ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ കോവിഡ്​

ലിസ്​ബൺ: പോർച്ചുഗീസ്​ താരം ക്രിസ്​റ്റ്യാനോ റൊണോൾഡോക്ക്​ കോവിഡ്​. പോർച്ചുഗീസ്​ സോക്കർ ഫെഡറേഷനാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. ​താരത്തിന്​ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ഫുട്​ബാൾ ഫെഡറേഷൻ അറിയിച്ചു. കോവിഡ്​ സ്ഥിരീകരിച്ചതോടെ സ്വീഡനെതിരായ പോർഗലി​െൻറ അടുത്ത മൽസരത്തിൽ നിന്ന്​ റൊണോൾഡോയെ ഒഴിവാക്കി.

പോർച്ചുഗലിന്​ വേണ്ടി കഴിഞ്ഞ രണ്ട്​ മത്സരങ്ങളിലും റൊണോൾഡോ കളിച്ചിരുന്നു. സ്​പെയിനിനെതിരായ സൗഹൃദമത്സരത്തിലും നാഷൻസ്​ കപ്പിൽ ഫ്രാൻസിനെതിരെയുമാണ്​ റൊണോൾഡോ ബൂട്ട്​കെട്ടിയത്​. രണ്ട്​ മത്സരങ്ങളും ഗോൾരിഹത സമനിലയിലാണ്​ അവസാനിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.