ദുബൈ: ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ റൂഫ് ടോപ്പിനെ തഴുകിത്തലോടി പുറത്തേക്കുപാഞ്ഞ സഞ്ജു സാംസണിെൻറ സിക്സർ പോലെ, ആശങ്കകളെ പുറത്തേക്കടിച്ച് ആവേശം ആവാഹിച്ച് മുന്നേറുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം സീസൺ. െഎ.പി.എൽ തുടങ്ങി പത്തുദിവസം പിന്നിടുേമ്പാൾ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നൊരുക്കിയത് എണ്ണംപറഞ്ഞ പത്ത് മത്സരങ്ങൾ. അതിൽ രണ്ട് സമനില. രണ്ട് സെഞ്ച്വറി. 200 പിന്നിട്ട് ഏഴ് ടീമുകൾ. കുട്ടിക്രിക്കറ്റിെൻറ ആവേശം അക്ഷരാർഥത്തിൽ ഏറ്റെടുത്ത മത്സരങ്ങളായിരുന്നു കടന്നുപോയത്. റൺസുകൾ വാരിക്കൂട്ടുന്നതിൽ ഷാർജയിലെ കുഞ്ഞൻ സ്റ്റേഡിയം മുൻപന്തിയിൽ നിന്നപ്പോൾ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ച് ദുബൈയും അബൂദബിയും തൊട്ടുപിന്നിലുണ്ട്. പത്ത് ദിവസത്തെ മത്സരം കൊണ്ട് ടീമുകളുടെ ഭാവി വിലയിരുത്താൻ കഴിയില്ലെങ്കിലും കഴിഞ്ഞുപോയ മത്സരങ്ങൾ ചില സൂചനകൾ നൽകുന്നുണ്ട്. അത്രയേറെ സാധ്യത കൽപിക്കാത്ത രാജസ്ഥാൻ റോയൽസും ഡൽഹി കാപിറ്റൽസും പ്രതീക്ഷകൾ മറികടക്കുന്ന സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുവെന്നത് വമ്പൻമാർ എന്ന് കരുതുന്ന ടീമുകൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ടൂർണമെൻറ് കൂടുതൽ ആവേശത്തിലെത്തുമെന്നും അപ്രതീക്ഷിതമായ ചിലതൊക്കെ സംഭവിക്കുമെന്നും പുതുതാരങ്ങൾ നാമ്പിടുമെന്നുമുള്ള വ്യക്തമായ സൂചനയാണ് ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന് ലഭിക്കുന്നത്.
ഷാർജ സ്റ്റേഡിയത്തിനോടുചേർന്ന് നിരവധി മലയാളികളാണ് താമസിക്കുന്നത്. ടി.വിയിലും മൊബൈലിലും കളികണ്ടിരുന്ന അവർ പലകുറി ആഗ്രഹിച്ചിട്ടുണ്ടാവും എങ്ങനെയെങ്കിലും സ്റ്റേഡിയത്തിൽ കയറിപ്പറ്റിയാൽ കൊള്ളാമെന്ന്. അത്രക്ക് കെേങ്കമമായിരുന്നു സഞ്ജുവിെൻറ വെടിക്കെട്ട്. തലങ്ങും വിലങ്ങും പാഞ്ഞ ഒമ്പത് സിക്സറുകൾ. പലതും കാണികളെ തേടി പുറത്തേക്കെത്തി. ചെന്നൈക്കെതിരായ മത്സരത്തിൽ ധോണിയെ സാക്ഷിനിർത്തി 32 പന്തിൽ 74 റൺസെടുത്ത സഞ്ജുവിെൻറ പ്രകടനം സച്ചിനെയും ഷെയ്ൻ വോണിനെയും പോലെയുള്ള ഇതിഹാസങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെങ്കിൽ ഒരു കാര്യം നമുക്ക് പ്രതീക്ഷിക്കാം, ധോണിക്കുശേഷം ഇന്ത്യയുടെ വിക്കറ്റിന് പിന്നിൽ സഞ്ജുവിെൻറ സുരക്ഷിത കരങ്ങളുണ്ടാവും. അവിടെയും നിർത്തിയില്ല. ഷാർജയിൽ വീണ്ടും പടക്കംപൊട്ടിച്ചു സഞ്ജു. പഞ്ചാബിനെതിരായ മത്സരത്തിൽ 42 പന്തിൽ 85 റൺസായിരുന്നു മലയാളി താരം അടിച്ചെടുത്തത്. അകമ്പടി സേവിച്ച് എട്ട് സിക്സറുകളും. ഇതുവരെ 16 സിക്സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഫോറാവെട്ട, അഞ്ചെണ്ണം മാത്രം.
