കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്ക് രണ്ട് കിടിലൻ റെക്കോർഡുകൾ. ഓപ്പണറായി ഇറങ്ങി 54 പന്തിൽ ആറു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 80 റണ്‍സായിരുന്നു രോഹിത് അടിച്ചുകൂട്ടിയത്. ഇതോടെ ഐപിഎല്ലില്‍ ഒരു ടീമിനെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് ഹിറ്റ്മാെൻറ പേരിലായി.
904 റണ്‍സാണ് താരം കെ.കെ.ആറിനെതിരായി മാത്രം അടിച്ചുകൂട്ടിയിരിക്കുന്നത്. സൺറൈസേഴ്സ് ഹൈദരബാദിെൻറ നായകൻ ഡേവിഡ് വാർണർ കൊൽക്കത്തക്കെതിരെ തന്നെ നേടിയ 829 റൺസാണ് രോഹിത് മറികടന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി ഡൽഹിക്കെതിരെ നേടിയ 825 റൺസാണ് മൂന്നാം സ്ഥാനത്ത്. പഞ്ചാബിനെതിരെ വാർണർ തന്നെ അടിച്ചെടുത്ത 819 റൺസ് നാലാം സ്ഥാനത്തുമുണ്ട്.
ഹിറ്റ്മാെൻറ െഎ.പി.എല്ലിലെ സിക്സറുകളുടെ എണ്ണം ഡബിൾ സെഞ്ച്വറി പൂർത്തിയായതാണ് മറ്റൊരു റെക്കോർഡ്. കെ.കെ.ആറിനെതിരായ മത്സരത്തിന് മുമ്പ് 194 സിക്സുകളായിരുന്നു താരത്തിെൻറ പേരിലുണ്ടായിരുന്നത്. ആറെണ്ണം കൂടി അടിച്ചതോടെ അത് 200 ആയി. മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി 209 സിക്സറുകളുമായി രോഹിതിന് മുന്നിലുണ്ട്. 326 സിക്സടിച്ച ക്രിസ് ഗെയിലാണ് അജയ്യനായി ഒന്നാം സ്ഥാനത്തുള്ളത്. 214 എണ്ണം തികച്ച എബി ഡിവില്ലേഴ്സ് രണ്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.