ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിൽ

ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. രണ്ട് ഗോള്‍ നേടിയ ഹര്‍മൻപ്രീത് സിങ്ങിന്‍റെ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം.

പെനാൽറ്റി കോർണറുകളിലൂടെയാണ് വൈസ് ക്യാപ്റ്റനായ ഹർമൻപ്രീത് ഇരട്ടഗോൾ നേടിയത്. 13, 54 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 42ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങും ഗോൾ നേടി. ജുനൈദ് മന്‍സൂര്‍ പാക്കിസ്താന്‍റെ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ മൂന്ന് കളികളില്‍ ഏഴ് പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ്.

ഒരു കളി ബാക്കി നിൽക്കെ, ഇന്ത്യ സെമി ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 9-0ന് തകര്‍ത്തിരുന്നു. ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിൽ നിലവിൽ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കളാണ്. 2018ലെ ടൂര്‍ണമെന്‍റ് ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇരു ടീമുകളെയും ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    
News Summary - India 3-1 Win Over Pakistan In Asian Champions Trophy Hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.