കൊച്ചി: ഐ.എസ്.എൽ ഏഴാം സീസണിനായി പടയൊരുക്കം തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ് അസിസ്റ്റൻറ് കോച്ച് ഇഷ്ഫാഖ് അഹമ്മദിെൻറ നേതൃത്വത്തിലാണ് മഞ്ഞപ്പട ഗോവയിൽ വ്യാഴാഴ്ച പ്രീ- സീസൺ പരിശീലനത്തിന് തുടക്കമിട്ടത്. ഇതോടൊപ്പം പ്രീ-സീസൺ സ്ക്വാഡിെനയും പ്രഖ്യാപിച്ചു. ലീഗിെൻറ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചും മഹാമാരി കാലത്തിനാവശ്യമായ മുന്നൊരുക്കം നടത്തിയും പുതിയ സീസണിന് തയാറെടുക്കും.
കുറച്ചുദിവസത്തേക്ക് മാപുസയിലെ ഡ്യുലർ സ്റ്റേഡിയത്തിലാകും പരിശീലനം. തുടർന്ന് ഈ സീസണിലെ ക്ലബിെൻറ ഔദ്യോഗിക പരിശീലനവേദിയായ പെഡെം സ്പോർട്സ് കോംപ്ലക്സിലെ മൈതാനത്തേക്ക് മാറും. കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ സ്ക്വാഡ്: ഗോൾ കീപ്പേഴ്സ്: ആൽബിനോ ഗോമസ്്, പ്രഭ്സുഖാൻ സിങ് ഗിൽ, ബിലാൽ ഹുസൈൻ ഖാൻ, മുഹീത് ഷബീർ. പ്രതിരോധം: ദെനെചന്ദ്ര മെയ്തേ, ജെസൽ കാർണെയ്റോ, നിഷുകുമാർ, ലാൽറുവതാരാ, അബ്ദുൽ ഹഖ്, സന്ദീപ് സിങ്, കെൻസ്റ്റാർ ഖർഷോങ്. മധ്യനിര: സഹൽ അബ്ദുൽ സമദ്, ജീക്സൺ സിങ്, രോഹിത് കുമാർ, അർജുൻ ജയരാജ്, ലാൽതങ്ക േഖാൾഹ്രിങ്, ആഷ് അധികാരി, ഗോട്ടിമായും മുക്താസന, ഗിവ്സൻ സിങ് മൊയ്റാങ്തേം, കെ.പി. രാഹുൽ, സെയ്ത്യസെൻ സിങ്, റീഥ്വിക് ദാസ്, നോൻഗ്ഡംബ നഒറേം, സെർജിയോ സിഡോഞ്ജ, ഫകുണ്ടോ പേരെയ്ര, വിസന്റെ ഗോമസ്, കെ. പ്രശാന്ത് . മുന്നേറ്റം: ഷെയ്ബോർലാങ് ഖാർപൻ, നഒരേം മഹേഷ് സിങ്, ഗാരി ഹൂപ്പർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.