ആഡംബര ബോട്ടിനു പിന്നാലെ പുതിയ ബുഗാട്ടിയും; ക്രിസ്​റ്റ്യാനോക്ക്​ ഇതൊക്കെ എന്ത്​...!

കളിക്കളത്തിലെ വേഗ രാജാവ്​ ക്രിസ്​റ്റ്യാനോ റൊ​ണാൾഡോ​ നിരത്തിലെ അതിവേഗക്കാരുടെ 'കാമുകൻ' കൂടിയാണ്​. കണ്ണിലുടക്കുന്ന 'സുന്ദരികളെ' പറഞ്ഞ വിലക്ക്​ വാങ്ങും. അങ്ങനെ, ലോകത്തിലെ മുൻനിര വാഹനങ്ങളെയെല്ലാം സ്വന്തമാക്കിയ ഗ്ലാമർ താരം ​മറ്റൊന്നു കൂടി കൈവശപ്പെടുത്തിയിരിക്കുകയാണ്​. ബുഗാട്ടിയുടെ ലിമിറ്റഡ്​ എഡിഷൻ സീര്യസായ ചെന്തോദിയാചിയാണ്​ യുവൻറസ്​ താരം സ്വന്തമാക്കിയിരിക്കുന്നത്​. ആകെ പത്തെണ്ണം മാത്രമാണ്​ ബുഗാട്ടി ഈ സീര്യസുകൾ നിർമിച്ചിരിക്കുന്നത്​. 8.5 മില്ല്യൺ യൂറോയാണ്​ (ഏകദേശം 75 കോടി രൂപ)​ വാഹനത്തി​െൻറ വില. ഫ്രഞ്ച്​ കമ്പനിയായ ബുഗാട്ടിയുടെ 110ാം വാർഷികത്തോട്​ അനുബന്ധിച്ചാണ്​ ഈ മോഡൽ നിർമിച്ചത്​.


53 കോടി രൂപ വിലയുള്ള ആഡംബര ബോട്ട്​ സ്വന്തമാക്കി ആഴ്​ചകൾ പിന്നിടു​േമ്പാഴാണ്​ ക്രിസ്​റ്റ്യാനോ ബുഗാട്ടി ചെന്തോദിയാചി വാങ്ങുന്നത്​. കുടുംബത്തിനൊപ്പം ബോട്ടിൽ ഉല്ലാസയാത്ര നടത്തുന്ന താരത്തി​െൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.


ബുഗാട്ടി ചിരോണി​ന്‍റെ പുതിയ പതിപ്പും​ സൂപ്പർ താരം നേരത്തെ സ്വന്തമാക്കിയിരുന്നു. മൂന്ന്​ മില്യൺ ഡോളർ മുടക്കിയാണ്​ റയൽ മാഡ്രിഡ്​ ക്ലബ്​ താരം ആ കാർ ത​ന്‍റെ ശേഖരത്തിലെത്തിച്ചത്​. 2.28 മില്യൺ ഡോളർ വിലയുള്ള മറ്റൊരു ബുഗാട്ടി കാറും കൈവശമുണ്ട്​. പോർച്ചുഗൽ താരത്തിന്​ നിലവിൽ ലംബോർഗിനി, റോൾസ്​ റോയ്​സ്​, ആസ്​റ്റൺ മാർട്ടിൻ ഡി.ബി9, പോർഷെ കെയ്​ൻ ടെർബോ, മെക്​ലാറൻസ്​ തുടങ്ങിയ കാറുകളുടെയും ഉടമയാണ്​.



 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.