ത​ട്ടി​പ്പ്​ നി​ൽ​ക്ക​ണോ?​ ആ​ർ​ത്തി അ​വ​സാ​നി​ക്ക​ണം

അ​ന്ധവി​ശ്വാ​സ​ങ്ങ​ളു​ടെ പേ​രി​ലും പ​ണം ഇ​ര​ട്ടി​യാ​ക്കാ​ൻ മോ​ഹി​ച്ചും സ​മ്പാ​ദ്യ​മെ​ല്ലാം ന​ഷ്​ട​പ്പെ​ടു​ത്തി​യ​വ​രു​ടെ വി​ലാ​പ​ങ്ങ​ൾ ഒ​ടു​ങ്ങു​ന്നി​ല്ല. കാ​ത്തു​വെ​ക്കാ​നും പ്ര​തീ​ക്ഷി​ക്കാ​നും ഒ​ന്നു​മി​ല്ലാ​ത്ത ചി​ല​ർ ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടി. എ​ല്ലാ ത​ട്ടി​പ്പു​കാ​രു​ടെ​യും വി​ജ​യ​ര​ഹ​സ്യ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടാ​വു​ന്ന പ്ര​ധാ​ന ഘ​ട​കം ഒ​ന്നാ​ണ്: പ​ണ​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​ർ​ത്തി. കാ​ര്യ​മാ​യി ഒ​ന്നും ന​ഷ​്​ടപ്പെ​ടാ​നി​ല്ലാ​തെ, ക​ഠി​ന​മാ​യ അ​ധ്വാ​ന​മി​ല്ലാ​തെ, വ്യ​വ​സ്ഥാ​പി​ത സം​വി​ധാ​ന​ങ്ങ​ളു​ടെ നൂ​ല​ാമാ​ല​ക​ളി​ല്ലാ​തെ കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള അ​ത്യാ​ർ​ത്തി. എ​ല്ലാ​മ​റി​ഞ്ഞി​ട്ടും ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ വീ​ഴു​ന്ന​വ​രു​ടെ കൈ​യി​ൽ വി​ശ്വ​സ​നീ​യ​മാ​യ ഒ​രു തെ​ളി​വുപോ​ലു​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​ടു​വി​ൽ നി​യ​മംപോ​ലും കൂ​ട്ടു​ണ്ടാ​കി​ല്ല. ത​ട്ടി​പ്പു​കാ​ർ നി​ര​ത്തു​ന്ന യു​ക്തി​ക്ക് നി​ര​ക്കാ​ത്ത അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും സാ​മാ​ന്യ​ബോ​ധം കൊ​ണ്ടുപോ​ലും അ​ള​ക്കാ​ൻ ആ​രും മെ​ന​ക്കെ​ടു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ആ​ശാ​രി​ക്ക് പ​റ​ഞ്ഞ കൂ​ലിപോ​ലും കൊ​ടു​ക്കാ​തെ നി​ർ​മി​ച്ചെ​ടു​ത്ത മ​ര ഉ​രു​പ്പ​ടി​ക​ളു​ടെ കൂ​മ്പാ​രം കാ​ണി​ച്ച് മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ എ​ന്ന ക​പ​ട മു​ഖം അ​മ്പ​ര​പ്പി​ക്കു​ന്ന പു​രാ​വ​സ്തു ശേ​ഖ​ര​ത്തിെ​ൻ​റ രാ​ജാ​വാ​യി സാ​ക്ഷ​ര കേ​ര​ള​ത്തി​ൽ വാ​ണ​ത്.

നേ​രാ​യ വി​ധം, ക്ഷ​മ​യോ​ടെ അ​ധ്വാ​നി​ച്ച് ധ​ന​വും കീ​ർ​ത്തി​യും സ​മ്പാ​ദി​ക്കു​ന്ന​തി​നുപ​ക​രം കു​റു​ക്കു​വ​ഴി തേ​ടു​ന്ന പ്ര​ത്യേ​ക​ത​രം ആ​ർ​ത്തി​യു​ടെ മ​നോ​ഭാ​വ​മാ​ണ് ത​ട്ടി​പ്പു​ക​ൾ​ക്ക് ഇ​ര​യാ​കു​ന്ന മ​ല​യാ​ളി​യെ ഭ​രി​ക്കു​ന്ന​തെ​ന്നാ​ണ് സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​രു​ടെ നി​രീ​ക്ഷ​ണം. മാ​റാ​രോ​ഗ​ങ്ങ​ൾ അ​തി​വേ​ഗം ശ​മി​ക്കു​മെ​ന്നു കേ​ട്ടാ​ൽ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് കു​റു​ക്കു​വ​ഴി അ​വ​ലം​ബി​ക്കാ​നാ​കും ഭൂ​രി​പ​ക്ഷ​ത്തി​നും താ​ൽ​പ​ര്യം. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ ആ​ദ്യ​മേ​ത​ന്നെ അ​വ​ർ​ക്ക് ചു​റ്റും വി​ശ്വാ​സ്യ​ത​യു​ടെ പ​രി​വേ​ഷം ​സൃ​ഷ്​ടി​ച്ചെ​ടു​ത്തി​രി​ക്കും. പ്ര​മു​ഖ​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ മ​റ​യാ​ക്കി പ​ല​ത​രം ദൗ​ർ​ബ​ല്യ​മു​ള്ള​വ​രെ വ​ഞ്ചി​ക്കു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല ത​ട്ടി​പ്പു​ക​ളി​ലെ​ല്ലാ​മു​ണ്ട്.

ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ ഒ​രു സ്ഥ​ല​വു​മാ​യും വ്യ​ക്തി​യു​മാ​യും ബ​ന്ധ​പ്പെ​ടുേ​മ്പാ​ൾ അ​തിെ​ൻ​റ വി​ശ്വാ​സ്യ​ത​യും പ​ശ്ചാ​ത്ത​ലും പ​ല​പ്പോ​ഴും അ​ന്വേ​ഷി​ക്കാ​റി​ല്ല. മോ​ശ​യു​ടെ വ​ടി​യും പ്ര​വാ​ച​ക​െ​ൻ​റ വി​ള​ക്കും കൈ​വ​ശ​മു​ണ്ടെ​ന്ന് ഒ​രാ​ൾ അ​വ​കാ​ശ​പ്പെ​ടുേ​മ്പാ​ൾ അ​ങ്ങ​നെ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന ചോ​ദ്യം മ​ന​സ്സി​ൽ ഉ​യ​രു​ന്നി​ല്ല. 36 ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ ചി​ട്ടി​ക്ക​മ്പ​നി ഉ​ട​മ​ക​ളി​ലൊ​രാ​ൾ പി​ടി​യി​ലാ​യ​പ്പോ​ൾ പൊ​ലീ​സി​നോ​ട് ചോ​ദി​ച്ച​ത് ഇ​ത്ര​യും ഉ​യ​ർ​ന്ന പ​ലി​ശ കി​ട്ടു​മെ​ന്ന് വി​ശ്വ​സി​ച്ച​വ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ടേ​ണ്ട​വ​ര​ല്ലേ എ​ന്നാ​ണ്. വാ​ട്സ്​ആപ്​ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പ​ര​മാ​ബ​ദ്ധ​ങ്ങ​ൾ ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല മ​ല​യാ​ളി​യെ ആ​ർ​ക്കും ചൂ​ഷ​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഒാ​രോ ത​ട്ടി​പ്പ് ക​ഴി​യുേ​മ്പാ​ഴും പൊ​തു​സ​മൂ​ഹം പ​ഠി​ക്കു​മെ​ന്ന് ക​രു​തും. പ​ക്ഷേ, പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി ത​ട്ടി​പ്പു​കാ​ർ അ​ടു​ത്ത വ​ല വി​രി​ക്കും.

കേ​സു​ക​ൾ​ക്ക് എ​ന്തു സം​ഭ​വി​ക്കു​ന്നു?

അ​ന്ധ​വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന നാ​ഗ​മാ​ണി​ക്യം, റൈ​സ് പു​ള്ള​ർ, ന​ക്ഷ​ത്ര ആ​മ, ഇ​രു​ത​ല മൂ​രി, ധ​നാ​ക​ർ​ഷ​ണ യ​ന്ത്രം, നി​ക്ഷേ​പം ത​ട്ടി​യെ​ടു​ക്കു​ന്ന മ​ണി​ചെ​യി​ൻ, ചി​ട്ടി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​റി​ല്ല എ​ന്ന​താ​ണ് സ​ത്യം. കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വം മൂ​ലം കേ​സു​ക​ൾ ദു​ർ​ബ​ല​പ്പെ​ടു​ന്ന​താ​ണ് കാ​ര​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​ലെ ഉ​ന്ന​ത അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​യു​ന്നു.

