കാൻ പോന്ന ആയുധങ്ങൾ യു.എസ്-ഇസ്രായേലി സഖ്യത്തിന്റെ ആയുധപ്പുരയിൽ ഇല്ല തന്നെ

ഇ​സ്രാ​യേ​ലി​നും അ​വ​രു​ടെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ​ക്ക് കൈ​യൊ​പ്പു​ചാ​ർ​ത്തു​ന്ന അ​മേ​രി​ക്ക​ക്കും ഒ​രൊ​റ്റ ല​ക്ഷ്യം മാ​ത്ര​മാ​ണു​ള്ള​ത്; ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കി ഗ​സ്സ​യി​ൽ ത​ങ്ങ​ളു​ടെ ഇം​ഗി​ത​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​ഷ്ഠി​ക്കു​ക. മ​ര​ണ​സം​ഖ്യ പ​തി​നാ​യി​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ഴും വെ​ടി​നി​ർ​ത്ത​ൽ ഇ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത് യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​നാ​ണെ​ന്ന​ത് ഇ​സ്രാ​യേ​ലി​നേ​ക്കാ​ൾ ഹ​മാ​സ്​​മു​ക്ത ഗ​സ്സ സ്വ​പ്നം കാ​ണു​ന്ന​ത് അ​മേ​രി​ക്ക​യാ​ണെ​ന്ന വ​സ്​​തു​ത​യി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്നു.

ഭ​ര​ണ​കൂ​ട​ങ്ങ​ളെ പു​റ​ത്താ​ക്കി ത​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​വ​രെ ത​ൽ​സ്ഥാ​ന​ത്ത് നി​യ​മി​ക്കു​ക​യെ​ന്ന​ത് 1800ക​ളു​ടെ ഒ​ടു​ക്കം മു​ത​ൽ അ​മേ​രി​ക്ക ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​യാ​ണ്. ഒ​രു രാ​ജ്യം​പോ​ലു​മ​ല്ലാ​ത്ത ഗ​സ്സ​യി​ൽ ക​ഴി​ഞ്ഞ 17 കൊ​ല്ല​മാ​യി ഭ​ര​ണം ​കൈ​യാ​ളു​ന്ന ജ​ന​കീ​യ പോ​രാ​ട്ട​സം​ഘ​ട​ന​യെ നി​ഷ്കാ​സ​നം ചെ​യ്യാ​ൻ ലോ​ക​ത്തി​ലെ സൂ​പ്പ​ർ ശ​ക്തി​ക​ൾ സ​യ​ണി​സ്റ്റ് കൊ​ളോ​ണി​യ​ൽ രാ​ഷ്ട്ര​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത് സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്ട്രം എ​ന്ന സ്വ​പ്നം എ​ന്നെ​ന്നേ​ക്കു​മാ​യി ത​ല്ലി​ക്കെ​ടു​ത്താ​നു​ദ്ദേ​ശി​ച്ചാ​ണ്.

ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സി​ന്റെ മി​ന്ന​ലാ​ക്ര​മ​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​സ്സ​യെ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കാ​നും ഹ​മാ​സി​നെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​മു​ള്ള പ​ദ്ധ​തി ഇ​സ്രാ​യേ​ലി​നൊ​പ്പം ചേ​ർ​ന്ന് പാ​ശ്ചാ​ത്യ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​ന്റെ ആ​ദ്യ പ​ടി​യാ​യി ഐ.​എ​സി​നേ​ക്കാ​ൾ ഭീ​ക​ര​രാ​ണ് ഹ​മാ​സെ​ന്ന് പ്ര​ച​രി​പ്പി​ച്ചു.

മി​ഡി​ലീ​സ്റ്റി​ന് അ​ക​ത്തും പു​റ​ത്തും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​യാ​ളി​സം​ഘ​മാ​യ ഐ.​എ​സു​മാ​യി ഹ​മാ​സി​നെ സ​മീ​ക​രി​ക്കു​ന്ന​തി​ലെ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ണ്. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ചെ​യ്തി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ഴി​കെ ഒ​രി​ട​ത്തു​പോ​ലും പോ​രാ​ട്ടം ന​ട​ത്താ​ത്ത ഹ​മാ​സി​ന്റെ ഏ​ക അ​ജ​ണ്ട അ​ധി​നി​വേ​ശ ഭീ​ക​ര​ത​യി​ൽ​നി​ന്നു​ള്ള ഫ​ല​സ്​​തീ​ന്റെ മോ​ച​നം മാ​ത്ര​മാ​ണ്. ഹ​മാ​സ്​ അ​ധി​കാ​ര​ത്തി​ലേ​റി​യ​ശേ​ഷം ഗ​സ്സ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ യു​ദ്ധ​മാ​ണി​ത്.