ഇപ്പോൾ താമസിക്കുന്ന സ്ഥലവും കളിക്കുന്ന സംസ്ഥാനവും വെച്ചുനോക്കിയാൽ ദേവദത്ത് പടിക്കൽ പാതി മലയാളിയാണ്. ആഭ്യന്തര ക്രിക്കറ്റിൽ കർണാടക ടീമിെൻറ ഭാഗമാണ്. എങ്കിലും മലയാളികളായ മാതാപിതാക്കളുടെ മകനായി പിറന്ന ദേവദത്ത് ഒന്നാന്തരമായി മലയാളം പറയും. അതുകൊണ്ടുതന്നെ, അവെൻറ രണ്ട് അർധ സെഞ്ച്വറികളും മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. യുവരാജ് സിങ്ങിെന അനുസ്മരിപ്പിക്കുന്നതാണ് ദേവദത്തിെൻറ ബാറ്റിങ് ശൈലി. വിരാട് കോഹ്ലിയുടെ ടീമിൽ ഒാപണറായി തിളങ്ങിയാൽ കാത്തിരിക്കുന്നത് നീല ജഴ്സിയാണെന്ന് അവന് നന്നായറിയാം.
രണ്ട് മത്സരങ്ങൾക്കാണ് ഷാർജ ഇതുവരെ വേദിയായത്. രണ്ടിലും കളിച്ച നാല് ടീമുകളും 200 റൺസ് പിന്നിട്ടു. ആദ്യ മത്സരത്തിൽ 33 സിക്സറുകൾ പറന്നപ്പോൾ രണ്ടാമത്തേതിൽ 29 എണ്ണം പുറത്തെത്തി.
മറ്റ് രണ്ട് മൈതാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ചെറിയ സ്റ്റേഡിയമാണ് ഷാർജയിലേത്. ഫോറുകളേക്കാൾ ഷാർജക്കിഷ്ടം സിക്സറുകളാണ്. െഎ.പി.എല്ലിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിനും ഷാർജ സാക്ഷ്യം വഹിച്ചു. മായങ്ക് അഗർവാളിെൻറ സെഞ്ച്വറിയുടെ കരുത്തിൽ 223 റൺസെടുത്ത പഞ്ചാബിനെ മൂന്ന് പന്ത് ബാക്കിനിൽക്കെ രാജസ്ഥാൻ ഇൗസിയായി മറികടന്നു. രാഹുൽ തെവാഡിയയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ആദ്യം മടിച്ചുനിന്ന തെവാഡിയ അവസാനം കത്തിക്കയറിപ്പോൾ ഷെൽഡൺ കോർട്ടലിെൻറ ഒരോവറിൽ പറന്നത് അഞ്ച് സിക്സർ.
രണ്ട് മത്സരങ്ങൾ ഇതിനിടെ സമനിലയിലും കുരുങ്ങി. എന്നാൽ, ഇൗ മത്സരങ്ങൾ സൂപ്പർ ഒാവറിലേക്ക് നീണ്ടെങ്കിലും ആവേശം അത്ര പോരായിരുന്നു. ഡൽഹിയും പഞ്ചാബും 157 റൺസ് വീതമെടുത്താണ് സൂപ്പർ ഒാവർ കളിക്കാൻ ഇറങ്ങിയത്. എന്നാൽ, ഒരോവറിൽ രണ്ട് റൺസ് എടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ. മൂന്ന് റൺസെടുത്ത ഡൽഹി കളി ജയിച്ചു.
ദുബൈ സ്റ്റേഡിയത്തിലായിരുന്നു രണ്ടാമത്തെ സൂപ്പർ ഒാവർ. ബംഗളൂരുവും മുംബൈയും 201 റൺസ് വീതമെടുത്ത് പിരിഞ്ഞു. വെടിക്കെട്ട് വീരന്മാരായ പൊള്ളാർഡും ഹർദിക് പാണ്ഡ്യയും ഇറങ്ങിയെങ്കിലും സൂപ്പർ ഒാവറിൽ മുംബൈ നേടിയത് ഏഴ് റൺസ് മാത്രം. കോഹ്ലിയും ഡിവില്യേഴ്സും ഇറങ്ങി ഇതിനെ മറികടന്നു.
എടുത്തുപറയേണ്ടത് യുവതാരങ്ങളുടെ പ്രകടനമാണ്. സഞ്ജുവിനും ദേവദത്തിനും പുറമെ ഇശാൻ കിഷനും മായങ്ക് അഗർവാളും റിഷാഭ് പന്തും പൃഥ്വി ഷായും ശുഭ്മാൻ ഗില്ലുമെല്ലാം ശുഭവാർത്തകളാണ് കൊണ്ടുവരുന്നത്. െഎ.പി.എൽ ബൗളർമാർക്ക് നല്ലകാലമല്ലെങ്കിലും അശ്വിൻ മുരുകനും രവി ബിഷ്ണോയിയും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്.
ആശങ്കയുടെ ക്രീസിൽ നിന്ന് ആവേശത്തിെൻറ സിക്സറുകൾ പറത്തിയാണ് 13ാം സീസൺ െഎ.പി.എൽ യു.എ.ഇയിൽ പുരോഗമിക്കുന്നത്. മഹാമാരിയുടെ കാലത്തെ ടൂർണമെൻറാണെന്ന് കാഴ്ചക്കാർക്ക് തോന്നാത്ത രീതിയിലാണ് െഎ.പി.എല്ലിലെ ഇതുവരെയുള്ള കളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.