കോഴിക്കോട്: പത്തുവട്ടം അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാളിൽ േജതാക്കളായ കാലിക്കറ്റ് സർവകലാശാലയുടെ ആദ്യകിരീട നേട്ടത്തിന് ആഘോഷെപ്പാലിമ. അന്നത്തെ വീരന്മാരായ താരങ്ങളും പരിശീലകരും കായികവകുപ്പു മേധാവിയും ഒത്തുചേർന്നപ്പോൾ കാലിക്കറ്റ് സെനറ്റ് ഹാളിൽ ഓർമകൾ പന്തുതട്ടി. 1971 ഒക്ടോബർ 19ന് അഖിേലന്ത്യ അന്തർസർവകലാശാല ഫുട്ബാൾ ജേതാക്കൾക്കുള്ള അശുതോഷ് മുഖർജി ട്രോഫി സ്വന്തമാക്കിയതിെൻറ 50ാം വാർഷികദിനത്തിലാണ് താരങ്ങൾ ഒത്തുചേർന്നത്. നാലു വയസ്സുമാത്രം പിന്നിട്ട കാലിക്കറ്റിന് സ്വന്തം മണ്ണിലായിരുന്നു അനുപമമായ നേട്ടം. അന്ന് ക്യാപ്റ്റനായിരുന്ന വിക്ടർ മഞ്ഞിലയും കോച്ച് സി.പി.എം. ഉസ്മാന് കോയയും മാനേജര്‍ സി.പി. അബൂബക്കറും കായികവിഭാഗം മേധാവി ഡോ.ഇ.ജെ. ജേക്കബുമുൾപ്പെടെയുള്ളവരാണ് വിജയനിമിഷങ്ങൾ ഓർത്തെടുക്കാൻ വീണ്ടുമെത്തിയത്.
അന്ന് ഗോൾകീപ്പർ കൂടിയായിരുന്ന വിക്ടർ മഞ്ഞില ദക്ഷിണമേഖല മത്സരത്തിൽ ഗോൾ വഴങ്ങാത്ത കാര്യവും അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലെ മികവും അനുസ്മരിച്ചു. ടീമിെൻറ െകട്ടുറപ്പാണ് വിജയത്തിനു പ്രധാന കാരണമെന്ന് പരിശീലകനായിരുന്ന സി.പി.എം. ഉസ്മാൻ കോയ പറഞ്ഞു. സർവകലാശാലയുടെ കായികവിഭാഗം മേധാവിയായിരുന്ന ഡോ.ഇ.ജെ. ജേക്കബിന് പറയാനുണ്ടായിരുന്നത് തുടക്കകാലത്തെ പ്രവർത്തനങ്ങളായിരുന്നു. ചില പരിഭവങ്ങളും അദ്ദേഹം പങ്കുെവച്ചു. ടീമംഗങ്ങളായ പി. അബ്ള്‍ ഹമീദ്, ഡോ. എം.ഐ. മുഹമ്മദ് ബഷീര്‍, എ. അബ്ദുള്‍ റഫീഖ്, കെ.സി. പ്രകാശ്, പി. പൗലോസ്, എം.വി. ഡേവിസ്, കെ.പി. പ്രദീപ്, എന്‍.കെ. സുരേഷ്, ഇ. രാമചന്ദ്രന്, കുഞ്ഞിമുഹമ്മദ്, പി. അശോകന് എന്നിവർ ചടങ്ങിെനത്തി. എല്ലാവർക്കും ഉപഹാരം നൽകി. അന്ന് ടീമിലുണ്ടായിരുന്ന ദിനേശ് പട്ടേൽ, എം.ആർ. ബാബു, ശശികുമാർ, െക.പി. രത്നാകരൻ എന്നിവർ ജീവിച്ചിരിപ്പില്ല. എം.ആർ. ബാബുവിെൻറ ഭാര്യ ഷൈനിയും മകൾ ലക്ഷ്മിയും രത്നാകരെൻറ മകൾ ഡോ. കാജളും ഉപഹാരം ഏറ്റുവാങ്ങി. അന്നത്തെ ടീമിൽ നിന്നുയർന്ന് പിന്നീട് ഇന്ത്യൻ ടീമിനെ നയിക്കാൻ ഭാഗ്യം ലഭിച്ച ഡോ.എം.ഐ. മുഹമ്മദ് ബഷീര്‍ ഷാർജയിൽനിന്നാണ് അപൂർവസംഗമത്തിനായി പറന്നെത്തിയത്.
കിരീടനേട്ടത്തിെൻറ സുവർണ ജൂബിലി ആഘോഷം കായികമന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. കായികക്ഷമത ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ പദ്ധതികള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു. വിപുലമായി തൊഴില്‍ സൃഷ്ടിക്കുന്ന രീതിയില്‍ കായികമേഖല മാറുമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ താരങ്ങളും ഒപ്പിട്ട പന്ത് വിക്ടർ മഞ്ഞിലക്ക് മന്ത്രി തട്ടിക്കൊടുത്തു. വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ് അധ്യക്ഷതവഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എല്‍.എ. മുഖ്യാതിഥിയായി.
രജിസ്ട്രാര്‍ ഡോ.ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, എന്‍.വി. അബ് ദുറഹ്മാന്‍, യൂജിന്‍ മൊറേലി, ഡോ.എം. മനോഹരന്, ഡോ.പി. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍, കായിക വിഭാഗം മേധാവി ഡോ.വി.പി. സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.