വാർത്ത വായിക്കുന്നതിനിടെ അവതാരകയുടെ അനസവരത്തിലുള്ള ചിരിക്ക് സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അവതാരക ചിരിച്ചത്. ബീഹാറിലും, ജാർഖണ്ഡിലും സംപ്രേക്ഷണം ചെയ്യുന്ന മാധ്യമ സ്ഥാപനത്തിലെ അവതാരകയാണ് വിവാദത്തിൽപ്പെട്ടത്.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സഞ്ജയ് ത്രിപാഠി എന്നയാളാണ് എക്സിൽ വിഡിയോ ഷെയർ ചെയ്തത്. അധികം വൈകാതെ തന്നെ, വിഡിയോ വൈറലായി. ഇത്തരമൊരു ഗുരുതരമായ സാഹചര്യം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ എങ്ങനെയാണ് ചിരി വരുന്നത് എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. പി.സി.ആർ റൂമിൽ നിന്ന് ആരെങ്കിലും ചിരിപ്പിച്ചതാകാം എന്ന് കരുതുന്നവരും ഉണ്ട്. അൽപ്പനേരം ചിരിച്ച ശേഷം അവതാരക ക്ഷമ ചോദിക്കുന്നതും വിഡിയോയിലുണ്ട്.
ബാഗ്മതി നദിയിലെ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് ദർഭംഗയിലും ബീഹാറിലെ പല പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനുപേരെയാണ് ദുരന്തത്തെത്തുടർന്ന് ഒഴിപ്പിച്ചത്.
कोई बता सकता है इतनी ख़ुशी किसके लिये? 😁 pic.twitter.com/QjipNgJNaI
— SANJAY TRIPATHI (@sanjayjourno) September 14, 2023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.