മാഡ്രിഡ്: നിയമിതനായി ഒമ്പതാഴ്ചക്കകം പരിശീലകനെ പുറത്താക്കി സ്പാനിഷ് ക്ലബ് സെവിയ്യ. 48കാരനായ ഉറുഗ്വെക്കാരൻ ഡീഗോ അലോൻസോയെയാണ് ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്ന് ക്ലബ് അധികൃതർ പറഞ്ഞുവിട്ടത്. കഴിഞ്ഞ സീസണിൽ ഏഴാം യൂറോപ്പ ലീഗ് കിരീടത്തിലേക്ക് ടീമിനെ എത്തിച്ച ജോസ് ലൂയിസ് മെൻഡിലിബാറിന് പകരം ഒക്ടോബർ 10നാണ് ഇദ്ദേഹം പരിശീലകനായെത്തിയത്. എന്നാൽ, ചാമ്പ്യൻസ് ലീഗിലെയും ലാലിഗയിലെയും ദയനീയ പ്രകടനം അദ്ദേഹത്തിന് പുറത്തേക്ക് വഴിയൊരുക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ സെവിയ്യ ലാലിഗയിൽ 16ാമതാണ്. കഴിഞ്ഞ ദിവസം ഗെറ്റാഫെയോട് സ്വന്തം നാട്ടിൽ 3-0ത്തിന് നാണം കെട്ടതിന് പിന്നാലെയാണ് പുറത്താക്കൽ. അലോൻസോക്ക് കീഴിൽ കോപ ഡെൽ റേയിൽ ദുർബല എതിരാളികൾക്കെതിരെ ഒറ്റ ജയം മാത്രമാണ് ടീം നേടിയത്. ലാലിഗയിൽ അഞ്ച് സമനിലയിലും മൂന്ന് പരാജയവുമാണ് ടീം അലോൻസോക്ക് കീഴിൽ ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.