നാ​ഗ​മാ​ണി​ക്യ​വും റൈ​സ് പു​ള്ള​റു​മൊ​ക്കെ കി​ട്ടാ​ൻ പ​ണം ന​ൽ​കു​ന്ന​വ​രുെ​ട കൈ​വ​ശം ഇ​ട​പാ​ട് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഒ​ന്നു​മു​ണ്ടാ​കി​ല്ല. ഇ​ത്ത​രം കേ​സു​ക​ളി​ൽ വ​ഞ്ച​ന​ക്കു​റ്റം (െഎ.​പി.​സി 420) ആ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തു​ന്ന​ത്. ഏ​ഴു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യു​മാ​ണ് പ​ര​മാ​വ​ധി ശി​ക്ഷ. എ​ന്നാ​ൽ, 80 ശ​ത​മാ​നം കേ​സി​ലും വി​ചാ​ര​ണ വേ​ള​യി​ൽ വാ​ദി​യും പ്ര​തി​യും ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തു​ന്ന​തി​നാ​ൽ കേ​സ് നി​ല​നി​ൽ​ക്കി​ല്ല. നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളി​ൽ െഎ.​പി.​സി 406 (വി​ശ്വാ​സ വ​ഞ്ച​ന), 420 വ​കു​പ്പു​ക​ളും 1978ലെ ​പ്രൈ​സ് ചി​റ്റ്​സ്​ ആ​ൻ​ഡ്​ മ​ണി സ​ർ​ക്കു​ലേ​ഷ​ൻ സ്കീം (​ബാ​നി​ങ്) ആ​ക്ടി​ലെ നാ​ല്, അ​ഞ്ച്, ആ​റ് സെ​ക്​ഷ​നു​ക​ളും പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ രേ​ഖ​ക​ളും ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ൽ, പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​തി​ലു​പ​രി ന​ഷ്​ട​പ്പെ​ട്ട പ​ണം കു​റ​ച്ചെ​ങ്കി​ലും തി​രി​ച്ചു​കി​ട്ടി​യാ​ൽ മ​തി എ​ന്ന മ​നോ​ഭാ​വം മൂ​ലം പ​രാ​തി​ക്കാ​ർ ഒ​ത്തു​തീ​ർ​പ്പി​ന് ത​യാ​റാ​കു​ക​യും കേ​സ് ദു​ർ​ബ​ല​മാ​കു​ക​യും ചെ​യ്യും. ഇ​തോ​ടെ, പ​രാ​തി​ക്കാ​ർ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​താ​കും. പ​രാ​തി ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ ഇ​തെ​ല്ലാം കാ​ര​ണ​മാ​കു​ന്നു​ണ്ട്. മോ​ൻ​സ​​ൺ ത​ട്ടി​പ്പി​െ​ൻ​റ ക​ഥ​ക​ൾ വാ​യി​ച്ച്​ ഞെ​ട്ടി​ത്ത​രി​ക്കു​ക​യും പ​റ്റി​പ്പി​നി​ര​യാ​യ​വ​രെ മ​ണ്ട​ന്മാരെ​ന്ന്​ വി​ളി​ച്ച്​ പൊ​ട്ടി​ച്ചി​രി​ക്കു​ക​യു​മാ​ണ്​ ന​മ്മ​ൾ. അ​തി​നി​ട​യി​ൽ ന​മ്മ​ളെ​പ്പോ​ലും കു​രു​ക്കാ​ൻ പ​റ്റി​യ പു​തി​യ ത​ട്ടി​പ്പി​നു​ള്ള ത​ന്ത്രം മെ​ന​യു​ന്നു​ണ്ടാ​വും എ​വി​ടെ​യോ ഇ​രു​ന്ന്​ മ​റ്റു ചി​ല​ർ.


മോ​ൻ​സ​ൺ​മാ​ർ ഉ​ണ്ടാ​കു​ന്ന​ത്

സൗ​ഖ്യം, ധ​നം തു​ട​ങ്ങി​യ​വ​യി​ലേ​ക്ക് കു​റു​ക്കു​വ​ഴി തേ​ടാ​നു​ള്ള പ്ര​വ​ണ​ത എ​ന്നും മ​ല​യാ​ളി​ക്കു​ണ്ടെ​ന്നും ആ​ർ​ത്തി​യു​ടെ അം​ശം വ​രുേ​മ്പാ​ൾ ബു​ദ്ധി​യും യു​ക്തി​വി​ചാ​ര​വും മ​ങ്ങി​പ്പോ​കു​ന്ന​താ​ണ് ത​ട്ടി​പ്പു​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തെ​ന്നും പ്ര​ശ​സ്ത മ​നഃശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​സി.​ജെ. ജോ​ൺ പ​റ​യു​ന്നു.

