റൊണാൾഡോയെ ഇൻറർനെറ്റിൽ തിരയുന്നവർ സൂക്ഷിക്കുക; 'പണി' കിട്ടും

ന്യൂഡൽഹി: ഇന്ത്യക്കാർക്ക്​ ഓൺലൈനിൽ ഏറ്റവും 'പണി'തരുന്ന സെലിബ്രിറ്റി പോർച്ചുഗൽ ഫുട്​ബാൾ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയാണെന്ന്​ മെക്കാഫി (McAfee)റിപ്പോർട്ട്​. കമ്പ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട സോഫ്​റ്റ്​വെയർ നിർമാതാക്കളായ മെക്കാഫി ഏറെ പഠനത്തിന്​ ശേഷമാണ്​ റിപ്പോർട്ട്​ പുറത്തുവിട്ടത്​. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെക്കാഫി ആൻറി വൈറസ്​ സോഫ്​റ്റ്​വെയർ നിർമാണരംഗത്തും സജ്ജീവമാണ്​.

ഇൻറർനെറ്റിൽ ഏറ്റവും ദോഷകരവും സിസ്​റ്റത്തെ അപായപ്പെടുത്തുന്നതുമായ ലിങ്കുകൾ കയറിക്കൂടുന്നത്​ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പേര്​ സെർച്ച്​ ചെയ്യു​​േമ്പാഴെന്നാണ്​ മെക്കാഫി മുന്നറിയിപ്പ്​ നൽകുന്നത്​. ഈ പേര്​ സെർച്ച്​ ചെയ്യു​േമ്പാൾ യൂസേഴ്​സ്​ അറിയാതെ കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോ​ഗ്രാമുകൾ ഇൻസ്​റ്റാൾ ചെയ്യപ്പെടുന്നതായും മെക്കഫേ റിപ്പോർട്ടിൽ പറയുന്നു. ക്രിസ്​റ്റ്യനോയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ലൈവ്​ സ്​ട്രീമിങ്​ ​വെബ്​സൈറ്റുകളെക്കുറിച്ചും മെക്കഫേ മുന്നറിയിപ്പ്​ നൽകുന്നു.


റൊണാൾഡോ കഴിഞ്ഞാൽ 'അപകടകരമായ' സെലിബ്രിറ്റി ബോളിവുഡ്​ നടി തബുവാണ്​. ബോളിവുഡ്​ താരങ്ങളായ തപ്​സി പന്നു, സോനാക്ഷി സിൻഹ, അനുഷ്​ക ശർമ, ഷാരൂഖ്​ ഖാൻ, ഗായകരയായ അർമാൻ മാലിക്​, അർജിത്​ സിങ്​, സീരിയൽ നടി ദിവ്യങ്ക ത്രിപാഠി എന്നിവരും 'അപകടകരമായ' സെലിബ്രിറ്റികളിൽ ആദ്യപത്തിലുണ്ട്​.

വ്യാജ സ്​ട്രീമിങ്​ സൈറ്റുകൾ ഒഴിവാക്കണമെന്നും ലിങ്കുകൾ സൂക്ഷിച്ച്​ ക്ലിക്ക്​ ചെയ്യണമെന്നും മെക്കഫേ ഉപദേശിക്കുന്നു.

Tags:    
News Summary - Cristiano Ronaldo tops McAfee India’s Most Dangerous Celebrity 2020 List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.