ദുബൈ: അല്ലെങ്കിലും യു.എ.ഇ മലയാളികൾക്ക് നല്ല വളക്കൂറുള്ള മണ്ണാണ്. തൊട്ടതെല്ലാം പൊന്നാക്കിയാണ് ഇവിടെ എത്തിയ ഭൂരിപക്ഷം മലയാളികളും മടങ്ങിയത്. ഐ.പി.എല്ലിലും അതിന് മാറ്റമില്ല. ഇതുവരെയുള്ള മത്സരങ്ങളിൽ കളത്തിലിറങ്ങിയത് രണ്ട് മലയാളി താരങ്ങളാണ്. രണ്ടുപേരും പൊളിച്ചടുക്കി.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ പാതി മലയാളിയായ ദേവദത്ത് പടിക്കൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ചൊവ്വാഴ്ച സഞ്ജു സാംസൺ അത് ഏറ്റെടുത്തു. ഷാർജ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ 32 പന്തിലായിരുന്നു സഞ്ജു 74 റൺസെടുത്തത്. ഷാർജ സ്റ്റേഡിയത്തിലൂടെ തലങ്ങും വിലങ്ങും പന്ത് പാഞ്ഞപ്പോൾ സഞ്ജു അടിച്ചുകൂട്ടിയത് ഒമ്പത് സിക്സറുകൾ. ഈ ഐ.പി.എല്ലിൽ ഇതുവരെ ഏറ്റവുമധികം സിക്സർ നേടിയതും സഞ്ജുവാണ്.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ അരങ്ങേറ്റ മത്സരം കളിച്ച പാതി മലയാളിയായ ദേവദത്ത് പടിക്കൽ അർധ സെഞ്ച്വറി നേടിയിരുന്നു. 42 പന്തിലായിരുന്നു ദേവദത്തിെൻറ 56 റൺസ് പ്രകടനം.പക്ഷേ, യു.എ.ഇയിലുള്ള ക്രിക്കറ്റ് പ്രേമികൾ നിരാശയിലാണ്. സ്റ്റേഡിയങ്ങളുടെ ഗേറ്റുകൾക്ക് പൂട്ട് വീണതോടെ മലയാളികൾക്ക് നഷ്ടപ്പെട്ടത് രണ്ട് മാസ്മരിക പ്രകടനം നേരിൽകാണാനുള്ള അവസരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.