ഏ​തെ​ല്ലാം മേ​ഖ​ല​ക​ളി​ൽ മ​ല​യാ​ളി​യെ ക​ബ​ളി​പ്പി​ക്കാ​മോ ആ ​അം​ശ​ങ്ങ​ളെ​ല്ലാം ത​െ​ൻ​റ ക​പ​ട വ്യ​ക്തി​ത്വ​ത്തി​ൽ വി​ന്യ​സി​പ്പി​ച്ച​യാ​ളാ​ണ് മോ​ൻ​സ​ൺ. ആ ​നി​ല​ക്ക് അ​യാ​ൾ ഒ​രു പ​ഠ​ന വി​ഷ​യ​മാ​ണ്. വ്യാ​ജ വൈ​ദ്യ​ൻ, മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ പ​രി​വേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം ഗ്ലാ​മ​റിെ​ൻ​റ ലോ​ക​വും മോ​ൻ​സ​ൺ സൃഷ്​​ടി​ച്ചെ​ടു​ത്തു. ശ​രാ​ശ​രി മ​ല​യാ​ളി​യു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത് അ​തെ​ല്ലാം സ്വ​ന്തം വ്യ​ക്തി​ത്വ​ത്തി​ൽ തു​ന്നി​ച്ചേ​ർ​ക്കു​ന്ന കൗ​ശ​ല​മാ​ണ് മോ​ൻ​സ​ൺ പ്ര​യോ​ഗി​ച്ച​ത്.

എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സം​ശ​യാ​ലു​വാ​യ മ​ല​യാ​ളി മോ​ശ​യു​ടെ വ​ടി, യൂ​ദാ​സിെ​ൻ​റ വെ​ള്ളി​ക്കാ​ശ്, പ്ര​വാ​ച​ക​െ​ൻ​റ വി​ള​ക്ക്, ശ്രീ​കൃ​ഷ്ണ​െ​ൻ​റ ഉ​റി എ​ന്നൊ​ക്കെ കേ​ൾ​ക്കുേ​മ്പാ​ൾ ഒ​ന്നും സം​ശ​യി​ക്കാ​തി​രു​ന്ന​ത് ത​ട്ടി​പ്പു​കാ​ര​ൻ പ​ല​വി​ധ​ത്തി​ൽ സൃഷ്​ടി​ച്ചെ​ടു​ത്ത പ​രി​വേ​ഷ​വും വി​ശ്വാ​സ്യ​ത​യും എ​ത്ര വ​ലു​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രാ​ൾ​ക്ക് ആ​രൊ​ക്കെ​യാ​യി​ട്ടാ​ണ് ബ​ന്ധം എ​ന്നു നോ​ക്കി അ​യാ​ളെ വി​ശ്വ​സി​ക്കു​ന്ന പ്ര​വ​ണ​ത മ​ല​യാ​ളി​ക്കു​ണ്ട്. ഇ​തു മു​ത​ലെ​ടു​ക്കാ​നാ​ണ് ഉ​ന്ന​ത​ർ​ക്കൊ​പ്പംനി​ന്ന് ചി​ത്ര​ങ്ങ​ളെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

സാ​മ​ാന്യ​വി​വ​ര​വും ശാ​സ്ത്രീ​യ​ത​യും പ്ര​യോ​ഗി​ക്കു​മെ​ന്ന് ന​മ്മ​ൾ കരു​തു​ന്ന​വ​രാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ ച​ങ്ങാ​തി​മാ​രാ​കു​ന്ന​തെ​ന്ന് ഒാ​ർ​ക്ക​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ താ​നൊ​രു ഭ​യ​ങ്ക​ര സം​ഭ​വ​മാ​ണെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കാ​ൻ ആ​ർ​ക്കും എ​ളു​പ്പ​മാ​ണ്. പൊ​തു​ബോ​ധം ന​വീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​ങ്ക​ടം. വ​ക​തി​രി​വ് കൃ​ത്യ​മാ​യി പ്ര​യോ​ഗി​ക്കു​ക​യും ആ​ർ​ത്തി​യെ മെ​രു​ക്കിനി​ർ​ത്തു​ക​യും കു​റു​ക്കു​വ​ഴി​ക​ളി​ലെ ച​തി​ക്കു​ഴി​ക​ൾ തി​രി​ച്ച​റി​യു​ക​യും ചെ​യ്താ​ലേ മ​ല​യാ​ളി​ക്ക് ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​കൂ എ​ന്നും ഡോ. ​സി.​ജെ. ജോ​ൺ പ​റ​യു​ന്നു.

(അ​വ​സാ​നി​ച്ചു)

Tags:    
News Summary - to stop fraud? The greed must end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.