അടി, തിരിച്ചടി; മുംബൈ-മോഹൻബഗാൻ പോരിന് ആവേശ സമനില

കൊൽക്കത്ത: ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സിയും മോഹൻബഗാൻ സൂപ്പർ ജയന്റ്സും സമനിലയിൽ പിരിഞ്ഞു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഇരു ടീമും രണ്ട് വീതം ഗോൾ നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷമായിരുന്നു സമനില.

മുംബൈക്കായി അരങ്ങേറിയ മലയാളി താരം പി.എൻ. നൗഫൽ മത്സരത്തിൽ തിളങ്ങി. ഒമ്പതാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ബഗാൻ മുന്നിലെത്തി. ഇടതു വിങ്ങിൽനിന്ന് മറിനേഴ്സ് താരം ലിസ്റ്റൺ കൊളാസോയുടെ ക്രോസ് വഴി തിരിച്ച് വിടാനുള്ള ശ്രമത്തിൽ മുംബൈ ഡിഫൻഡർ ടിരിക്ക് പിഴച്ചു. പന്ത് സ്വന്തം വലയിൽ. 28ാം മിനിറ്റിൽ ബഗാൻ സ്കോർ ഉയർത്തി. കോർണർ കിക്കിൽനിന്നെത്തി ബോക്സിൽ ഭീഷണിയുയർത്തിയ പന്ത് ആൽബർട്ടോ റോഡ്രിഗസ് തന്ത്രപരമായി വലയിലാക്കി. 70ാം മിനിറ്റിൽ മുംബൈയുടെ മറുപടി.

നൗഫലിന്റെ ടച്ചുണ്ടായിരുന്നു ഈ ഗോളിന്. സെൽഫ് ഗോളിന്റെ കടംതീർത്ത് ടിരിയാണ് സ്കോർ ചെയ്തത്. മത്സരത്തിൽ ബഗാൻ ജയം ഉറപ്പിച്ചിരിക്കെ 90ാം മിനിറ്റിൽ സമനില ഗോളെത്തി. നൗഫലിന്റെ തന്നെ അസിസ്റ്റിൽ തായർ ക്രൂമയാണ് രണ്ടാം ഗോൾ മടക്കിയത്.

Tags:    
News Summary - ISL: Mumbai City FC 2-2 Mohun Bagan Super Giant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.