മൊ​സാ​ദും ഷി​ൻ​ബെ​റ്റും അ​റി​യാ​തെ ഒ​രീ​ച്ച​പോ​ലും ഇ​സ്രാ​യേ​ലി മ​ണ്ണി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​ന്ന ധാ​ര​ണ​യെ അ​ട്ടി​മ​റി​ച്ചാ​ണ് ഹ​മാ​സി​ന്റെ പാ​രാ​ഗ്ലൈ​ഡ​ർ​മാ​ർ അ​വി​ടെ പ​റ​ന്നി​റ​ങ്ങി ര​ണ്ടു മ​ണി​ക്കൂ​റി​നി​ട​യി​ൽ വ​ലി​യ ആ​ൾ​നാ​ശ​മു​ണ്ടാ​ക്കി​യ​തും 227 പേ​രെ ബ​ന്ദി​ക​ളാ​ക്കി​യ​തും. ഇ​ത് ഇ​സ്രാ​യേ​ലി​നെ മാ​ത്ര​മ​ല്ല, അ​വ​രു​ടെ എ​ല്ലാ ക്രൂ​ര​ത​ക​ൾ​ക്കും കൂ​ട്ടു​നി​ൽ​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളെ​യും ഞെ​ട്ടി​ച്ചു.

ഹ​മാ​സ് മാ​ത്ര​മ​ല്ല, ഫ​ല​സ്​​തീ​നി​ൽ വി​മോ​ച​ന പോ​രാ​ട്ടം ന​ട​ത്തി​യ എ​ല്ലാ സം​ഘ​ട​ന​ക​ളും സാ​യു​ധ പോ​രാ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രാ​ണ്. 1959ൽ ​പി​റ​വി​യെ​ടു​ത്ത ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഫ​ത്ഹ് മു​ത​ൽ 2021ൽ ​വെ​സ്റ്റ്ബാ​ങ്കി​ലെ ജെ​നി​നി​ൽ രൂ​പം​കൊ​ണ്ട ഗ്രൂ​പ്പു​ക​ൾ വ​രെ ഇ​തി​ൽ​പെ​ടും. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പി​ക്കാ​ത്ത ഇ​സ്രാ​യേ​ലി​നോ​ട് അ​ഹിം​സാ​സി​ദ്ധാ​ന്തം പ്ര​സം​ഗി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്ന് ദീ​ർ​ഘ​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​വ​ർ​ക്ക് ബോ​ധ്യം വ​ന്ന​താ​ണ്.

1987ൽ ​ഹ​മാ​സ്​ രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തി​ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ഇ​സ്രാ​യേ​ലി​ന്റെ പി​റ​വി​യെ, അ​റ​ബ്, മു​സ്​​ലിം രാ​ജ്യ​ങ്ങ​ളും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​യി​രു​ന്ന​ല്ലോ യു.​എ​ന്നി​ന്റെ വി​ഭ​ജ​ന പ​ദ്ധ​തി​യെ അ​വ​ർ അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​തേ നി​ല​പാ​ടാ​യി​രു​ന്നു.

2006ൽ ​ന​ട​ന്ന ഫ​ല​സ്​​തീ​ൻ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച് 132 സീ​റ്റു​ക​ളി​ൽ 74ലും (57.6 ​ശ​ത​മാ​നം) വി​ജ​യം​കൊ​യ്ത് സാ​മ്രാ​ജ്യ​ത്വ, അ​ധി​നി​വേ​ശ​ശ​ക്തി​ക​ളെ ഞെ​ട്ടി​ച്ച സം​ഘ​ട​ന​യാ​ണ് ഹ​മാ​സ്. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ആ​ഗ്ര​ഹി​ച്ച​ത് ത​ങ്ങ​ളു​ടെ ഇം​ഗി​ത​ങ്ങ​ൾ​ക്ക് എ​ന്നും വ​ഴ​ങ്ങി​യ ച​രി​ത്ര​മു​ള്ള ഫ​ത്ഹ് പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നാ​യി​രു​ന്നു. ഫ​ത്ഹി​ന് 45 സീ​റ്റു​ക​ളേ ല​ഭി​ച്ചു​ള്ളൂ.

പ​തി​നാ​റ് കൊ​ല്ല​മാ​യി തു​ട​രു​ന്ന ഉ​പ​രോ​ധ​വും ഒ​രു ദി​വ​സ​വു​മൊ​ഴി​യാ​തെ ഫ​ല​സ്​​തീ​നി​ക​ളെ കൊ​ല്ലു​ന്ന​തും മ​സ്​​ജി​ദു​ൽ അ​ഖ്സ​യു​ടെ വി​ശു​ദ്ധി ത​ക​ർ​ക്കു​ന്ന​തു​മൊ​ക്കെ കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​ൻ ഹ​മാ​സ്​ ഒ​രു​ക്ക​മ​ല്ല. അ​തി​നോ​ടൊ​ക്കെ രാ​ജി​യാ​വാ​ൻ ശ്ര​മി​ക്കു​ന്ന ഫ​ത്ഹി​ൽ​നി​ന്ന് അ​വ​രെ വേ​ർ​തി​രി​ച്ചു​നി​ർ​ത്തു​ന്ന​തും ഈ ​ഘ​ട​ക​മാ​ണ്.

