ദോഹയിൽ നടന്ന ദേശീയ മനുഷ്യാവകാശ ഫോറം സമ്മേളനത്തിൽനിന്ന്

ലോകകപ്പ്: തൊഴിലാളികൾക്ക് അഭിനന്ദനം

ദോഹ: ലോകകപ്പ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പങ്കെടുത്ത വിദേശ തൊഴിലാളികൾക്ക് ഖത്തർ ദേശീയ മനുഷ്യാവകാശ ഫോറത്തിന്‍റെ പ്രശംസ. കായികപ്രവർത്തനങ്ങൾക്കുള്ള യുവാക്കളുടെ അവകാശങ്ങൾ അനുവദിക്കുന്നതിനായി കമ്പനികൾ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ഫിഫ ലോകകപ്പ് സമയത്ത് മനുഷ്യാവകാശം ഉറപ്പുവരുത്തുന്നതിൽ നിയമസ്ഥാപനങ്ങളുടെ പങ്ക് എന്ന പ്രമേയത്തിൽ ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, കായിക യുവജന മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, യു.എൻ ഹ്യൂമൻറൈറ്റ്സ് ട്രെയിനിങ് ആൻഡ് ഡോക്യുമെൻറ്സ് സെൻറർ എന്നിവരുമായി സഹകരിച്ച് ദേശീയ മനുഷ്യാവകാശ സമിതിയാണ് രണ്ട് ദിവസത്തെ ഫോറം സംഘടിപ്പിച്ചത്.

ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത ടൂർണമെൻറാകുമെന്നും ഭാവിയിൽ നടക്കാനിരിക്കുന്ന കായിക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ ലോകകപ്പ് മാതൃകയായി മാറുമെന്നും ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുക, അന്തസ്സ് ഉയർത്തിപ്പിടിക്കുക തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചചെയ്യുന്നതിന്‍റെ ഭാഗമായാണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഫോറം സംഘടിപ്പിക്കുന്നതെന്നും ഫോറം സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന മുഴുവൻ പങ്കാളികൾക്ക് നന്ദി അറിയിക്കുന്നതായും അൽ അത്വിയ്യ പ്രസ്താവിച്ചു.

Tags:    
News Summary - World Cup: National Human Rights Forum appreciates foreign workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.