കോട്ടയം: ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയും, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം, 2000 സിഡ്നി ഒളിമ്പിക്സിൽ ശ്രദ്ധേയ പ്രകടനം. നേട്ടങ്ങൾ ഒരുപിടിയുണ്ടെങ്കിലും ജിൻസിയെ തേടി അർജുനയും മറ്റും എത്തിയിട്ടില്ല. പലതലമുറകൾക്കും ട്രാക്കിലേക്കുള്ള വഴികാട്ടിയായി തിളങ്ങി നിന്ന താരത്തിന് രണ്ടു പതിറ്റാണ്ടിന് ശേഷം രാജ്യത്തിെൻറ വലിയ കായിക പുരസ്കാരങ്ങളിൽ ഒന്നായ ധ്യാൻചന്ദ് അവാർഡ് എത്തുേമ്പാൾ വൈകിയെത്തുന്ന അംഗീകാരമാണത്. എങ്കിലും ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് പരിഭവങ്ങളില്ല. സന്തോഷം മാത്രം.
'വളരെ സന്തോഷം, നമ്മുടെ പ്രകടനത്തിനുള്ള അംഗീകാരമല്ലേ പുരസ്കാരങ്ങൾ. പുതുതാരങ്ങൾക്ക് പ്രചോദനമാകാൻ കഴിയുമെങ്കിൽ അത്രയും നന്ന്. നല്ലകാലത്ത് അർജുന അവാർഡൊന്നും തേടിയെത്തിയിരുന്നില്ല. ഇപ്പോൾ അംഗീകരിക്കപ്പെടുന്നത് ഏറെ ആഹ്ലാദം നൽകുന്നു. കായികരംഗത്തേക്ക് കൈപിടിച്ചുയർത്തിയ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുെന്നന്നും ജിൻസി പറഞ്ഞു.
ധ്യാൻചന്ദ് പുരസ്കാരത്തിലൂെട നേട്ടങ്ങൾ അംഗീകരിക്കപ്പെടുേമ്പാൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണ് കോരുത്തോട്ടുനിന്ന് ലോകവേദികളിലേക്ക് ഓടിക്കയറിയ ഒളിമ്പ്യൻ ജിൻസി ഫിലിപ്. 2000 സിഡ്നി ഒളിമ്പിക്സില്‍ പരംജീത് കൗര്‍, റോസക്കുട്ടി, കെ.എം. ബീനാ മോള്‍ എന്നിവര്‍ക്കൊപ്പം 4 X 400 മീ. റിലേയിലാണ് ട്രാക്കിലിറങ്ങിയത്.
കോരുത്തോടിെൻറ ഇടവഴികളിൽ പിതാവിെൻറ നീളൻ കാലുകളുടെ നടപ്പുവേഗത്തെ കുഞ്ഞിക്കാലുകൊണ്ട് ഓടിത്തോൽപിച്ച ജിൻസിയെ, തോമസ് മാഷ് ട്രാക്കിെൻറ പോരാട്ടങ്ങളിൽ കണ്ണിചേർത്തു. ഇവിടെനിന്ന് തൃശൂർ വിമല കോളജിലെത്തിയ ജിൻസി, തുടർന്ന് സി.ആർ.പി.എഫിൽ ചേർന്നു. ഓൾ ഇന്ത്യ െപാലീസ് മീറ്റിലും വേൾഡ് പൊലീസ് മീറ്റിലും നിരവധി മെഡൽ നേടി. അധികം വൈകാതെ ഇന്ത്യൻ റിലേ ടീമിലെ സ്ഥിരം സാന്നിധ്യമായി.
ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ വെള്ളി, നേപ്പാൾ സാഫ് െഗയിംസിൽ സ്വർണം, ജക്കാർത്ത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം, 2002ലെ ബുസാൻ ഏഷ്യൻ െഗയിംസിൽ സ്വർണം.25 വർഷമായി സി.ആർ.പി.എഫിൽ പ്രവർത്തിക്കുന്ന ജിൻസി നിലവിൽ െഡപ്യൂട്ടി കമാൻഡൻറാണ്. മൂന്നുവർഷമായി ഡെപ്യൂട്ടേഷനിൽ സായിയിൽ പരിശീലക. ഒളിമ്പ്യനും കസ്റ്റംസ് സൂപ്രണ്ടുമായ രാമചന്ദ്രനാണ് ഭർത്താവ്. മക്കളായ അഭിഷേകും എയ്ബലും അതുല്യക്കുമൊപ്പം തിരുവനന്തപുരത്താണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.