ഗ​സ്സ​യി​ൽ സ​യ​ണി​സ്​​റ്റ് സേ​ന പു​ന​ര​ധി​നി​വേ​ശം ന​ട​ത്തി​യാ​ലും ഹ​മാ​സി​നെ ഇ​ല്ലാ​യ്മ​ചെ​യ്യ​ൽ സാ​ധ്യ​മ​ല്ല. കാ​ര​ണം, ഗ​സ്സ​യി​ലെ ഓ​രോ മ​ണ​ൽ​ത്ത​രി​യി​ലും ഹ​മാ​സു​ണ്ട്. ഗ​സ്സ​യി​ൽ മാ​ത്ര​മ​ല്ല, വെ​സ്റ്റ്ബാ​ങ്കി​ലും അ​വ​ർ ശ​ക്തി​പ്പെ​ട്ടു​വ​രു​ക​യാ​ണെ​ന്ന് മ​റ്റാ​രേ​ക്കാ​ളും ഇ​സ്രാ​യേ​ലി​ന് അ​റി​യാം.

സ്​​ഥാ​പ​ക​നേ​താ​ക്ക​ളാ​യ ശൈ​ഖ് അ​ഹ്മ​ദ് യാ​സീ​ൻ, ഡോ. ​അ​ബ്ദു​ൽ അ​സീ​സ്​ ര​ൻ​തീ​സി, സൈ​നി​ക വി​ങ്ങി​നെ ന​യി​ച്ച യ​ഹ്യ അ​യ്യാ​ശ്, സ​ലാ​ഹ് ശ​ഹാ​ദ, ഇ​മാ​ദ് അ​ഖി​ൽ തു​ട​ങ്ങി​യ നി​ര​വ​ധി പേ​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം നി​ഷ്ഠു​ര​മാ​യി വ​ധി​ച്ചി​ട്ടും ആ ​സം​ഘ​ത്തെ പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​സ്രാ​യേ​ലി​ന്റെ ല​ക്ഷ്യം ഗ​സ്സ​യോ ഹ​മാ​സോ അ​ല്ല, മു​ഴു​വ​ൻ ഫ​ല​സ്​​തീ​നു​മാ​ണെ​ന്ന് ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ശേ​ഷം വെ​സ്​​റ്റ് ബാ​ങ്കി​ൽ ന​ട​ന്ന ര​ക്ത​ച്ചൊ​രി​ച്ചി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​സ്രാ​യേ​ലി​നു​നേ​രെ ഒ​രു റോ​ക്ക​റ്റാ​ക്ര​മ​ണം​പോ​ലും ന​ട​ക്കാ​ത്ത വെ​സ്​​റ്റ് ബാ​ങ്കി​ൽ ഇ​തി​ന​കം നൂ​റ്റ​മ്പ​തി​ലേ​റെ പേ​രെ​യാ​ണ് സൈ​ന്യ​വും കു​ടി​യേ​റ്റ തീ​വ്ര​വാ​ദി​ക​ളും കൊ​ന്ന​ത്.

ഗ​സ്സ​യി​ൽ പാ​വ​സ​ർ​ക്കാ​റി​നെ വാ​ഴി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​രൊ​ക്കെ ആ​ത്യ​ന്തി​ക​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ സ്വ​പ്ന​ത്തെ ത​ല്ലി​ക്കെ​ടു​ത്തു​ന്ന​വ​രാ​യി​രി​ക്കും. റോ​ക്ക​റ്റു​ക​ൾ​ക്കും ബോം​ബു​ക​ൾ​ക്കും ത​ക​ർ​ക്കാ​ൻ ക​ഴി​യാ​ത്ത ഫ​ല​സ്തീ​നി​ക​ളു​ടെ ഇ​ച്ഛാ​ശ​ക്തി​യെ​യും സ്വാ​ത​ന്ത്ര്യ​മോ​ഹ​ത്തെ​യും ഇ​ല്ലാ​താ​ക്കു​ക എ​ന്ന ദു​ഷ്ട​ലാ​ക്ക് ന​ട​പ്പാ​വി​ല്ലെ​ന്നു​മാ​ത്രം.

Tags:    
News Summary - The Palestine dream will not break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT