മെൽബൺ: ആസ്ട്രേലിയയിലെ വനിത ബിഗ്ബാഷ് ലീഗിൽ ടൂർണമെന്‍റിലെ താരമായി ചരിത്രം രചിച്ച് ഇന്ത്യൻ ട്വന്‍റി20 നായിക ഹർമൻപ്രീത് കൗർ. നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരിയാണ് ഹർമൻപ്രീത്. മെൽബൺ റെനഗഡ്സിനായി 399 റൺസ് അടിച്ചുകൂട്ടുകയും 15വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഓൾറൗണ്ട് മികവാണ് ഇന്ത്യൻ താരത്തിന് തുണയായത്.
മത്സരങ്ങളിലെ സ്റ്റാൻഡിങ് അമ്പയർമാർ വോട്ടെടുപ്പിൽ 31 വോട്ട് നൽകിയാണ് ഹർമൻപ്രീതിനെ മികച്ച താരമായി തെരഞ്ഞെടുത്ത്. പെർത്ത് സ്കോച്ചേഴ്സിന്റെ ബെത്ത് മൂണിയും സോഫി ഡിവൈനും 28 വോട്ട് വീതം നേടി തൊട്ടുപിറകിലെത്തി.
ന്യൂസിലൻഡിന്‍റെ ഡിവൈനും എമി സാറ്റർവെയ്റ്റിനും ശേഷം നേട്ടം സ്വന്തമാക്കുന്ന അന്താരാഷ്ട്ര താരമാണ് ഹർമൻപ്രീത്. ഓസീസിന്‍റെ മൂണി, മെഗ് ലാനിങ്, എലീസ് പെറി എന്നിവരാണ് ടൂർണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ.
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് മെൽബൺ റെനഗഡ്സ് ബിഗ് ബാഷ് ലീഗിന്‍റെ പ്ലേ ഓഫിലെത്തിയിട്ടുണ്ട്. ബ്രിസ്‌ബേന്‍ ഹീറ്റ്‌സ്-അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും എലിമിനേറ്റര്‍ വിജയികളുമായാകും റെനഗേഡ്‌സിന്‍റെ പ്ലേ ഓഫ് മത്സരം. ജയിച്ചാല്‍ ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സാണ് റെനഗേഡ്‌സിന്റെ എതിരാളികള്‍.
ആസ്ട്രേലിയയിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ ഇന്ത്യൻ ബാറ്ററായ സ്മൃതി മന്ദാനയും മികവുതെളിയിച്ചിരുന്നു. ഹർമൻപ്രീതിന്‍റെ നേട്ടം വനിത ഐ.പി.എല്ലിന് തുടക്കം കുറിക്കാൻ ബി.സി.സി.ഐക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. വിരമിക്കാത്ത പുരുഷ താരങ്ങൾക്ക് വിദേശ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാൻ അവസരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.