കുത്തൊഴുക്കിനെ അതിജീവിച്ച് കടുവ; നീന്തൽ വിദഗ്ധനെന്ന് നെറ്റിസൺസ്- വൈറലായി വിഡിയോ

ലഖ്നോ: നദിയിലെ ശക്തമായ ഒഴുക്കിനെ അതിജിവിച്ച് ലക്ഷ്യസ്ഥാനത്തെത്തിയ കടുവയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിലെ താരം. ഒഴുക്കിൽപ്പെട്ട് നീന്താൻ ശ്രമിക്കുന്ന കടുവയുടെ വീഡിയോ സമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഉത്തർപ്രദേശിലെ ബഹ്രായിച്ച് ജില്ലയിലാണ് സംഭവം. ഗെരുവ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടുവ ഒഴുക്കിൽപ്പെടുകയായിരുന്നു. എന്നാൽ അവസാനം നീന്തി അടുത്ത കരയിലെത്തുകയും കാട്ടിലേക്ക് പോവുകയും ചെയ്തു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേശ് പാണ്ഡ്യ ആണ് കടുവയുടെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഗെരുവ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കടുവ ഒഴുക്കിൽപ്പെട്ടെന്നും കടുവ അപകടത്തിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒഴുക്കിൽപ്പെട്ട കടുവ പൊങ്ങിക്കിടക്കാൻ പാടുപെടുന്നതും നീന്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

തുടർന്ന് മറ്റൊരു ട്വീറ്റിൽ കടുവ നദി മുറിച്ചു കടന്നതായും ദുധ്വ ടൈഗർ റിസർവിന്റെ ഭാഗമായ കതേർണിയാഘട്ടിലെ കാട്ടിലേക്ക് പോയതായും അദ്ദേഹം അറിയിച്ചു. ആകാശ് ദീപ് ബദ്വാന്‍റെ നേതൃത്വത്തിലുള്ള സംഘം കടുവയെ നിരീക്ഷിച്ചിരുന്നതായും സുരക്ഷിതമായി കാട്ടിലെത്തിക്കാൻ സഹായിച്ചതായും ട്വീറ്റിൽ പറയുന്നു.

വിഡിയോ വൈറലായതോടെ കടുവയുടെ അതിജീവനം ആഘോഷമാക്കുകയാണ് നെറ്റിസൺസ്. കൂടാതെ കടുവ രക്ഷപ്പെട്ടതിൽ സന്തോഷം പങ്കുവെച്ചും കടുവയുടെ സുരക്ഷ ഉറപ്പാക്കിയ ജീവനക്കാരെ അഭിനന്ദിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.


Tags:    
News Summary - Tiger Survives Strong River Current

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.