തോണി തുഴയുന്ന ടോണി ക്രൂസും കെട്ടുവള്ളത്തിൽ അത് നോക്കിയിരിക്കുന്ന കോച്ച് കാർലോ ആൻസലോട്ടിയും ക്യാപ്റ്റൻ നാചോ ഫെർണാണ്ടസുമെല്ലാം അടങ്ങിയ റയൽ മാഡ്രിഡിന്റെ കേരളത്തനിമയുള്ള പോസ്റ്റർ ഏറ്റെടുത്ത് മലയാളികൾ. റയലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റർ പങ്കുവെച്ചത്.
തിങ്കളാഴ്ച പുലർച്ചെ അത്‍ലറ്റികോ മാഡ്രിഡുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പോസ്റ്ററിലെ കെട്ടുവള്ളത്തിൽ ‘ലോസ് ബ്ലാങ്കോസ്’ എന്ന് മലയാളത്തിൽ കുറിച്ചിട്ടുമുണ്ട്. ഡെർബി പോരാട്ടത്തിന് നിങ്ങൾ തയാറാല്ലേ എന്നാണ് പോസ്റ്ററിന്റെ അടിക്കുറിപ്പ്. ഹാഷ്ടാഗിൽ കേരളത്തെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1,65,000ത്തിലധികം പേരാണ് പോസ്റ്റർ ലൈക് ചെയ്തിരിക്കുന്നത്.
പോസ്റ്ററിന് താഴെ മലയാളത്തിൽ നിരവധി കമന്റുകളുകളാണ് ഇടംപിടിച്ചിട്ടുള്ളത്. അഡ്മിൻ മലയാളി ആണോയെന്ന സംശയം ചിലർ പങ്കുവെക്കുന്നു. ടോണി ക്രൂസിനെ ‘തോണി ക്രൂസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ജയിച്ചു വാ മക്കളെ എന്ന് ചിലർ ആശംസിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിനോട് മുട്ടാൻ ധൈര്യം ഉണ്ടെങ്കിൽ കൊച്ചിയിലോട്ട് വാ എന്ന വെല്ലുവിളിയുമുണ്ട്. 22 കളികളിൽ 57 പോയന്റുമായി ലാലീഗയിൽ ഒന്നാമതാണ് റയൽ മാഡ്രിഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.