'ഇൻഷാ അല്ലാഹ്​, താങ്കൾ വിജയിക്കും; യു.എഫ്​.സി​ താരം ഖബീബിന്​ റൊണാൾഡോയുടെ ആശംസ VIDEO

മിലാൻ: റഷ്യൻ യു.എഫ്​.സി ബോക്​സിങ്​ താരവും മിക്​സഡ്​ മാർഷ്യൽ ആർട്ടിസ്​റ്റുമായ ഖബീബ്​ നുർമാഗൊമെ​ദോവിന്​ ആശംസയുമായി പോർച്ചുഗീസ്​ ഫുട്​ബാൾ ഇതിഹാസം ക്രിസ്​റ്റ്യാനോ റൊണാൾഡോ.

ത​െൻറ സുഹൃത്ത്​ കൂടിയായ ഖബീബിന്​ ഇൻസ്​റ്റഗ്രാം ലൈവിനിടെ റൊണാൾഡോ ആശംസനേർന്നത്​ ഇങ്ങനെ: ''തീർച്ചയായും. ഖബീബ്​ വിജയിക്കാൻ പോകുകയാണ്​. എ​െൻറ സഹോദരൻ, ഇൻഷാ അല്ലാഹ്​. ''

Full View


റൊണോൾഡോയുടെ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.

ഒക്​ടോബർ 24ന്​ അബൂദബിയിലെ യാസ്​ ദ്വീപിൽ യു.എഫ്​.സി 254 ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം ജസ്​റ്റിൻ ഗാത്​ജെയെ നേരിടാനൊരുങ്ങവേയാണ്​ ഖബീബിന്​ റൊണോൾഡോ ആശംസനേർന്നത്​. നിലവിൽ യു.എഫ്​.സി ലൈറ്റ്​വൈറ്റ്​ വിഭാഗത്തിൽ ചാമ്പ്യനാണ്​ ഖബീബ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.