ചെന്നൈ: ഐ.പി.എൽ ലേലത്തിനൊരുങ്ങവേ പഞ്ചാബ് കിങ്സ് ഉടമകളിലൊരാളായ പ്രിതി സിന്‍റയിട്ട ഇൻസ്റ്റഗ്രാം പോസ്റ്റും അതിന് താഴെ മലയാളി താരം ശ്രീശാന്തിട്ട കമന്‍റും വൈറലാകുകയാണ്.
ചെെന്നെയിൽ ഐ.പി.എൽ ലേലത്തിനായെത്തി. ഏതൊക്കെ കളിക്കാരെയാണ് പഞ്ചാബ് കിങ്സിൽ കാണേണ്ടതെന്ന് പറയൂ എന്നായിരുന്നു പ്രിതി സിന്‍റയുടെ പോസ്റ്റ്. തൊട്ടുപിന്നാലെ എല്ലാവരെയും ഞെട്ടിച്ച് ശ്രീശാന്തിന്‍റെ കമന്‍റെത്തി. ലേലത്തിൽ ഞാൻ ഉൾപ്പെട്ടിട്ടില്ല. എന്നാലും എന്നെ ടീമിലെടുക്കാം എന്നായിരുന്നു ശ്രീശാന്തിന്‍റെ കമന്‍റ്. ശ്രീശാന്തിന്‍റെ കമന്‍റിനോട് പ്രിതി സിന്‍റ മറുപടിയൊന്നും നൽകിയിട്ടില്ല.
തുടർന്ന് നിരവധി പേർ ശ്രീശാന്തിന് അവസരം നൽകണമെന്ന അഭിപ്രായവുമായി രംഗത്തെത്തി. ചിലർ ശ്രീശാന്തിനെ പരിഹസിക്കുകയും ചെയ്തു. തുടർന്ന് ശ്രീശാന്ത് എല്ലാവർക്കും തമാശ രൂപേണ ആശംസ നേർന്ന് മറ്റൊരു കമന്‍റുമിട്ടു.
വാതുവെപ്പ് വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട ശ്രീശാന്ത് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിൽ മടങ്ങിയെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. എങ്കിലും ഐ.പി.എൽ പ്രവേശനം പ്രതീക്ഷിച്ച ശ്രീശാന്തിന് തിരിച്ചടിയായി ഐ.പി.എൽ രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കുകയായിരുന്നു. നേരത്തേ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി കളിച്ചിട്ടുള്ള ശ്രീശാന്ത് വിവിധ ഐ.പി.എൽ ടീമുകൾക്കായി 44 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 40 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.