സിഡ്നി: വെറും 2.2 കോടി രൂപ െഎ.പി.എൽ ലേലത്തുകയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 11 ആഴ്ച്ചകൾ ഭാര്യയുമായി അകന്നുകഴിയാൻ തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് മുൻ ഒാസീസ് നായകൻ മൈക്കൽ ക്ലർക്ക്. ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലത്തിൽ സ്മിത്തിന് കുറഞ്ഞ തുക ലഭിച്ചതിന് പിന്നാലെയായിരുന്നു ക്ലർക്കിെൻറ പ്രതികരണം. ഭാര്യയെയും കുടുംബത്തേയും വിട്ട് സ്മിത്ത് അത്ര കുറഞ്ഞ തുകയ്ക്ക് വേണ്ടി കളിക്കാൻ വരുമോ എന്നാണ് താൻ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സ്മിത്ത്. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് താരം. ടി20യിൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ടാവില്ല. ഇവിടെ സ്മിത്തിന് ലഭിച്ച ലേലത്തുക എന്നെ അദ്ഭുതപ്പെടുത്തുന്നു. -ക്ലർക്ക് പറഞ്ഞു. അത്രയും കുറഞ്ഞ തുകയ്ക്ക് സ്മിത്ത് കളിക്കുമെന്ന് തോന്നുന്നില്ല. എന്തെങ്കിലും പരിക്കുള്ളതായി കാട്ടി താരം മാറിനിൽക്കാനാണ് സാധ്യത. അതോ അടുത്ത െഎ.പി.എൽ സീസണിൽ കൂടുതൽ പണം ലക്ഷ്യമിട്ട് ഇത്തവണ കളിക്കാൻ താരമെത്തുമോ എന്ന് ഉറ്റുനോക്കുന്നുവെന്നും ക്ലർക്ക് കൂട്ടിച്ചേർത്തു.
രണ്ട് കോടി രൂപയെന്ന ഏറ്റവും വലിയ അടിസ്ഥാന വിലയുണ്ടായിരുന്ന സ്മിത്തിനെ ഡൽഹി കാപിറ്റൽസ് 2.2 കോടി രൂപക്കായിരുന്നു ടീമിലെത്തിച്ചത്. ആരും താരത്തിന് വേണ്ടി കൂടുതൽ തുകയുമായി മുന്നോട്ടു വന്നില്ല. കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിലും നായകത്വത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ രാജസ്ഥാൻ താരലേലത്തിന് മുമ്പായി സ്മിത്തിന് റിലീസ് ചെയ്യുകയായിരുന്നു. 12.5 കോടി രൂപക്ക് 13-ആം സീസണിൽ നിലനിർത്തിയിരുന്ന സ്മിത്തിന് പകരം സഞ്ജു സാംസണാണ് ഇനി റോയൽസിനെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.