മലപ്പുറം: ചരിത്രത്തിലാദ്യമായി മലപ്പുറം ജില്ല വേദിയാവുന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ. വ്യാഴം, വെള്ളി ദിവസങ്ങളിൽ സെമി ഫൈനലും മേയ് രണ്ടിന് ഫൈനലും നടക്കും. ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ കോട്ടപ്പടി, പയ്യനാട് സ്റ്റേഡിയങ്ങളിലാണ് നടന്നത്. സെമിക്കും ഫൈനലിനും പയ്യനാടാണ് വേദി. സെമിയിൽ ഇന്ന് കേരളവും കർണാടകയും നാളെ ബംഗാളും മണിപ്പൂരും ഏറ്റുമുട്ടും. രണ്ട് ദിവസമായി എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ പരിശീലനത്തിലാണ് കേരള ടീം. കർണാടക സംഘം കോട്ടപ്പടിയിലും പരിശീലനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.