ക്രിസ്​റ്റ്യാനോ യുവൻറസ്​ വിട്ട്​ പി.എസ്​.ജിയിലേ​ക്കോ? ചർച്ചകൾ​ കൊഴുക്കുന്നു

ഒറ്റക്ക്​ പൊരുതിയിട്ടും ചാമ്പ്യൻസ്​ ലീഗിൽനിന്ന് ക്വാർട്ടർ കാണാതെ​ യുവൻറസ്​ പുറത്തായതോടെ നിരാശനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്​. പി.എസ്​.ജിയാണ്​ താരം ലക്ഷ്യമിടുന്നതെന്നും ഫ്രഞ്ച്​ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ സീസണിൽ അയാക്​സായിരുന്നു യുവൻറസി​െൻറ ക്വാർട്ടർ സ്വപ്​നങ്ങൾ തല്ലിക്കെടുത്തിയതെങ്കിൽ ഇത്തവണയത്​ ഫ്രഞ്ച്​ ടീമായ ലിയോണായിരുന്നു​. 2015 മുതൽ 18 വരെ റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന്​ ചാമ്പ്യൻസ്​ ലീഗ്​ നേട്ടം ആഘോഷിച്ച​ റോണോക്ക്​ കഴിഞ്ഞ രണ്ട്​ സീസണിൽ സെമി കാണാനുള്ള ഭാഗ്യം പോലും ലഭിച്ചിട്ടില്ല.

രണ്ട്​ വർഷമായി ഇറ്റാലിയൻ ലീഗി​െൻറ ഭാഗമായിരുന്ന റൊണാൾഡോ പി.എസ്​.ജിയോടൊപ്പം​ ചാമ്പ്യൻസ്​ ലീഗ്​ ​കിരീടം നേടാനായേക്കുമെന്ന പ്രതീക്ഷയിലാണ്​ ഫ്രഞ്ച്​ ലീഗിലേക്ക്​ കൂടുമാറുന്നത്​. യുവൻറസിനൊപ്പം സീരി എ ടൈറ്റിലുകൾ തുടർച്ചയായി നേടിയെങ്കിലും ചാമ്പ്യൻസ്​ ലീഗിലെ പരാജയത്തെ തുടർന്ന്​ ഇൗ സമ്മറിൽ തന്നെ 35കാരനായ റോണോ ടീം വി​ടാനുള്ള തയാറെടുപ്പിലാണത്രേ​​.

താരത്തി​െൻറ ഏജൻറ്​ ജോർജ്​ മെൻഡസ്​ പി.എസ്​.ജിയുടെ സ്​പോർട്ടിങ്​ ഡയറക്​ടർ ലിയനാർഡോയുമായി ഒരു സുപ്രധാന നീക്കത്തെ കുറിച്ച്​ സംസാരിക്കുമെന്നും​ അറ്റ്​ലാൻറക്കെതിരായ പി.എസ്​.ജിയുടെ ചാമ്പ്യൻസ്​ ലീഗ് ക്വാർട്ടർ​ ഫൈനൽ മത്സരത്തിന്​ ശേഷമായിരിക്കും അതെന്നും സൂചനയുണ്ട്​.

അതേസമയം, യുവൻറസ്​ പ്രസിഡൻറ്​ റിപ്പോർട്ടുകൾ തള്ളി രംഗത്തെത്തി. അടുത്ത സീസണിലും റൊണാൾഡോ ടീമി​െൻറ ഭാഗമായിരിക്കുമെന്നും താരമാണ്​ ടീമി​െൻറ ​നെടുംതൂണെന്നും അദ്ദേഹം സ്​കൈ സ്​പോർട്​സിനോട്​ പ്രതികരിച്ചു.

Tags:    
News Summary - Cristiano Ronaldo Transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.